Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ ഇറാനിലേക്ക് മിസൈല്‍ തൊടുത്തു: പിന്നാലെ യുഎസില്‍ പിസ ഓർഡറുകള്‍ വന്‍ വർധനവ്: കാരണമെന്ത്

ഇസ്രായേല്‍-ഇറാന്‍ സംഘർഷം രൂക്ഷമായതിന് പിന്നാലെ അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് സമീപമുള്ള പിസ സെന്ററുകളിലെ ഓർഡറുകളിലുണ്ടായത് വന്‍ വർധനവ്. ഇസ്രായേലും ഇറാനും യുദ്ധം ചെയ്യുമ്പോള്‍ പെന്റഗണില്‍ ഇത്രയധികം പിസ തീറ്റിക്കാർ ഉണ്ടാകാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍, ചരിത്രപരമായി തന്നെ അതിന് ചില കാരണങ്ങള്‍ ഉണ്ടെന്നാണ് ഉത്തരം.

അന്താരാഷ്ട്ര സംഘർഷങ്ങളോ പ്രധാന സൈനിക നടപടികളോ ആസന്നമാകുമ്പോൾ പെന്റഗണിലെ പിസ ഓർഡറുകള്‍ വർധിക്കുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ഈ സമയങ്ങളില്‍ പ്രതിരോധ വകുപ്പ് ആസ്ഥാനത്ത് കൂടുതല്‍ ഉദ്യോഗസ്ഥർ കൂടുതല്‍ സമയം ജോലി ചെയ്യും. ഇവർക്ക് ആവശ്യമായ ഭക്ഷണവും യഥാസമയം ഉറപ്പുവരുത്തേണ്ടതുണ്ട്. അങ്ങനെയാണ് മുന്‍സമയങ്ങളേക്കാള്‍ ഇത്തരം സാഹചര്യങ്ങളില്‍ പിസ ഓർഡറുകളുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടാകുന്നത്. 'പെന്റഗൺ പിസ്സ ഇൻഡക്സ്' അല്ലെങ്കിൽ 'പിസ്സ മീറ്റർ' എന്ന പേരില്‍ തന്നെ ഈ സിദ്ധാന്തം അറിയപ്പെടുന്നു.

piza-us

ജൂൺ 12-13 തീയതികളിൽ, ഇസ്രായേൽ ഇറാനിലെ ലക്ഷ്യങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, പെന്റഗണിന് സമീപമുള്ള പിസ്സേരിയകളിൽ ഓർഡറുകളുടെ കുത്തനെ വർധനവ് രേഖപ്പെടുത്തിയത്, ഈ സിദ്ധാന്തത്തിന്റെ പ്രസക്തി വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ അമേരിക്കയുടെ അറിവോടെയാണ് ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരാനുള്ള ഒരു കാരണം കൂടിയായി ഇത് മാറുന്നു.

ജൂൺ 12-ന് വൈകുന്നേരം 6:59-ന് പെന്റഗണിന് സമീപമുള്ള ഡൊമിനോസ്, പാപാ ജോൺസ്, എക്സ്ട്രീം പിസ്സ, ഡിസ്ട്രിക്ട് പിസ്സ പാലസ് തുടങ്ങിയ പിസ്സേരിയകളിൽ "വൻതോതിലുള്ള തിരക്ക്" രേഖപ്പെടുത്തിയതായി 'പെന്റഗൺ പിസ്സ റിപ്പോർട്ട്' എന്ന എക്സ് അക്കൗണ്ട് കണക്ക് നിരത്തി പോസ്റ്റ് ചെയ്യുന്നു. ജൂൺ 13-ന് രാത്രി 8:48-നാണ് ഇസ്രായേൽ ഇറാനിലെ ആണവ, സൈനിക ലക്ഷ്യങ്ങൾക്കെതിരെ "ഓപ്പറേഷൻ റൈസിംഗ് ലയൺ" എന്ന പേര് നൽകിയ വ്യോമാക്രമണം ആരംഭിച്ചു. ഈ ആക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, പെന്റഗണിന് സമീപമുള്ള ഡൊമിനോസിന്റെ രണ്ടാമത്തെ ശാഖയിൽ സാധാരണ വ്യാഴാഴ്ചകളില്‍ ഉണ്ടാകുന്നതിനേക്കാള്‍ വലിയ തിരക്കും അനുഭവപ്പെട്ടു.

പിസ പ്രതിഭാസം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് ശീതയുദ്ധകാലത്താണ്. സോവിയറ്റ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, വാഷിംഗ്ടൺ ഡി സിയിലെ പെന്റഗൺ, വൈറ്റ് ഹൗസ്, സി ഐ എ തുടങ്ങിയ പ്രധാന സർക്കാർ കെട്ടിടങ്ങളിലേക്കുള്ള പിസ്സ ഡെലിവറിയുടെ വർധനവ് യു എസ് സൈനിക നടപടികളുടെ മുന്നറിയിപ്പിന്റെ സൂചനയായി വിലയിരുത്തിയിരുന്നു. ഇതിനെ അവർ 'പിസ്സിന്റ്' (Pizza Intelligence) എന്നും വിളിച്ചു.

