കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീനിലേക്ക് 4800 കിലോമീറ്റര്‍ നടന്നെത്തിയ സ്വീഡിഷ് സമാധാന പ്രവര്‍ത്തകനെ ഇസ്രായേല്‍ തിരിച്ചയച്ചു

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: ദുര്‍ഘടപാതകള്‍ താണ്ടി സ്വീഡിഷ് നഗരമായ ഗോത്തന്‍ബര്‍ഗില്‍ നിന്ന് അധിനിവിഷ്ട ഫലസ്തീനിലേക്ക് 4800 കിലോമീറ്റര്‍ കാല്‍നടയായെത്തിയ സമാധാന പ്രവര്‍ത്തകനെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് മടക്കി അയച്ചു.

11 മാസം നീണ്ട കാല്‍നടയാത്ര

11 മാസം നീണ്ട കാല്‍നടയാത്ര

70 വര്‍ഷം പിന്നിടുന്ന ഫലസ്തീന്‍ അധിനിവേശത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2017 ആഗസ്ത് അഞ്ചിന് യാത്ര ആരംഭിച്ച 25കാരനായ സ്വീഡിഷ് സംഗീതജ്ഞന്‍ ബെഞ്ചമിന്‍ ലദ്രായാണ് 11 മാസങ്ങള്‍ക്കു ശേഷം ഇസ്രായേല്‍ അതിര്‍ത്തിയിലെത്തിയത്. എന്നാല്‍ ജോര്‍ദാനിനും വെസ്റ്റ് ബാങ്കിലും ഇടയിലെ അലെന്‍ബി ചെക്‌പോയിന്റില്‍ വച്ച് സ്വീഡിഷ് ആക്ടിവിസ്റ്റിനെ ഇസ്രായേല്‍ സൈന്യം തടയുകയും ആറു മണിക്കൂര്‍ നീണ്ട ചോദ്യ ചെയ്യലിനു ശേഷം തിരിച്ചയക്കുകയുമായിരുന്നു.

അഭയാര്‍ഥികള്‍ പോയ വഴികളിലൂടെ

അഭയാര്‍ഥികള്‍ പോയ വഴികളിലൂടെ

അഭയാര്‍ഥികളും കുടിയേറ്റക്കാരും ഉപയോഗിക്കാറുള്ള ചെങ്കുത്തായ മലനിരകളും കൊടുംവനങ്ങളും ദുര്‍ഘടമായ പാതകളും താണ്ടിയാണ് ലാദ്രാ ഇവിടെയെത്തിയത്. ഇതിനിടയില്‍ 13 രാജ്യങ്ങള്‍ അദ്ദേഹം മുറിച്ചുകടന്നു. വലിയ ഫലസ്തീന്‍ പതാകയുമായി അദ്ദേഹം കാല്‍നടയായി നടത്തിയ യാത്ര ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പതിനായിരങ്ങള്‍ അദ്ദേഹത്തിന്റെ യാത്രയെ പിന്തുടരുന്നുണ്ടായിരുന്നു.

തിരിച്ചയച്ചത് 100 മീറ്റര്‍ മാത്രം അകലെ വെച്ച്

തിരിച്ചയച്ചത് 100 മീറ്റര്‍ മാത്രം അകലെ വെച്ച്


ഇസ്രായേല്‍ അധിനിവേശത്തിന്റെ കെടുതികളെ കുറിച്ച് കഴിഞ്ഞ 11 മാസമായി താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ഇസ്രായേല്‍ തിരിച്ചയച്ചുവെന്ന് കരുതി അവസാനിപ്പിക്കില്ലെന്നും അത് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ പ്രദേശത്തെത്താന്‍ 100 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോഴാണ് ഇസ്രായേല്‍ അദ്ദേഹത്തെ മടക്കിയയച്ചത്. തന്റെ ഈ യാത്ര വഴി ഫലസ്തീനികളോടുള്ള അനീതികള്‍ ലക്ഷക്കണക്കിനാളുകളില്‍ എത്തിക്കാനായതായും അദ്ദേഹം പറഞ്ഞു.

 ഇസ്രായേലിന് ഒളിച്ചുവെക്കാനേറെ

ഇസ്രായേലിന് ഒളിച്ചുവെക്കാനേറെ

താന്‍ കളവ് പറയുന്നുവെന്ന് പറഞ്ഞാണ് ഇസ്രായേല്‍ അധികൃതര്‍ തന്നെ തിരിച്ചയച്ചത്. നബീല്‍ സാലിഹ് ഗ്രാമത്തിലെ പ്രതിഷേധത്തില്‍ പങ്കുചേരാനാണ് താന്‍ പോകുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ വാസ്തവവിരുദ്ധമാണ് അധികൃതരുടെ വാദങ്ങള്‍. അവര്‍ക്ക് പലതും ലോകത്തിനു മുമ്പില്‍ നിന്ന് മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണ് തന്നെ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും നിരവധി ആക്ടിവിസ്റ്റുകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ഇസ്രായേല്‍ അധികൃതരുടെ നടപടിയില്‍ തനിക്ക് അല്‍ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസവും 10 മണിക്കൂര്‍ നടത്തം

ദിവസവും 10 മണിക്കൂര്‍ നടത്തം

ദിവസവും 10 മണിക്കൂര്‍ നടന്നാണ് ലാദ്രാ ഇസ്രായേല്‍ അതിര്‍ത്തിയിലെത്തിയത്. തന്റെ കൈയിലുള്ള ഫലസ്തീന്‍ പതാക കാരണം അഭയാര്‍ഥിയാണെന്ന് കരുതി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ താന്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനായതായും ലാദ്രാ പറഞ്ഞു. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ ഇസ്രായേല്‍ എംബസി ഗാര്‍ഡുകള്‍ തന്നെ അറസ്റ്റ് ചെയ്യുക പോലുമുണ്ടായി. പ്രതികൂലമായ കാലാവസ്ഥകള്‍ അതിജീവിച്ചാണ് അദ്ദേഹം ഫലസ്തീന്‍ അതിര്‍ത്തിയിലെത്തിയത്.

മനുഷ്യ മനസ്സാക്ഷിയുടെ പ്രതീകം

മനുഷ്യ മനസ്സാക്ഷിയുടെ പ്രതീകം


ഫലസ്തീനികളോട് ലാദ്രാ കാണിച്ച ഐക്യദാര്‍ഢ്യത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ഫലസ്തീന്‍ പൗരത്വവും മെഡല്‍ ഓഫ് മെറിറ്റും സമ്മാനിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. മനുഷ്യമനസ്സാക്ഷിയുടെ പ്രതീകമാണ് ലാദ്രായുടെ ഈ യാത്രയെന്ന് പി.എല്‍.ഒ അഭിപ്രായപ്പെട്ടു.

English summary
A Swedish activist\'s attempt to reach occupied Palestine, after spending more than 11 months walking through high-altitude plateaus, windswept forests and muddy migrant trails, has come to an abrupt end after Israeli authorities turned him away from the border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X