കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫത്ഹ്-ഹമാസ് കൈകോർക്കുന്നു, കാരണം റാമി ഹംദല്ലയുടെ ഗാസ സന്ദർശനം, ഇനിയെല്ലാം ശാന്തം

10 വർഷമായി ഇരു രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയ്ക്ക് പരിഹാരമാകും.

  • By Ankitha
Google Oneindia Malayalam News

കെയ്റോ: പലസ്തീനിലെ മുഖ്യ രാഷ്ട്രീയ പാർട്ടിയായ ഹമാസും ഫത്ഹും തമ്മിലുള്ള അനുരഞ്ജന ചർച്ചകൾ ഈജ്പ്റ്റിൽ തുടക്കമായി. 2011 ൽ പുറത്തു വന്ന കൊയ്റോ ഉടമ്പടി കേന്ദ്രീകരിച്ചാകും ചർച്ച. 10 വർഷമായി ഇരു രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയ്ക്ക് പരിഹാരമാകും.

ആദ്യം പടക്കം നിരോധിച്ചു, അടുത്തത് ഹിന്ദുക്കളുടെ ശവദാഹം, കോടതി ഉത്തരവിനെതിരെ ത്രിപുര ഗവര്‍ണര്‍ആദ്യം പടക്കം നിരോധിച്ചു, അടുത്തത് ഹിന്ദുക്കളുടെ ശവദാഹം, കോടതി ഉത്തരവിനെതിരെ ത്രിപുര ഗവര്‍ണര്‍

gaza

വനിത സംവരണമില്ല, സ്ത്രീകൾ ശാഖയിൽ പോകുമ്പോൾ ട്രൗസർ ധരിക്കാറുണ്ടോ? രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവനവനിത സംവരണമില്ല, സ്ത്രീകൾ ശാഖയിൽ പോകുമ്പോൾ ട്രൗസർ ധരിക്കാറുണ്ടോ? രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവന

പലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ ഗസ്സ മുനമ്പിലെ നിര്‍ണായക സന്ദര്‍ശനത്തിനിടെ ഉരുത്തിരിഞ്ഞ അനുരഞ്ജന നീക്കത്തിന്റെ തുടര്‍ച്ചയയാണ് ഇപ്പോള്‍ ഇരുവിഭാഗവും ചര്‍ച്ച നടത്തുന്നത്.

 മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചർച്ച

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചർച്ച

മൂന്ന് ദിനസം നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് ഹമാസ് രാഷ്ട്രീയ മേധാവി സാലിഹ് അല്‍അറൌറിയും ഫത്ഹിന്റെ കേന്ദ്രകമ്മിറ്റി അംഗം അസ്സാം അല്‍അഹ്മദും നേതൃത്വം നൽകും. ഫലസ്തീനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് ദേശീയ ഐക്യ സർക്കാരിന് രൂപം നൽകും. ഇതിനായി ലെജിസ്ലേറ്റീവ്, പ്രസിഡന്‍ഷ്യല്‍, നാഷണല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചര്‍ച്ചകള്‍ വേണമെന്നും ഹമാസ് അഭിപ്രായപ്പെട്ടു

കൊറോ ഉടമ്പടി

കൊറോ ഉടമ്പടി

2011 ലെ കൊറോ ഉടമ്പടി പ്രകാരം കരാറിൽ ഏർപ്പെട്ട് ഒരു വർഷത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ്. പലസ്തീനിന്റെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ എന്നിവ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയിരിക്കും ഇത്

 വൈദ്യുത പ്രതിസന്ധിയും

വൈദ്യുത പ്രതിസന്ധിയും

ഗസ്സയിലെ വൈദ്യുതി പ്രതിസന്ധി, തീരമേഖലകളില്‍ സേവനനിരതരായ പലസ്തീന്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളം, അതിര്‍ത്തിയില്‍ ഉള്ളവരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളും ചർച്ചയിൽ വരും.

 തടസമായി ഇസ്രായേൽ

തടസമായി ഇസ്രായേൽ

ഇതിനിടെ ചർച്ചക്കായി ജോര്ഡദാൻ വളി കൈറോയിൽ എത്താനുള്ള ശ്രമത്തെ ഇസ്രയേൽ തടസപ്പെടുത്തിയെന്നും ഹാമസ് ആരോപിക്കുന്നുണ്ട്.ഹമാസ് ഗാസയുടെ നിയന്ത്രണം വിടണമെന്ന് ആവശ്യം ഫലസ്തീന്‍ പ്രിസിഡന്റ് മഹ്‍മൂദ് അബ്ബാസ് ശക്തമാക്കിയിട്ടുണ്ട്.

റാമി ഹംദല്ലയുടെ ഗാസ സന്ദർശനം

റാമി ഹംദല്ലയുടെ ഗാസ സന്ദർശനം

പലസ്തീന്‍ ഐക്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി റാമി ഹംദല്ല ഗസ സന്ദര്‍ശിച്ചിരുന്നു. പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിയുന്ന ഫത്ഹ്-ഹമാസ് വിഭാഗങ്ങളുമായുള്ള അനുരഞ്ജന ചര്‍ച്ചയും സന്ദര്‍ശനത്തിന്റെ ഭാഗമായാണിത്.

സഹകരണത്തിന് ഹമാസ് തയ്യാര്‍

സഹകരണത്തിന് ഹമാസ് തയ്യാര്‍

ഈജിപ്തിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗവും തമ്മില്‍ കെയ്‌റോയില്‍ നടത്തിയ ചര്‍ച്ചയില്‍ പരസ്പരം സഹകരിച്ച് മുന്നോട്ടുപോവാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഗസാ സന്ദര്‍ശനപദ്ധതി. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് വിഭാഗവുമായി യോജിച്ചു നീങ്ങാനും ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് നേതാക്കള്‍ സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹമാസ് രൂപീകരിച്ച ഗസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിടുകയുമുണ്ടായി.

English summary
When Hamas celebrates the 30th anniversary of its founding in December, it really should invite the Israeli government to take a place of honor in the VIP gallery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X