കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യം

Google Oneindia Malayalam News

Recommended Video

cmsvideo
ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍ | Oneindia Malayalam

ബെയ്‌റൂത്ത്: നീറിപ്പുകഞ്ഞ് നില്‍ക്കുന്ന പശ്ചിമേഷ്യയില്‍ യുദ്ധത്തിന് തുടക്കമിട്ട് ഇസ്രായേല്‍. ഇറാനുമായി ബന്ധമുള്ള നാല് രാജ്യങ്ങളില്‍ ഇസ്രായേല്‍ സൈന്യം ബോംബ് വര്‍ഷിച്ചു. ഇനിയും ആക്രമിക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക രംഗത്തുവന്നു. സിറിയ, ഇറാഖ്, ലബ്‌നാന്‍, പലസ്തീന്‍ എന്നിവിടങ്ങളിലാണ് ഇസ്രായേല്‍ സൈന്യം ബോംബിട്ടത്.

എന്നാല്‍ ഇസ്രായേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ലബ്‌നാനിലെ ഷിയാ സായുധ സംഘമായ ഹിസ്ബുല്ല അറിയിച്ചു. മണിക്കൂറുകള്‍ക്കകം ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല പ്രഖ്യാപിച്ചു. ഇറാന്റെയും സിറിയയുടെയും പിന്തുണയുള്ള വിഭാഗമാണ് ഹിസ്ബുല്ല. ഇതോടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ അന്തരീക്ഷം മാറുമെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

രണ്ടുദിവസത്തിനിടെ

രണ്ടുദിവസത്തിനിടെ

രണ്ടുദിവസത്തിനിടെയാണ് ഇസ്രായേല്‍ നാല് അയല്‍രാജ്യങ്ങളില്‍ ബോംബിട്ടത്. എല്ലാ രാജ്യങ്ങളും ഇറാനുമായി ബന്ധമുള്ളതാണെന്നതാണ് പ്രത്യേകത. വിദേശരാജ്യങ്ങളില്‍ ഇസ്രായേല്‍ സൈന്യം പ്രത്യേക നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ശത്രുക്കളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഇസ്രായേല്‍ പറയുന്നത്

ഇസ്രായേല്‍ പറയുന്നത്

പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളിലും സൈനിക കേന്ദ്രം സ്ഥാപിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഇത്തരം കേന്ദ്രങ്ങളാണ് തങ്ങള്‍ ആക്രമിക്കുന്നതെന്നും ഇസ്രായേല്‍ വാദിക്കുന്നു. പലസ്തീനുമായി പ്രശ്‌നം നിലനില്‍ക്കുന്ന ഇസ്രായേലിനെ ഇതുവരെ അറബ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.

നാലിടത്ത് ആക്രമണം ഇങ്ങനെ

നാലിടത്ത് ആക്രമണം ഇങ്ങനെ

സിറിയയിലും പലസ്തീനിലെ ഗസയിലുമാണ് ഇസ്രായേല്‍ സൈന്യം ആദ്യം ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ ഇറാഖിലെ ഇറാന്‍ അതിര്‍ത്തിയിലും ബോംബിട്ടു. ഇറാഖില്‍ രണ്ടിടത്ത് ബോംബാക്രമണമുണ്ടായി. പിന്നീടാണ് ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ആക്രമണം നടത്തിയത്.

 സമ്മതിച്ച് ഇസ്രായേല്‍

സമ്മതിച്ച് ഇസ്രായേല്‍

വിദേശരാജ്യങ്ങളില്‍ ഇസ്രായേല്‍ രഹസ്യമായി ആക്രമണം നടത്തുന്നുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിന്നു. ഈ വേളകളിലെല്ലാം മൗനം പാലിക്കുകയാണ് ഇസ്രായേലിന്റെ പതിവ്. എന്നാല്‍ വിദേശരാജ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയെന്ന കാര്യം പ്രധാനമന്ത്രി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍.

പിന്തുണയുമായി അമേരിക്ക

പിന്തുണയുമായി അമേരിക്ക

ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക രംഗത്തുവന്നു. ഇറാന്‍ സൈന്യം ഉയര്‍ത്തുന്ന ഭീഷണിയെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇറാന്‍ സൈന്യത്തിന്റെ കേന്ദ്രം എവിടെയുണ്ടെങ്കിലും ആക്രമിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞുവെന്ന് പോംപിയോ പ്രതികരിച്ചു.

