Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയത്തുള്ള അലി ഖമേനിയെ വധിക്കാന്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍? തടഞ്ഞത് ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടഞ്ഞുവെന്ന് റിപ്പോര്‍ട്ട്. രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ വീറ്റോ അധികാരം ഉപയോഗിച്ചാണ് ട്രംപ് ഇത് തടഞ്ഞത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

'ഇറാനിയക്കാര്‍ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നിട്ടുണ്ടോ? ഇല്ല. അവര്‍ അത് ചെയ്യുന്നതുവരെ ഞങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ല,' യുഎസ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ പരമോന്നത നേതാവിനെ വധിക്കാനുള്ള അവസരം ഇസ്രായേല്‍ യു എസിനെ അറിയിച്ചെങ്കിലും ട്രംപ് പദ്ധതി വീറ്റോ ചെയ്തുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Ayatollah Ali Khamenei

അതേസമയം ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിക്കാന്‍ വിസമ്മതിച്ചു. 'ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായ സംഭാഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ട്, ഞാന്‍ അതിലേക്ക് കടക്കുന്നില്ല. പക്ഷേ എനിക്ക് ഒരു കാര്യം നിങ്ങളോട് പറയാന്‍ കഴിയും. നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. അമേരിക്കയ്ക്ക് എന്താണ് നല്ലതെന്ന് അമേരിക്കയ്ക്ക് അറിയാമെന്ന് ഞാന്‍ കരുതുന്നു,' നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ആണവ പദ്ധതി നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തിയ വലിയ തോതിലുള്ള ആക്രമണത്തെത്തുടര്‍ന്ന് വാഷിംഗ്ടണ്‍ ഇസ്രായേല്‍ നേതൃത്വവുമാി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് നേരിട്ട് തീരുമാനം അറിയിച്ചോ എന്ന് വ്യക്തമല്ലെങ്കിലും അദ്ദേഹം നെതന്യാഹുവുമായി പതിവായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഫോക്‌സ് ന്യൂസിന് നല്‍കിയ പ്രത്യേക ടെലിവിഷന്‍ അഭിമുഖത്തില്‍, വെള്ളിയാഴ്ച ആരംഭിച്ച ഇസ്രായേലിന്റെ തുടര്‍ച്ചയായ സൈനിക പ്രചാരണത്തിന്റെ അനന്തരഫലമായിരിക്കാം ഇറാനിലെ ഭരണമാറ്റമെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. ആക്രമണങ്ങളെക്കുറിച്ച് മുന്‍കൂട്ടി ട്രംപിനെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അതിനിടെ ട്രംപ് ടെഹ്റാന് കര്‍ശനമായ മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ അമേരിക്കന്‍ ആസ്തികളെ ലക്ഷ്യം വച്ചാല്‍ യുഎസ് സൈന്യത്തിന്റെ പൂര്‍ണ്ണ ശക്തി ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 'ഇറാന്‍ ഏതെങ്കിലും വിധത്തിലോ , രൂപത്തിലോ നമ്മളെ ആക്രമിച്ചാല്‍, യു എസ് സായുധ സേനയുടെ പൂര്‍ണ്ണ ശക്തി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തലത്തില്‍ നിങ്ങളുടെ മേല്‍ പതിക്കും,' അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന് നയതന്ത്ര പരിഹാരം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനും ഇസ്രായേലും തമ്മില്‍ ഒരു കരാറില്‍ എത്തണമെന്ന് യു എസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. സംഘര്‍ഷത്തിലായ നിരവധി രാജ്യങ്ങള്‍ക്കിടയില്‍ തന്റെ ഇടപെടല്‍ സമാധാനത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, അതിനുള്ള ക്രെഡിറ്റ് തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഞായറാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിവയ്പ്പ് തുടരുകയാണ്. മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 128 പേര്‍ മരിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, അതേസമയം വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ സംഘടന ഇറാനില്‍ കുറഞ്ഞത് 406 പേര്‍ മരിക്കുകയും 654 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പറഞ്ഞു.

അതിനിടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങള്‍ ആയുധം താഴെ വെക്കാമെന്ന് ഇറാന്‍ അറിയിച്ചതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+