Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ ആക്രമണം; അമേരിക്കയുടെ അറിവോടെ?

ടെഹ്‌റാന്‍: ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ ആക്രമണം. ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ആക്രമണം എന്ന് ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു. പ്രതികരിക്കേണ്ടത് തങ്ങളുടെ അവകാശവും കടമയുമാണെന്നും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനം നടന്നതായാണ് വിവരം. ശനിയാഴ്ച ഇറാനില്‍ വലിയ സ്ഫോടനങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനും സമീപ നഗരമായ കരാജിനും ചുറ്റും സ്ഫോടന ശബ്ദം കേട്ടതായി ഇറാന്‍ സ്റ്റേറ്റ് ടിവിയും പറഞ്ഞു. ഡമാസ്‌കസ് ഗ്രാമപ്രദേശങ്ങളിലും മധ്യമേഖലയിലും സ്ഫോടന ശബ്ദം കേട്ടതായി സിറിയന്‍ സ്റ്റേറ്റ് ടിവി പറഞ്ഞു.

Iran

എന്നാല്‍ സ്ഫോടനത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം ടെഹ്റാന് ചുറ്റും കേള്‍ക്കുന്ന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് ഇറാന്‍ സൈന്യം പറഞ്ഞു. ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് വൈറ്റ് ഹൗസിനെ ഇസ്രായേല്‍ വിവരം അറിയിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനെതിരെ ബാലിസ്റ്റിക്-മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

ഇതിനുള്ള മറുപടിയാണ് ഇപ്പോഴത്തെ ആക്രമണം എന്നാണ് വിവരം. 'ലോകത്തിലെ മറ്റെല്ലാ പരമാധികാര രാജ്യങ്ങളെയും പോലെ ഇസ്രായേലിനും പ്രതികരിക്കാനുള്ള അവകാശവും കടമയും ഉണ്ട്. ഞങ്ങളുടെ പ്രതിരോധവും ആക്രമണാത്മകവുമായ കഴിവുകള്‍ പൂര്‍ണ്ണമായും സജ്ജീകരിച്ചിരിക്കുന്നു. ഇസ്രായേലിനേയും ഇസ്രായേല്‍ ജനതയെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ ആവശ്യമായതെല്ലാം ചെയ്യും', ഐഡിഎഫ് വ്യക്തമാക്കി.

ആക്രമണം നടത്തുന്നതിനെതിരെ ഇറാന്‍ അധികൃതര്‍ ഇസ്രായേലിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ തെക്കന്‍ ഗാസ മുനമ്പിലെ നഗരമായ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈന്യം ആശുപത്രിയില്‍ രാത്രികാല റെയ്ഡ് ആരംഭിച്ചതിന് ശേഷമായിരുന്നു ആക്രമണം എന്നാണ് വിവരം.

2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയതിന് ശേഷമാണ് മിഡില്‍ ഈസ്റ്റ് യുദ്ധത്തിലേക്ക് വഴി മാറിയത്. ഹമാസ് ആക്രമണത്തിനെതിരായ ഇസ്രായേല്‍ പ്രത്യാക്രമണം പലസ്തീനില്‍, വിശിഷ്യാ ഗാസയില്‍ കൂട്ടക്കുരുതിടയാക്കിയിരുന്നു. അടുത്തിടെ ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ ഇസ്രായേലിന് നേരെ ആക്രമണമഴിച്ചുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+