കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍-യുഎഇ ഭരണാധികാരികള്‍ക്ക് സമാധാന നൊബേല്‍ ശുപാര്‍ശ; മഹത്തായ ദൗത്യം

Google Oneindia Malayalam News

ടെല്‍ അവീവ്: ഭിന്നതകള്‍ ഒഴിവാക്കി ഐക്യത്തിന്റെ പാത സ്വീകരിച്ച യുഎഇ-ഇസ്രായേല്‍ നേതാക്കള്‍ക്ക് സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ശുപാര്‍ശ. അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ക്ക് നൊബേല്‍ നല്‍കണമെന്നാണ് ശുപാര്‍ശ ചെയ്തത്. നോര്‍ത്തേണ്‍ അയര്‍ലാന്റിന്റെ മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ ആയ ലോഡ് ഡേവിഡ് ട്രിമ്പിള്‍ ആണ് ശുപാര്‍ശ ചെയ്തതതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

p

സമാധാന നൊബേല്‍ പുരസ്‌കാര ജേതാവാണ് ട്രിബിള്‍. 1998ലാണ് ട്രിമ്പിളിന് സമാധാന നൊബേല്‍ ലഭിച്ചത്. നോര്‍ത്തേണ്‍ അയര്‍ലാന്റിലെ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്. പുരസ്‌കാരത്തിന് അര്‍ഹരായവര്‍ എന്ന് തോന്നുന്നവരെ നാമനിര്‍ദേശം ചെയ്യാന്‍ ഇദ്ദേഹത്തിന് അധികാരമുണ്ട്. ഒട്ടേറെ ശുപാര്‍ശകള്‍ നൊബേല്‍ പുരസ്‌കാര സമിതിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് സമിതി പരിശോധിച്ച ശേഷം വിജയിയെ തിരഞ്ഞെടുക്കും. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. യുഎഇ-ഇസ്രായേല്‍ ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിച്ച നേതാവ് എന്ന നിലയിലായിരുന്നു ട്രംപിനെ നിര്‍ദേശിച്ചത്.

സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്

കഴിഞ്ഞ സെപ്തംബര്‍ 15നാണ് യുഎഇയും ഇസ്രായേലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ട്രംപിന്റെ മധ്യസ്ഥതയില്‍ അമേരിക്കയില്‍ വച്ച് കരാര്‍ ഒപ്പുവച്ചു. നേരത്തെ നടത്തിവന്ന ചര്‍ച്ചകളുടെ ഫലമായിരുന്നു ഈ തീരുമാനം. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നത് അമേരിക്കയും ട്രംപുമായിരുന്നു. യുഎഇ മാത്രമല്ല, ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ തയ്യാറായി.

ബഹ്‌റൈന്‍ മന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുകയും ചെയ്തു. യുഎഇയുടെ പ്രതിനിധികള്‍ ഇസ്രായേലും ഇസ്രായേല്‍ പ്രതിനിധികള്‍ യുഎഇയും സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വിമാന സര്‍വീസ് ആരംഭിക്കുകയും ചെയ്തു. സമീപകാലത്തൊന്നും സംഭവിക്കില്ലെന്ന് കരുതിയ ബന്ധമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമാധാന നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

English summary
Israel and UAE leaders nominated for 2021 Nobel Peace Prize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X