സിറിയയിലെ അഖ്‌റബ

സിറിയയിലെ അഖ്‌റബ

സിറിയയിലെ അഖ്‌റബ ഗ്രാമത്തില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം നടത്തി. ഇസ്രായേലിനെതിരെ ആക്രമണം നടത്താന്‍ ചിലര്‍ ഇവിടെ ഒരുങ്ങിയിരുന്നു എന്നാണ് ഇതിന് പറഞ്ഞ ന്യായം. ഇറാന്‍ സൈനികരും ഹിസ്ബുല്ലയുടെ അംഗങ്ങളും ആക്രമണത്തിന് കോപ്പുകൂട്ടിയിരുന്നുവെന്നാണ് ഇസ്രായേല്‍ പറയുന്നത്.

ഗൊലാന്‍ കുന്നുകളില്‍ നിന്ന്

ഗൊലാന്‍ കുന്നുകളില്‍ നിന്ന്

ഗൊലാന്‍ കുന്നുകളില്‍ നിന്നാണ് ഇസ്രായേല്‍ സൈന്യം ആക്രമണം തുടങ്ങിയതെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒട്ടേറെ മിസൈലുകള്‍ വന്നെങ്കിലും സിറിയന്‍ സൈന്യം വെടിവച്ചിട്ടുവെന്നും മന്ത്രാലയം അവകാശപ്പെട്ടു. ഷിയാ ഭരണകൂടമാണ് സിറിയയില്‍ അധികാരത്തിലുള്ളത്.

രണ്ടു പേരെ കൊലപ്പെടുത്തി

രണ്ടു പേരെ കൊലപ്പെടുത്തി

ലബ്‌നാനിലെ ബെയ്‌റൂത്തില്‍ ആക്രമണം നടത്തിയ കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചു. രണ്ടു പേരെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ അറിയിച്ചു. തങ്ങളുടെ രണ്ടംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കി. ഇതിന് ശക്തമായ രീതിയില്‍ തിരിച്ചടി നല്‍കുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി.

ആരാണ് ഹിസ്ബുല്ല

ആരാണ് ഹിസ്ബുല്ല

ഇറാനുമായി അടുത്ത ബന്ധമുള്ള ലബ്‌നാനിലെ ഷിയാ സംഘമാണ് ഹിസ്ബുല്ല. അമേരിക്കയും ഇസ്രായേലും ഹിസ്ബുല്ലയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലബ്‌നാനിലെ ഭരണത്തില്‍ നിര്‍ണായക സ്വാധീനമുള്ള ശക്തിയാണ് ഇവര്‍. സ്വന്തമായ സൈന്യം ഇവര്‍ക്കുണ്ട്.

 തിരിച്ചടി ഉടന്‍ എന്ന് ഹിസ്ബുല്ല

തിരിച്ചടി ഉടന്‍ എന്ന് ഹിസ്ബുല്ല

തെക്കന്‍ ബൈറൂത്തിലാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് നസ്‌റുല്ല പറഞ്ഞു. മണിക്കൂറുകള്‍ക്കകം തിരിച്ചടി ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കുന്നവരെ ആദ്യം വകവരുത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

 ലബ്‌നാന്‍ മാധ്യമ റിപ്പോര്‍ട്ട്

ലബ്‌നാന്‍ മാധ്യമ റിപ്പോര്‍ട്ട്

ലബ്‌നാനിലെ പോപുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പലസ്തീനിന്റെ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമിച്ചുവെന്ന ലബ്‌നാനിലെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനനുമായി ബന്ധമുള്ള സംഘമാണിത്. ഇവര്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയിട്ടുണ്ട്. 2006ല്‍ ഹിസ്ബുല്ലയും ഇസ്രായേലും തമ്മില്‍ ആഴ്ചകള്‍ നീണ്ടുനിന്ന യുദ്ധം നടന്നിരുന്നു.

യുദ്ധ പ്രഖ്യാപനം

യുദ്ധ പ്രഖ്യാപനം

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ലബ്‌നാന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയെ ഫോണില്‍ വിളിച്ചു. സംഘര്‍ഷം കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുമെന്ന് ഹരീരി ഉറപ്പു നല്‍കി. ഇസ്രായേലിന്റെത് യുദ്ധ പ്രഖ്യാപനമാണെന്ന് ലബ്‌നാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ യുഎന്‍ പ്രതിനിധിയെ അറിയിച്ചു.

ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപിഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപി

English summary
Israel Attacked Four Middle East Countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X