Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ ഹിബ്രോണ്‍ കരാര്‍ റദ്ദാക്കി; പലസ്തീന്‍ ഔട്ട്, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

ടെല്‍ അവീവ്: പലസ്തീന്‍ ഇസ്രായേല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാക്കിയ ഹിബ്രോണ്‍ കരാര്‍ ഇസ്രായേല്‍ ഭരണകൂടം റദ്ദാക്കി. പ്രശസ്തമായ ഓസ്ലോ കരാറിന്റെ ചട്ടക്കൂടില്‍ നിന്നാണ് ഹിബ്രോണ്‍ കരാര്‍ ഇസ്രായേലും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും 1997ല്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം പലസ്തീന്‍ അതോറിറ്റിക്ക് 80 ശതമാനം സ്ഥലത്ത് പൂര്‍ണ അധികാരം ഉണ്ടായിരുന്നു. ബാക്കി സ്ഥലത്ത് സിവില്‍ അധികാരവും. ഇപ്പോള്‍ ഇസ്രായേല്‍ അത് റദ്ദാക്കി.

ഒമാനില്‍ നിന്ന് കടലിന് അടിയിലൂടെ പൈപ്പ്‌ലൈന്‍; 3000 മീറ്റര്‍ താഴ്ചയില്‍, വ്യക്തത വരുത്തി കേന്ദ്രം
ഒമാനില്‍ നിന്ന് കടലിന് അടിയിലൂടെ പൈപ്പ്‌ലൈന്‍; 3000 മീറ്റര്‍ താഴ്ചയില്‍, വ്യക്തത വരുത്തി കേന്ദ്രം

ഇസ്രായേല്‍ ധനമന്ത്രി ബെസാലില്‍ സ്‌മോട്രിക് ആണ് ഹിബ്രോണ്‍ കരാര്‍ റദ്ദാക്കി എന്ന് പ്രഖ്യാപിച്ചത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മന്ത്രിസഭയില്‍ തീവ്ര നിലപാടുള്ള വ്യക്തിയാണ് സ്‌മോട്രിക്. പലസ്തീനിലെ വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്ന പലസ്തീന്‍ അതോറിറ്റിക്ക് കീഴിലുള്ള ഹീബ്രോണ്‍ നഗരം ഇതോടെ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ആയിരക്കണക്കിന് പലസ്തീന്‍കാര്‍ താമസിക്കുന്ന പ്രദേശമാണിത്.

israel cancelled hebron accord

ഇസ്രായേലിന്റെ രൂപീകരണത്തോടെ പലസ്തീന്‍ വിഘടിക്കപ്പെട്ടിരുന്നു. ഗാസ, വെസ്റ്റ് ബാങ്ക്, ജറുസലേം, കൂടാതെ മറ്റു പ്രദേശങ്ങള്‍ എന്നിവയായിട്ടാണ് ചിതറിയത്. ജറുസലേമിന്റെതുള്‍പ്പെടെയുള്ള നിയന്ത്രണം ഇസ്രായേല്‍ ആദ്യമേ പിടിച്ചിരുന്നു. വെസ്റ്റ് ബാങ്കും ഗാസയുമാണ് ഇസ്രായേലിന് കീഴടങ്ങാതിരുന്നത്. ഗാസയില്‍ ശക്തമായ ചെറുത്ത് നില്‍പ്പ് തുടരുന്നുണ്ടെങ്കിലും യാസിര്‍ അറാഫത്തിന്റെ വിയോഗ ശേഷം വെസ്റ്റ് ബാങ്ക് ഫലത്തില്‍ ഇസ്രായേലിന്റെ കീഴിലാണ്.

