ലെബനനിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 ഓളം പേർക്ക് പരിക്ക്
ബെയ്റൂട്ട്; വീണ്ടും ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ. സെൻട്രൽ ബെയ്റൂട്ടിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 ഓളം പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ള നേതാവിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ആക്രമണമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. ലെബനനിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് സെൻട്രൽ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നത്.
അൽ നബ മേഖലയിലയിലെ കെട്ടിടത്തിന് നേരെയായിരുന്നു ആദ്യം ആക്രമണം നടന്നത്. തുടർന്ന് ബുർജ് അബി ഹൈദർ മേഖലയിലും ആക്രമണം ഉണ്ടായി. പിന്നാലെ തുടരെ തുടരെ ആക്രമണങ്ങൾ നടക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. കരഞ്ഞ് നിലവിളിച്ച് ഉറ്റവരെ തേടി നടക്കുന്നവരേയും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

അതേസയമയം ആക്രമണത്തെ കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ നാല് ദിവസത്തിനിടയിൽ ഹിസ്ബുള്ളയുടെ രണ്ടായിരം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹിസ്ബുള്ള ഭീകരരേയും അവരുടെ കെട്ടിടങ്ങളേയും ആയുധങ്ങളേയും ലക്ഷ്യം വെച്ചുള്ളതായിരുന്നു ആക്രമണമെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
ഹിസ്ബുള്ളയുടെ ലെയ്സൺ കോർഡിനേഷൻ യൂനിറ്റ് ചീഫ് വാഫിഖ് സഫയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഇസ്രായേൽ ആക്രമണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.2019 ൽ സഫയ്ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഹിസ്ബുള്ള തലവനായിരുന്ന ഹസൻ നസ്രല്ലയുമായി നേരിട്ട് ബന്ധമുള്ള നേതാവാണ് സഫയെന്നും ലെബനീസ് തുറമുഖങ്ങളും അതിർത്തിപാതകളും ഹിസ്ബുള്ളയ്ക്ക് വേണ്ടി കള്ളകടത്ത് നടത്താനായി ഇയാൾ ഉപയോഗിച്ചുവെന്നുമായിരുന്നു അന്ന് യുഎസ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.
അതേസമയം ലബനനിലെ തങ്ങളുടെ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിക്കുകയാണെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് യുഎൻ രംഗത്തെത്തിയതിന് പിന്നാലെയാണ് വീണ്ടും മേഖലയിൽ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിൽ യുഎന്നിന്റെ ഭാഗമായ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇസ്രായേൽ നടപടിയിൽ യുഎസും പ്രതികരിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യം വെയ്ക്കുമ്പോൾ യുഎൻ ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ഇസ്രായേൽ ഉറപ്പാക്കണമെന്നായിരുന്നു യുഎസ് വ്യക്തമാക്കിയത്. എന്നാൽ യുണിഫിൽ ആസ്ഥാനത്തിന് സമീപമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഉദ്യോഗസ്ഥരോട് സുരക്ഷിത മേഖലയിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി.
സപ്റ്റംബർ 23 മുതൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 1200 ന് മുകളിൽ പേർ കൊല്ലപ്പെട്ടതായാണ് ലെബനീസ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും ലക്ഷക്കണക്കിന് പേർ രാജ്യത്ത് നിന്ന് പാലായനം ചെയ്തതായും സർക്കാർ അറിയിച്ചു. വ്യാമോക്രമാണത്തിന് പിന്നാലെ സപ്റ്റംബർ 30 മുതൽ കരയാക്രമണം ഇസ്രായേൽ നടത്തിയിരുന്നു. ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രല്ലയടക്കം സംഘടനയുടെ 250 ഓളം നേതാക്കളെ ഇല്ലാതാക്കിയെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. അതേസമയം ഇസ്രായേലിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണം ഉണ്ടായിട്ടില്ല. ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ നേരത്തേ വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications