ഗാസയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ; സഹായ വിതരണവും നിർത്തി..കൂടുതൽ നടപടിക്ക് ഉത്തരവിട്ട് നെതന്യാഹു
ഗാസ വീണ്ടും കലുഷിതമാകുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ച് ഒൻപത് ദിവസത്തിന് ശേഷം ഇസ്രായേൽ വീണ്ടും ഗാസയിൽ ആക്രമണം കടുപ്പിച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. വെടിനിർത്തൽ ലംഘിച്ച് സൈനികർക്ക് നേരെ ആീണക്രമണമുണ്ടായതിന് പിന്നാലെ റാഫയിൽ വ്യോമാക്രമണവും പീരങ്കി ആക്രമണവും നടത്തിയെന്ന് ഇസ്രായേൽ സൈന്യം ഏറിയിച്ചു. രാവിലെ നടന്ന വെടിനിർത്തൽ കരാർ ലംഘനത്തിന് മറുപടിയായി, ദക്ഷിണ ഗാസ മുനമ്പിലെ ഹമാസ് ഭീകരരുടെ കേന്ദ്രങ്ങൾക്കെതിരെ സൈന്യം ആക്രമണ പരമ്പര ആരംഭിച്ചുവെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഇസ്രായേലിന്റെ ഏറ്റവും പുതിയ ആക്രമണത്തിൽ കുറഞ്ഞത് 13 പേർ മരിച്ചതായി ഹമാസ് അറിയിച്ചു. സിവിവിയൻമാരുടെ മരണത്തിൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇസ്രായേലും പ്രതികരിച്ചു.

വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് ഹമാസിനെതിരെ ശക്തമായ സൈനിക നടപടിക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . തീവ്രവാദികളെ ശക്തമായി നേരിടുമെന്നും ഓരെ നിയമ ലംഘനത്തിനും ഹമാസ് വലിയ വില നൽകേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് കൂട്ടിച്ചേർത്തു.
എന്നാൽ, വെടിനിർത്തലിനോടുള്ള തങ്ങളുടെ പ്രതിബദ്ധത ഹമാസിന്റെ രാഷ്ട്രീയ വിഭാഗം അംഗം ഇസ്സത്ത് അൽ-റിഷ്ക് ആവർത്തിച്ചു. ഇസ്രായേൽ കരാർ തുടർച്ചയായി ലംഘിക്കുകയും, തങ്ങളുടെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ ദുർബലമായ കാരണങ്ങൾ കെട്ടിച്ചമയ്ക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. വെടിനിർത്തൽ തങ്ങൾ പാലിക്കുന്നുണ്ടെന്ന് ഹമാസിന്റെ സായുധ വിഭാഗം പ്രതികരിച്ചു. റാഫയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറിന്റെ ഭാഗാമായി ഇതുവരെ ഇതുവരെ 20 ബന്ദികളെ ഹമാസ് വിട്ടയക്കുകയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേലി ഫോട്ടോ ജേർണലിസ്റ്റ് റോണൻ ഏംഗൽ, തായ് കർഷകൻ സോന്തയ ഒക്കരസ്രി എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ഇസ്രായേൽ ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു.
ഹമാസുമായുണ്ടാക്കിയ കരാറിൻ്റെ ഭാഗമായി ഇതുവരെ 20 ബന്ദികളെ ഹമാസ് വിട്ടയക്കുകയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേലി ഫോട്ടോ ജേർണലിസ്റ്റ് റോണൻ ഏംഗൽ, തായ് കർഷകൻ സോന്തയ ഒക്കരസ്രി എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ഇസ്രായേൽ ഞായറാഴ്ച സ്ഥിരീകരിച്ചു.
ഇസ്രായേൽ ഇതുവരെ 15 പലസ്തീനികളുടെ മൃതദേഹങ്ങളാണ് ഗാസയിലേക്ക് തിരിച്ചയച്ചത്. ഇതോടെ ആകെ തിരിച്ചയച്ച മൃതദേഹങ്ങളുടെ എണ്ണം 150 ആയി. അതേസമയം വെടിനിർത്തൽ ലംഘനത്തിന്റെ പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മന്ദഗതിയിലായിട്ടുണ്ട്. ഈജിപ്തുമായുള്ള റാഫ അതിർത്തി അടഞ്ഞുകിടക്കുന്നതിനാൽ സഹായങ്ങൾ കൈമാറുന്നതും തടസപ്പെട്ടു. .
ഹമാസ് വെടിനിർത്തൽ പൂർണ്ണമായി പാലിക്കുകയും ബന്ദികളെയും മൃതദേഹങ്ങളെയും തിരിച്ചയക്കുകയും ചെയ്താൽ മാത്രമേ അതിർത്തി വീണ്ടും തുറക്കൂ എന്ന് നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications