കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ ആക്രമണം വീണ്ടും; രണ്ട് ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ഗസ സിറ്റി: ഗസയ്ക്കു നേരെ നടന്ന വ്യോമാക്രമണത്തില്‍ ഹമാസിന്റെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഗസയ്‌ക്കെതിരേ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അറിയിച്ചു. ഡ്രോണ്‍ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയതെന്നാണ് ഹമാസിന്റെ ആരോപണം. എന്നാല്‍ ടാങ്ക് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നും വ്യോമാക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

കലൈഞ്ജർക്ക് വിട; മൃതദേഹം രാജാജി ഹാളിൽ, അന്ത്യവിശ്രമസ്ഥലത്തിൽ അനിശ്ചിതത്വം തുടരുന്നു...കലൈഞ്ജർക്ക് വിട; മൃതദേഹം രാജാജി ഹാളിൽ, അന്ത്യവിശ്രമസ്ഥലത്തിൽ അനിശ്ചിതത്വം തുടരുന്നു...

23 വയസ്സുകാരായ അഹ്മദ് മുര്‍ജാന്‍, അബ്ദുല്‍ ഹാഫിസ് അല്‍ സിലാവി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് പറഞ്ഞു. വടക്കന്‍ ഗസയിലെ ബെയ്ത്ത് ലെഹിയ പട്ടണത്തിനു നേരെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. യു.എന്‍ നേതൃത്വത്തിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണിതെന്നും അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് മുഷീര്‍ അല്‍ മസ്രി പ്രസ്താവനയില്‍ പറഞ്ഞു.

gaza

ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് ജന്‍മനാട്ടില്‍ തിരികെയെത്താന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗസ നിവാസികള്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ നടത്തിവരുന്ന പ്രതിഷേധ സമരങ്ങളില്‍ ഇതിനകം 160 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് അവസാം ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇസ്രായേല്‍ വെടിവയ്പ്പിലും മറ്റുമായി ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇതിനടയില്‍ ഒരു ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.
English summary
israel attacks gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X