കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ കൂട്ടക്കുരുതി, ഇസ്രയേല്‍ സൈനികര്‍ വിഷാദത്തെ തുടര്‍ന്ന് ജീവനൊടുക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ജെറുസലേം: ഇസ്രയേല്‍ സൈനികര്‍ക്കിടയിലെ ആത്മഹത്യ നിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഗാസയുമായി അടുത്തിടെ ഉണ്ടായ യുദ്ധത്തിനൊടുവിലാണ് സൈനികരില്‍ ഏറെയും ആത്മഹത്യ ചെയ്തത്. യുദ്ധത്തെത്തുടര്‍ന്ന് മാനസികനിലതെറ്റിയതും, വിഷാദ രോഗത്തിന് അടിമപ്പെട്ടതുമാണ് സൈനികരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. 2013 നെക്കാള്‍ ഇരട്ടി വര്‍ധനവാണ് 2014 ല്‍ സൈനികരുടെ ആത്മഹത്യ നിരക്കില്‍ ഉണ്ടായത്.

2014 ല്‍ 15 ഇസ്രയേലി സൈനികരാണ് ജീവനൊടുക്കിയത്. 2013 ല്‍ ഏഴ് പേരാണ് ആത്മഹത്യ ചെയ്തത്. 105 സൈനികര്‍ക്കാണ് 2014 ല്‍ ജീവന്‍ നഷ്ടമായത്. 70 പേരും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയാണ് കൊല്ലപ്പെടുന്നത്. ഏറ്റവും ഒടുവില്‍ നടന്ന ഇസ്രയേല്‍-ഗാസ യുദ്ധത്തിലാണ് 60 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.

Gaza

ഗാസ-ഇസ്രയേല്‍ യുദ്ധത്തില്‍ സജീവ പങ്കാളികളായിരുന്ന നാല് സൈനികര്‍ കൂടി ആത്മഹത്യ ചെയ്ത വിവരം ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസ ആക്രമണത്തെത്തുടര്‍ന്നുണ്ടായ മനാസിക സമ്മര്‍ദ്ദമാണ് പല സൈനികരേയും ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 2130 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 570 പേര്‍ കുട്ടികളാണ്. 11,000 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റു.

English summary
A new report by the Israeli military shows the number of Israeli soldiers who committed suicide doubled in 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X