Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ പേടിയില്‍ ഇസ്രായേല്‍; ജിപിഎസ് തകരാറിലായി, ബെയ്‌റൂത്ത് മാത്രം!! തിങ്കളാഴ്ച ആക്രമിച്ചേക്കും

ഇറാന്‍ സൈന്യം ഏത് സമയവും ഇസ്രായേലിനെ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട്. ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ മുന്നറിയിപ്പ് നല്‍കിയ പിന്നാലെയാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഹിസ്ബുല്ലയുടെ സൈനിക മേധാവി ഫുവാദ് ശുക്‌റിനെ വധിച്ചതോടെ ലബ്‌നാനില്‍ നിന്നുള്ള ആക്രമണവും ഇസ്രായേല്‍ പ്രതീക്ഷിക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് മണിക്കൂറുകള്‍ വ്യത്യാസത്തിലാണ് ഹനിയ്യയെയും ഫുവാദ് ശുക്‌റിനെയും ഇസ്രായേല്‍ വധിച്ചത്. രണ്ട് സംഭവത്തിലും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹനിയ്യയുടെ ഖബറടക്കം കഴിഞ്ഞതിനാല്‍ ഏത് സമയവും ഇസ്രായേല്‍ തിരിച്ചടി പ്രതീക്ഷിക്കുന്നു. ഇറാനെ സംബന്ധിച്ചിടത്തോളം മൂന്ന് നീക്കങ്ങള്‍ക്കാണ് സാധ്യത...

iran move against israel

ഹനിയ്യ വിദേശ പ്രതിനിധിയായി എത്തിയതായിരുന്നു ഇറാനില്‍. തലസ്ഥാനമായ തെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയില്‍ വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയിലെ ശക്തമായ സൈനിക ശക്തി എന്ന് വിശേഷിപ്പിക്കുന്ന ഇറാനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നാണക്കേടായി. സംഭവത്തില്‍ ഇറാനിലെ സൈനിക ഓഫീസര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്രായേലിനെ സഹായിച്ചു, സുരക്ഷാ വീഴ്ച വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെയുള്ളത്. ആഭ്യന്തര സുരക്ഷ തീരെയില്ലാത്ത രാജ്യം എന്ന അപഖ്യാതി കൂടി ഇറാന്‍ ഇപ്പോള്‍ നേരിടുകയാണ്. മാത്രമല്ല, ഇറാന്റെ വിപ്ലവ ഗാര്‍ഡിലും ഇസ്രായേലിന്റെ ഏജന്റുമാരുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. ഈ വെല്ലുവിളി മറികടക്കുകയാണ് ഇറാന്റെ മുന്നിലുള്ള ആദ്യ കടമ്പ.

ഹനിയ്യയെ വധിച്ചതിലൂടെ ഇസ്രായേലിനെതിരെ അറബ് ലോകത്ത് വികാരം ശക്തിപ്പെട്ടിരിക്കുകയാണ്. ഇസ്രായേലിനെതിരെ ഏത് രാജ്യം രംഗത്തുവന്നാലും അറബ് സമൂഹത്തിനിടയില്‍ വലിയ സ്വീകാര്യത ലഭിക്കും. ഈ അവസരം ഇറാന്‍ ഉപയോഗപ്പെടുത്തുമോ എന്നാണ് ഇനി കാണേണ്ടത്. സാധാരണ ഇറാന്‍ മേഖലയിലെ ഷിയാ സംഘങ്ങളെ ഉപയോഗിച്ച് തിരിച്ചടിക്കുകയാണ് ചെയ്യുക. ഇനിയും അതേ മാര്‍ഗം സ്വീകരിക്കാനുള്ള സാധ്യതയും തള്ളാനാകില്ല.

ഇറാന്‍, ലബ്‌നാന്‍, സിറിയ, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത നീക്കം ഇസ്രായേലിനെതിരെയുണ്ടാകുമെന്ന സൂചനകളുണ്ട്. ഇസ്രായേലിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമോ എന്നാണ് അമേരിക്കയുടെ ആശങ്ക. അതുകൊണ്ടാണ് യുദ്ധക്കപ്പലുകളും വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് അമേരിക്ക എത്തിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ നേടാനും അമേരിക്ക ശ്രമിച്ചുവരികയാണ്.

അതേസമയം, തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണം ഉണ്ടായേക്കുമെന്ന് ഇസ്രായേലും അമേരിക്കയും പ്രതീക്ഷിക്കുന്നതായി ആക്‌സിയോസ് ന്യൂസ് സൈറ്റ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലില്‍ ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അതീവ ജാഗ്രത തുടരുന്നുണ്ട്. ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസ് പല കമ്പനികളും നിര്‍ത്തിവച്ചു. പശ്ചിമേഷ്യയില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ എല്ലാ രാജ്യങ്ങളും ആവശ്യപ്പെട്ടു.

മധ്യ ഇസ്രായേലില്‍ ഗൂഗിള്‍ മാപ്പില്‍ സ്ഥലം കൃത്യമായി കാണിക്കുന്നില്ല എന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ടെല്‍ അവീവില്‍ ജിപിഎസ് സംവിധാനം തകരാറിലായി. ഗൂഗിള്‍ മാപ്പില്‍ ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്ത് മാത്രമാണ് കാണിക്കുന്നതത്രെ. നേരത്തെ ഇസ്രായേലിനെതിരെ ആക്രമണം നടന്നപ്പോഴെല്ലാം ഇത്തരം മാറ്റങ്ങള്‍ പ്രകടമായിരുന്നു. എന്നാല്‍ ഇസ്രായേല്‍ സൈന്യം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+