കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ചരിത്ര നേട്ടവുമായി ഇസ്രയേല്‍, ഭൂട്ടാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് നെതന്യാഹു!!

Google Oneindia Malayalam News

ജറുസലേം: ഇസ്രയേലിന് വീണ്ടും ചരിത്ര നേട്ടം. ഭൂട്ടാനുമായി അവര്‍ ആദ്യമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഇസ്രയേല്‍ വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം അടുത്തിടെ അറബ്-മുസ്ലീം രാജ്യങ്ങളുമായി ഉണ്ടാക്കിയ സമാധാന കരാറിന് സമാനമല്ല ഇപ്പോഴുള്ളതെന്ന് ഇസ്രയേല്‍ പറയുന്നു. നേരത്തെ ആഫ്രിക്കന്‍-പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായിട്ടാണ് ഇസ്രയേല്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്. ഇത് അമേരിക്കയുടെ നിരന്തര ഇടപെടല്‍ കാരണമായിരുന്നു.

1

അതേസമയം മേഖലയില്‍ ഇസ്രയേല്‍ എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്താനുള്ള തന്ത്രമാണ് പയറ്റുന്നത്. സൗദി അറേബ്യ ഒഴിച്ചുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാമെന്ന തീരുമാനത്തിലാണ്. അറബ് ലോകത്ത് ആകെ ഇത് വിവാദമായിരുന്നു. പലസ്തീന്‍ അറബ് രാജ്യങ്ങളുമായുള്ള ബന്ധം പുനപ്പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇസ്രയേല്‍ കൂടുതല്‍ രാജ്യങ്ങളുമായി സൗഹൃത്തിന് തയ്യാറെടുക്കുന്നത്. മേഖലയില്‍ ഇറാന്റെ സ്വാധീനത്തെ ചെറുക്കാന്‍ എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്തുകയാണ് ഇസ്രയേലിന്റെ തന്ത്രം.

ഇസ്രയേലും ഭൂട്ടാനും തമ്മില്‍ ദീര്‍ഘകാലമായി രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനെ തുടര്‍ന്നാണ് നയതന്ത്ര തലത്തില്‍ ബന്ധം ശക്തമാക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയിലെ ഭൂട്ടാന്‍ അംബാസിഡര്‍മാരും ഇസ്രയേലി ഉദ്യോഗസ്ഥരും ചടങ്ങിനുണ്ടായിരുന്നു. വാട്ടര്‍ മാനേജ്‌മെന്റ്, കൃഷി, ഹെല്‍ത്ത് കെയര്‍, എന്നിവയില്‍ കേന്ദ്രീകരിച്ചാണ് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കുകയെന്ന് ഇസ്രയേല്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

ഇസ്രയേലിന്റെ പ്രശസ്തിയും സൗഹൃദവും ഒരുപോലെ വര്‍ധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി പറഞ്ഞു. പല രാജ്യങ്ങളും ഇസ്രയേലിനെ അംഗീകരിച്ച് തുടങ്ങി. ഏഷ്യയിലെ ഇസ്രയേലിന്റെ സൗഹൃദത്തില്‍ പുതിയൊരു നാഴിക കല്ലാണ് ഭൂട്ടാനുമായുള്ള കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കരാറിനെ നെത്യാഹു സ്വാഗതം ചെയ്തു. മറ്റ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് നെത്യാഹു പറഞ്ഞു. നേരത്തെ ഇസ്രയേലും മൊറോക്കോയും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നു.

Recommended Video

cmsvideo
Centre issues guidelines for India's mass Covid vaccination drive

English summary
israel announces they establishes diplomatic ties with bhutan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X