Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസ പിടിച്ചെടുക്കാന്‍ ഇസ്രായേല്‍: കരയുദ്ധം ശക്തം; വിമർശനവും പ്രതിഷേധവും ശക്തം

ഗാസയില്‍ കരയാക്രമണം ശക്തമാക്കി ഇസ്രായേല്‍. ശക്തമായ ആക്രമണമാണ് ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഇതോടെ ഇന്ന് മാത്രം 78 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പലസ്തീൻ പ്രദേശത്തെ പൂർണ്ണമായി കീഴടക്കുകയെന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇസ്രായേല്‍ സേന കരയാക്രമണം ആരംഭിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ പ്രദേശത്ത് നിന്നും പലായനം ചെയ്ത് കഴിഞ്ഞു.

ഗാസ സിറ്റിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ദരാജ് താല്‍ക്കാലിക താമസകേന്ദ്രത്തില്‍ മാത്രം 20 പേരാണ് കൊല്ലപ്പെട്ടത്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയുടെ സന്ദർശനത്തിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. "ഒരു കരാർ സംഭവിക്കാൻ വളരെ ചെറിയ സമയമാണ് ഉണ്ടാകുക. നമുക്ക് ഇനി മാസങ്ങളില്ല, ദിവസങ്ങളോ അല്പം ആഴ്ചകളോ മാത്രമേ ഉണ്ടാകൂ." ഇസ്രായേലിൽ നിന്ന് പുറത്തുപോകുന്നതിന് മുൻപ് റൂബിയോ പറഞ്ഞു.

gaza-attack

ഗാസ കത്തിയെരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി കാറ്റസും വ്യക്തമാക്കി. ഇതിന് പിന്നാലെ ഇസ്രയേൽ സൈനിക വക്താവ് അവിചയ് അദ്രേയി കരയുദ്ധം തുടങ്ങിയതായും പ്രഖ്യാപിച്ചു. അതിനിടെ കരയുദ്ധം ആരംഭിച്ച തീരുമാനത്തിനെതിരെ ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേൽ പൗരൻമാരുടെ കുടുംബവും രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വസതിക്കു പുറത്ത് തടിച്ചുകൂടിയ കുടുംബാംഗങ്ങൾ ഗാസ സിറ്റിയിലെ സൈനിക നടപടി ഉടൻ നിർത്തണമെന്ന് നെതന്യാഹുവിനോട് അഭ്യർത്ഥിച്ചു.

ഇസ്രായേല്‍ ആക്രമണം വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇസ്രായേൽ ഗാസയിൽ വംശഹത്യ ആരംഭിച്ചതായി യുഎന്‍ വിലയിരുത്തി. ,ഇസ്രായേൽ അധികാരികളും സുരക്ഷാ സേനയും ഗാസ സ്ട്രിപ്പിലെ പലസ്തീനികളെ പൂർണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള വംശഹത്യക്ക് ഉദ്ദേശ്യമുണ്ടെന്ന് യുഎൻ ഇന്‍റിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ഇൻക്വയറി (സിഒഐ) റിപ്പോർട്ടിൽ പറഞ്ഞു. അതിനിടെ അസാധാരണവും അടിയന്തരവുമായ അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്ത് വന്നു.

ഇസ്രായേൽ സൈന്യം പലായനത്തിനായി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും, 'സുരക്ഷിത മേഖലകൾ' പോലും ആക്രമിക്കപ്പെടുന്നുണ്ട്. ഗാസയുടെ ഭൂപടം മാറ്റിയെഴുതുന്ന തരത്തിലായിരിക്കും തങ്ങളുടെ നീക്കമെന്ന് ഐ ഡി എഫ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്ന വിഡിയോയും ഐ ഡി എഫ് പുറത്തുവിട്ടു. ദിവസങ്ങൾക്കുള്ളിൽ ഇസ്രയേൽ നിയന്ത്രിത പ്രദേശമായി ഗാസയെ പൂർണ്ണമായി മാറ്റുമെന്നും നിലവിലെ ഗാസയുടെ ഭൂപടം ചുരുങ്ങി തീരത്തെ ഒരു ചെറിയ തുരുത്താക്കി മേഖലയെ മാറ്റുമെന്നും വ്യക്തമാക്കുന്നതാണ് ഐ ഡി എഫിന്റെ മുന്നറിയിപ്പ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+