കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ ഞെട്ടിച്ച് രണ്ട് വന്‍ സ്‌ഫോടനങ്ങള്‍; ആണവ, മിസൈല്‍ കേന്ദ്രങ്ങളില്‍... പിന്നില്‍ ഇസ്രായേല്‍?

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാന്‍ ഭരണകൂടത്തെ ഞെട്ടിച്ച് രണ്ട് സ്‌ഫോടനങ്ങള്‍. ആണവ കേന്ദ്രത്തിലും മിസൈല്‍ നിര്‍മാണ കേന്ദ്രത്തിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സംഭവത്തിന് പിന്നില്‍ ഇസ്രായേല്‍ സൈബര്‍ വിഭാഗമാണെന്ന് പറയപ്പെടുന്നു. എന്നാല്‍, സ്‌ഫോടനത്തിലുണ്ടായ നഷ്ടം സംബന്ധിച്ച് ഇറാന്‍ സര്‍ക്കാര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

വ്യാഴാഴ്ച പുലര്‍ച്ചയെയാണ് നതന്‍സിലെ ഭൂമിക്കടയിലുള്ള യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനമുണ്ടായത്. കുവൈത്തിലെ അല്‍ ജറീദ പത്രമാണ് സംഭവത്തിന് പിന്നില്‍ ഇസ്രായേല്‍ കരങ്ങളുണ്ടെന്ന വിവരം പുറത്തുവിട്ടത്. പ്രതികാരത്തിനായി ഇറാന്‍ രഹസ്യമായി ഒരുക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

മോഹങ്ങള്‍ക്ക് തിരിച്ചടി

മോഹങ്ങള്‍ക്ക് തിരിച്ചടി

ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതിക്ക് തിരിച്ചടിയാണ് പുതിയ സ്‌ഫോടനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്റെ മിസൈല്‍ നിര്‍മാണ കേന്ദ്രത്തില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പര്‍ഷിനിലെ കേന്ദ്രത്തിലായിരുന്നു ആക്രമണം.

മിസൈലുകളും റോക്കറ്റുകളും

മിസൈലുകളും റോക്കറ്റുകളും

പര്‍ഷിനിലെ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന മിസൈലുകളും റോക്കറ്റുകളുമാണ് പശ്ചിമേഷ്യയിലെ ഷിയാ സംഘങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ലബ്‌നാനിലെ ഹിസ്ബുല്ലയും യമനിലെ ഹൂത്തികളും ഇറാഖിലെ സായുധ സംഘങ്ങളുമെല്ലാം ഇവിടെയുള്ള മിസൈലുകള്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.

പ്രതികരിക്കാതെ ഇസ്രായേല്‍

പ്രതികരിക്കാതെ ഇസ്രായേല്‍

അതേസമയം, പര്‍ഷിനിലെ കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തയോട് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. നതാന്‍സിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനം നടന്നത്. ഈ കേന്ദ്രത്തില്‍ പുതിയ സെന്‍ട്രിഫ്യൂജ് നിര്‍മാണം നടക്കുന്നുവെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

രക്ഷപ്പെടാനുള്ള എല്ലാ സൗകര്യവും

രക്ഷപ്പെടാനുള്ള എല്ലാ സൗകര്യവും

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്കാണ് നതാന്‍സ്. 25 അടി താഴ്ചയില്‍ ഇവിടെ ഭൂഗര്‍ഭ കേന്ദ്രമുണ്ട്. ഈ കേന്ദ്രത്തിലാണ് ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഇസ്രായേലും അമേരിക്കയും പറയുന്നു.വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ സൗകര്യവും ഈ കേന്ദ്രത്തിലുണ്ട്.

ചീറ്റ ഓഫ് ദി ഹോം ലാന്റ്

ചീറ്റ ഓഫ് ദി ഹോം ലാന്റ്

സ്‌ഫോടനത്തില്‍ നതാന്‍സ് കേന്ദ്രത്തിന്റെ മുകള്‍ പരപ്പില്‍ കേടുപാടുകള്‍ സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ചീറ്റ ഓഫ് ദി ഹോം ലാന്റ് എന്ന സംഘം ഏറ്റെടുത്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നതാന്‍സ് കേന്ദ്രത്തില്‍ സ്‌ഫോടനം നടന്നുവെന്ന വിവരം പുറത്തുവരുന്നതിന് തൊട്ടു മുമ്പായിരുന്നു ഈ സ്ഥിരീകരണം.

ഇറാന്‍ സൈന്യത്തിലെ വിമതര്‍

ഇറാന്‍ സൈന്യത്തിലെ വിമതര്‍

ഇറാന്‍ സൈന്യത്തിലെ വിമതരാണ് തങ്ങളെന്ന് ചീറ്റ ഓഫ് ദി ഹോം ലാന്റ് അവകാശപ്പെടുന്നു. എന്നാല്‍ ഈ സംഘത്തെ കുറിച്ച് നേരത്തെ പറഞ്ഞുകേട്ടിട്ടില്ല. മാത്രമല്ല, സംഘത്തിന്റെ വാദം വിശ്വസിക്കാന്‍ പര്യാപ്തവുമല്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 നിസാര സംഭവമെന്ന് ഇറാന്‍

നിസാര സംഭവമെന്ന് ഇറാന്‍

നിസാര സംഭവമായിട്ടാണ് ഇറാന്‍ ആണവ ഏജന്‍സി പ്രതികരിച്ചത്. നതാന്‍സ് കേന്ദ്രത്തിലെ നിര്‍മാണത്തിലിരിക്കുന്ന ഇന്റസ്ട്രിയല്‍ ഷെഡിലുണ്ടായ തീപിടിത്തമാണെന്നും യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നുമാണ് ഏജന്‍സി വക്താവ് ബെഹ്‌റൂസ് കമാല്‍വന്തി പറഞ്ഞത്.

കുവൈത്ത് പത്ര റിപ്പോര്‍ട്ട് ഇങ്ങനെ

കുവൈത്ത് പത്ര റിപ്പോര്‍ട്ട് ഇങ്ങനെ

പര്‍ഷിനിലെ സൈനിക കേന്ദ്രത്തില്‍ മിസൈല്‍ പതിച്ചതാണെന്ന് കുവൈത്ത് പത്രം അല്‍ ജറീദ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ യുദ്ധവിമാനമാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ഇസ്രായേലില്‍ നിന്ന് ഉയര്‍ന്ന വിമാനമാണ് ആക്രമണത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശിവസേനയ്ക്ക് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 5 പ്രമുഖര്‍ രാജിവച്ചു, ബിജെപി റാഞ്ചാന്‍ നില്‍ക്കവെ..ശിവസേനയ്ക്ക് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 5 പ്രമുഖര്‍ രാജിവച്ചു, ബിജെപി റാഞ്ചാന്‍ നില്‍ക്കവെ..

സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്

English summary
Israel Behind the Blasts in Iran Nuclear and Missile sites- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X