ഇസ്രയേലില്‍ വീണ്ടും ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിലേക്ക്?
ടെല്‍ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ മുള്‍മുനയില്‍ നിര്‍ത്തി ഇസ്രയേലില്‍ പാര്‍ലമെന്റഅ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിയ്ക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ നെതന്യാഹു പ്രകടിപ്പിച്ച ആത്മവിശ്വാസം ആദ്യഫല സൂചനകളില്‍ പ്രകടമാണ്.
എഴുപത് ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 23.73 ശതമാനം വോട്ട് നേടി. വോട്ടെണ്ണല്‍ നടന്ന ബുധനാഴ്ച തന്നെ നെതന്യാഹു തന്റെ വിജയം ഉറപ്പാണെന്ന് പ്രഖ്യാപിച്ചിരുന്നു. 29 സീറ്റുകളില്‍ ലിക്കുഡ് പാര്‍ട്ടി വിജയം ഉറപ്പിച്ചതായി ചില പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കടുത്ത വെല്ലുവിളിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത്. പ്രധാമന്ത്രി പദത്തില്‍ നാലാം ഊഴം തേടുകയാണ് നെതന്യാഹു. 120 സീറ്റുകളാണുള്ളത്. ഇതില്‍ 29 സീറ്റില്‍ നെതന്യാഹു വിജയം ഉറപ്പിച്ചതായാണ് വിവരം. സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്ന രീതീയാണ് പിന്തുടരുന്നത്.വോട്ട് ശതമാനത്തിന് ആനുപാതികമായി അംഗങ്ങളെ നിര്‍ദ്ദേശിയ്ക്കാം.
എതിര്‍കക്ഷിയായ ഹെര്‍സോഗിന്റെ ലേബര്‍ പാര്‍ട്ടി 19.6 ശതമാനം വോട്ടുകള്‍ക്ക് പിന്നിലാണ്. എതിര്‍പാര്‍ട്ടികള്‍ക്ക് ഉള്‍പ്പടെ 24 സീറ്റുകള്‍ നേടാനായെന്നും റിപ്പോര്‍ട്ടുണ്ട്. 11 പാര്‍ട്ടികളാണ് ഇത്തവണ ഇസ്രയേലില്‍ തിരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങിയത്. സയോണിസ്റ്റ് സഖ്യത്തില്‍ ഉള്‍പ്പടെ ഏത് സഖ്യത്തിലും ചേരാവുന്നവയാണ് മത്സര രംഗത്തുള്‌ലവയില്‍ പകുതിയിലേറെ പാര്‍ട്ടികളും.












Click it and Unblock the Notifications