അവസരം കൈവന്നു!! ഇസ്രായേല്‍ വിമാനം ഇന്ത്യയിലേക്ക് വീണ്ടും...പുതിയ വിവരങ്ങള്‍ ഇങ്ങനെ

ടെല്‍ അവീവ്: ഇന്ത്യയിലേക്ക് ഇസ്രായേലില്‍ നിന്ന് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ എല്‍അല്‍ കമ്പനി. ഇസ്രായേലിന്റെ ദേശീയ വിമാന കമ്പനിയായ എല്‍അല്‍ അടുത്ത ഒക്ടോബര്‍ മുതല്‍ സര്‍വീസ് നടത്തും. മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കാകും ആദ്യ സര്‍വീസ് എന്നാണ് വിവരം. സൗദി അറേബ്യയും ഒമാനും അവരുടെ ആകാശ പാത ഉപയോഗിക്കാന്‍ ഇസ്രായേലിന് അനുമതി നല്‍കിയിരുന്നു.
ഇതോടെയാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ സര്‍വീസ് തുടങ്ങിയിരുന്നു എങ്കിലും അമിത ചെലവ് കാരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. നിലവിലുള്ള സര്‍വീസ് പാതയ്ക്ക് പകരം സൗദി, ഒമാന്‍ പാതയിലൂടെ വന്നാല്‍ ഏറെ സമയം ലാഭിക്കാം. മാത്രമല്ല, ടിക്കറ്റ് നിരക്കിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ഒക്ടോബറില്‍ സര്‍വീസ് തുടങ്ങും
ഇസ്രായേലിലെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് അടുത്ത ഒക്ടോബര്‍ മുതല്‍ ഇന്ത്യയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എല്‍ അല്‍ കമ്പനി. മൂന്ന് വര്‍ഷമായി കമ്പനി ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നില്ല. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. ഇപ്പോള്‍ സൗദിയും ഒമാനും അനുമതി നല്‍കിയ സാഹചര്യത്തിലാണ് വീണ്ടും തുടങ്ങുന്നത്.

യാത്രക്കാര്‍ക്ക് സമയ ലാഭം
എല്‍ അല്‍ വിമാനങ്ങള്‍ മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസ് ആണ് നടത്തുക. ബോയിങ് 737 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. അഞ്ചര മണിക്കൂറില്‍ ഇന്ത്യയിലെത്താന്‍ പുതിയ പാത സഹായിക്കും. നേരത്തെ മുംബൈയിലേക്ക് 7.45 മണിക്കൂര്‍ വേണ്ടി വന്നിരുന്നു. ന്യൂഡല്‍ഹിയിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസ് നടത്തും. നേരത്തെ ഒമ്പത് മണിക്കൂര്‍ വേണ്ടി വന്ന ഡല്‍ഹി യാത്രയ്ക്ക് ഇനി ആറര മണിക്കൂര്‍ മതിയാകും.

കോടതിയെ സമീപിക്കാന്‍ കാരണം
ഇസ്രായേലില്‍ നിന്നുള്ള ടൂറിസ്റ്റുകളും വ്യവസായികളും നിരന്തരം സന്ദര്‍ശിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇതില്‍ നിന്ന് നേട്ടം കൊയ്യാന്‍ എല്‍ അല്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ച് എയര്‍ ഇന്ത്യയ്ക്ക് സൗദി അറേബ്യ ആകാശ പാത അനുവദിച്ചിരുന്നു. ഇസ്രായേല്‍ കമ്പനികള്‍ക്ക് അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി എല്‍ അല്‍ ഇസ്രായേല്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

തീരുമാനം മാറ്റിയതിന് പിന്നില്‍
എയര്‍ ഇന്ത്യയ്ക്ക് സൗദി വ്യോമ പാത അനുവദിച്ചതിനാല്‍ കുറഞ്ഞ സമയത്തിലും കുറഞ്ഞ ചെലവിലും ഇസ്രായേല്‍ യാത്ര സാധ്യമാകും. അതേസമയം, എല്‍ അല്‍ കമ്പനിക്ക് അത് സാധിച്ചിരുന്നില്ല. ഇതാണ് അവര്‍ കോടതിയെ സമീപിക്കാന്‍ കാരണമായത്. എന്നാല്‍ കഴിഞ്ഞ മാസം സൗദി അറേബ്യയും ഒമാനും വ്യോമ പാത ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് കൂടി തുറന്നുകൊടുത്തു. ഈ സാഹചര്യത്തിലാണ് എല്‍ അല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്.

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍
ഇന്ത്യയിലേക്ക് മാത്രമല്ല, ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും സര്‍വീസ് വര്‍ധിപ്പിക്കാന്‍ എല്‍ അല്‍ തീരുമാനിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലേക്കും സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ ജിസിസി രാജ്യങ്ങള്‍ ഇസ്രായേലുമായി സഹകരിക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സൗദിയും ഒമാനും പുതിയ ഇളവുകള്‍ നല്‍കുകയും ചെയ്തു.












Click it and Unblock the Notifications