എന്താണ് ഹീബ്രോണ്‍ കരാര്‍

വെസ്റ്റ് ബാങ്കിലെ സുപ്രധാന നഗരമാണ് ഹീബ്രോണ്‍. ഈ നഗരത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് യാസര്‍ അറാഫത്തും ബെഞ്ചമിന്‍ നെതന്യാഹുവും കരാര്‍ ഒപ്പുവച്ചത്. ഇതുപ്രകാരം ഹീബ്രോണ്‍ നഗരത്തെ രണ്ടാക്കി തിരിച്ചു. 80 ശതമാനം പലസ്തീന്‍ അതോറിറ്റിക്ക് കീഴിലും ബാക്കി ഇസ്രായേല്‍ സൈന്യത്തിന് കീഴിലുമായി കരാര്‍ ഒപ്പുവച്ചു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് വികസനം, നഗരാസൂത്രണം, നിര്‍മാണം എന്നിവയുടെ ചുമതല അതോറിറ്റിക്ക് സ്വാധീനമുള്ള ഹീബ്രോണ്‍ മുന്‍സിപ്പാലിറ്റിക്കാണ്.

Bengaluru Bandh: ബെംഗളൂരു പണിമുടക്ക്: കടകളും ബേക്കറികളും നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും
Bengaluru Bandh: ബെംഗളൂരു പണിമുടക്ക്: കടകളും ബേക്കറികളും നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും

മുന്‍സിപ്പാലിറ്റിയുടെ നിയന്ത്രണം പൂര്‍ണമായി എടുത്തുമാറ്റി അധികാരം ഇസ്രായേലിന് മാത്രമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പ്രശസ്തമായ ഇബ്രാഹിമി പള്ളി ഉള്‍പ്പെടുന്ന ഈ പ്രദേശം മുസ്ലിങ്ങള്‍ക്കും ജൂതര്‍ക്കും ഒരുപോലെ പ്രധാനമാണ്. ഇവിടെ കൂടുതലും പലസ്തീന്‍കാരാണ് ഉള്ളതെങ്കിലും കടുത്ത നിയന്ത്രണത്തിലാണ് ജീവിതം. ജൂത കുടിയേറ്റക്കാരേക്കാള്‍ കൂടുതല്‍ ഇസ്രായേല്‍ സൈനികര്‍ ഇവിടെ തമ്പടിക്കുന്നുണ്ട്.

വെസ്റ്റ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള 80 ശതമാനം സ്ഥലത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ റെയ്ഡും അറസ്റ്റും പതിവാണ്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിക്കാറുണ്ടെങ്കിലും ഇസ്രായേല്‍ ഗൗനിക്കാറില്ല. അതിനിടെയാണ് ഹീബ്രോണ്‍ കരാര്‍ ഏകപക്ഷീയമായി ഇസ്രായേല്‍ റദ്ദാക്കിയിരിക്കുന്നത്. ഈ നടപടി പലസ്തീന്‍ അതോറിറ്റിയും ഹമാസും തള്ളി. ഇസ്രായേലിന്റെ തീരുമാനം ഇബ്രാഹീമി പള്ളിയെ ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Kerala Gold Rate Today: താഴാന്‍ മടിച്ച് സ്വര്‍ണം; നേരിയ വിലക്കുറവ് മാത്രം, ഇന്നത്തെ പവന്‍, ഗ്രാം സ്വര്‍ണ വില
Kerala Gold Rate Today: താഴാന്‍ മടിച്ച് സ്വര്‍ണം; നേരിയ വിലക്കുറവ് മാത്രം, ഇന്നത്തെ പവന്‍, ഗ്രാം സ്വര്‍ണ വില

യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രദേശം കൂടിയാണിത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ ചെയ്യുന്നത് എന്ന് അതോറിറ്റി വിമര്‍ശിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെടണം എന്നും അതോറിറ്റി ആവശ്യപ്പെട്ടു. നേരത്തെ ഇവിടെ അന്താരാഷ്ട്ര സമാധാന സേനയുണ്ടായിരുന്നു എങ്കിലും ഇസ്രായേലിന്റെ നിസഹകരണത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+