1983-ലെ ഗ്രനേഡ ആക്രമണത്തിനും 1989-ലെ പനാമ ആക്രമണത്തിനും മുമ്പ് പെന്റഗണിലേക്കുള്ള പിസ്സ ഓർഡറുകൾ ഇരട്ടിയായിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. 1990 ഓഗസ്റ്റ് 1-ന്, ഇറാഖ് കുവൈത്ത് ആക്രമിക്കുന്നതിന് തലേന്ന് സി ഐ എ ഒരു രാത്രിയിൽ മാത്രം അനേകം പിസകള്‍ ഓർഡർ ചെയ്തതായും റിപ്പോർട്ടുണ്ട്. 1991-ലെ ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിന് മുമ്പ്, പെന്റഗൺ ഒരു രാത്രി 101 പിസ്സകളും വൈറ്റ് ഹൗസ് 55 പിസ്സകളും ഓർഡർ ചെയ്തതായി ഡൊമിനോസ് ഫ്രാഞ്ചൈസി ഉടമ ഫ്രാങ്ക് മീക്സിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു. ഈ കണക്കുകളെല്ലാം തന്നെ പിസ്സ ഓർഡറുകളും പ്രധാന ജിയോപൊളിറ്റിക്കൽ സംഭവങ്ങളും തമ്മിലുള്ള ബന്ധത്തെ ജനപ്രിയ സംസാര വിഷയവുമാക്കി.

1998-ലെ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇംപീച്ച്മെന്റ് വിചാരണ സമയത്തും, 2024 ഏപ്രിൽ 13-ന് ഇറാൻ ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണം നടത്തിയപ്പോഴും സമാനമായ വർധനവ് ശ്രദ്ധിക്കപ്പെട്ടു. പിസ ഓർഡറുകളില്‍ വർധനവ് ഉണ്ടാകുമ്പോള്‍ തന്നെ പെന്റഗണിന് സമീപമുള്ള ഫ്രെഡ്ഡീസ് ബീച്ച് ബാർ സാധാരണ തിരക്ക് പോലും അനുഭവപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതായത് പെന്റഗണ്‍ ജീവനക്കാർ പുറത്തേക്ക് ഇറങ്ങാതെ അധികം സമയം ഓഫീസില്‍ തന്നെ ഇരുന്നതിന്റെ മറ്റൊരു സൂചനയാണ് ഇത്.

പ്രതിസന്ധി സമയങ്ങളിൽ, സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ 16-20 മണിക്കൂർ ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണ് കണക്ക്. ഇത്തരം സമ്മർദ്ദ സാഹചര്യങ്ങളിൽ, എളുപ്പത്തിൽ ലഭ്യമാകുന്നതും ഉയർന്ന കലോറിയുള്ളതുമായ "കംഫർട്ട് ഫുഡ്" ആയ പിസ്സയാണ് അവർ തിരഞ്ഞെടുക്കുന്നത്. ഈ ഓർഡറുകൾ, ഗൂഗിൾ മാപ്സ്, ഡെലിവറി പ്ലാറ്റ്ഫോമുകൾ, എക്സ് പോലുള്ള സോഷ്യൽ മീഡിയ എന്നിവയിലൂടെ ഓപ്പൺ-സോഴ്സ് ഇന്റലിജൻസ് (OSINT) ഉപയോഗിച്ച് നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നു.

എക്സിലെ 'പെന്റഗൺ പിസ്സ റിപ്പോർട്ട്' (@PenPizzaReport) പോലുള്ള അക്കൗണ്ടുകൾ, പെന്റഗണിന് രണ്ട് മൈൽ ചുറ്റളവിലുള്ള പിസ്സേരിയകളുടെ തത്സമയ ഓർഡർ ട്രാക്ക് ചെയ്യുകയും, സാധാരണയിൽ നിന്നും ഉയർന്ന തോതിലുള്ള ട്രാഫിക് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. അതേസമയം തന്നെ പിസ സിദ്ധാന്തം എപ്പോഴും ശരിയാരിക്കണമെന്നില്ല. പ്രതിസന്ധിയല്ലാത്ത മറ്റ് കാരണങ്ങളാലും ഇത് സംഭവിക്കാം. ഉദാഹരണത്തിന് ഒരു നീണ്ട യോഗം, സോഫ്റ്റ്‌വെയർ തകരാർ, അല്ലെങ്കിൽ സമീപത്തെ കോളേജ് ഫുട്ബോൾ മത്സരം എന്നിയാലുമൊക്കെ ഓർഡറുകള്‍ ഉയരാവുന്നതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+