ഹമാസിന്റെ ഉന്നത നേതാവ് അബു മുറാദിനെ വധിച്ചെന്ന് ഇസ്രയേൽ ; ആരാണ് അബു മുറാദ് ?
ജറുസലേം : ഹമാസിന്റെ ഉന്നത നേതാവ് അബു മുറാദിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. ഹമാസ് മിലിട്ടറി കമാന്ററാണ് അബു മുറാദ്. ഗാസയിൽ ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് അബു മുറാദിനെ വധിച്ചത് എന്നാണ് ഇസ്രയേലി സൈന്യം അവകാശപ്പെടുന്നത്. അതേ സമയം മരണ വാർത്തയിൽ ഹമാസിന്റെ പ്രതികരണങ്ങളൊന്നും ഇത് വരെ വന്നിട്ടില്ല.
ഹമാസിന്റെ മിലിട്ടറി കമാന്ററായ അബു മുറാദ് ആണ് കഴിഞ്ഞയാഴ്ച്ചത്തെ ഇസ്രായേൽ മിന്നലാക്രമണത്തിനു പിന്നിലെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നയാളാണ് അബു മുറാദ് എന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേലിലെ മിന്നൽ ആക്രമണത്തിലും നിരവധി പേർ മരിച്ചിരുന്നു.

ഗാസയിലെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാകുന്നതിനിടെ ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരണം നടത്തിയിരുന്നു. ഞങ്ങളുടെ ശത്രുക്കൾ അനുഭവിക്കാൻ പോകുന്നതേയുള്ളൂവെന്നും ഇനി സംഭവിക്കാനുള്ളതിനെപ്പറ്റി ഇപ്പോൾ എനിക്ക് തുറന്നു പറായനാകില്ലെന്നുമായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്.
ഇന്ന് രാവിലെ ഗാസ നഗരത്തിൽ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 70 പേർ മരിച്ചതായി ഹമാസ് സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂർ കൊണ്ട് ഗാസ ഒഴിയണമെന്ന് ഇസ്രായേൽ സൈന്യം ഇന്നലെ താക്കീത് നൽകിയിരുന്നു. ഇതനുസരിച്ച് ഗാസയിലെ ആളുകൾ തെക്കോട്ട് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണമുണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിൽ ഇസ്രായേലി സൈന്യം ഗാസയിൽ റെയ്ഡ് നടത്തിയിരുന്നുവെന്നും തീവ്രവാദികളുടെ ആയുധങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യമെന്നും പ്രതികരിച്ചു. ഇസ്രായേലികളും വിദേശികളും ഉൾപ്പെടെ 150 പേരെ ഹമാസ് ബന്ദിയാക്കി സൂക്ഷിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ ആരോപിച്ചു.
നിലവിൽ ഇസ്രായേൽ- ഹമാസ് സംഘർഷത്തിൽ മരണ സംഖ്യ 1900 കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിൽ 600 ൽ അധികം കുട്ടികളുമുണ്ടെന്നാണ് കണക്ക്. പലസ്തീനിലെ ജനങ്ങളെ കൂട്ടക്കുരുതിക്ക് ഇരയാക്കുന്നതിനെതിരെയും അവരുടെ പാർപ്പിടങ്ങളും കെട്ടിടങ്ങളും തകർക്കുന്നതിലും പ്രതീക്ഷിച്ച് ചിലയിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. ബെയ്റൂട്ട്, ഇറാഖ്, ഇറാൻ, ജോർദാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ അനുകൂല നിലപാടിലാണ് തുടരുന്നത്.
സംഘർഷത്തിൽ ഒരു റോയിട്ടേഴ്സ് വീഡിയോ ജേർണലിസ്റ്റ് മരിച്ചു. 2 റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകർ, അൽ ജസീറ റിപ്പോർട്ടർമാർ എന്നിവർക്കും പരിക്കുകളുണ്ട്. ഗാസയിൽ ഇപ്പോഴുള്ള ക്യാഷ്വാലിറ്റികൾ ഉൾക്കൊള്ളാൻ തക്ക ആശുപത്രികൾ ഇല്ലെന്നും ഗാസയിലെ ആരോഗ്യ സംവിധാനം തകർച്ചയുടെ വക്കിലാണെന്നും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.












Click it and Unblock the Notifications