ഗാസ അധിനിവേശം വലിയ തെറ്റാകും ; ഇസ്രായേലിന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ്
ഗാസയിൽ കരയാക്രമണത്തിലേക്ക് കടക്കാനൊരുങ്ങുന്ന ഇസ്രായേലിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ഭരിക്കുന്ന പ്രദേശമായ ഗാസ 30 അമേരിക്കക്കാരുൾപ്പെടെ 1400 ൽ അധികം പേരുടെ ജീവനെടുത്ത ഇടം ഇനിയും പിടിച്ചെടുക്കുന്നതിൽ ആലോചന വേണം എന്ന തരത്തിലായിരുന്നു ബൈഡൻ പ്രതികരിച്ചത്.
സി ബി എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. ഇത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. എന്റെ കാഴ്ച്ചപ്പാടിൽ ഗാസയിൽ നടന്നത് ഹമാസിന്റെ മാത്രം താൽപര്യമാണ്. ഹമാസിന്റെ തീവ്രവാദ ഘടകങ്ങൾ എല്ലാ പലസ്തീൻ ജനതെയെയും പ്രതിനിധീകരിക്കുന്നതല്ല. ഇക്കാരണത്താൽ ഇസ്രായേൽ വീണ്ടും ഗാസ പിടിച്ചടക്കുന്നത് തെറ്റാണ് എന്നാണ് ജോ ബൈഡൻ പ്രതികരിച്ചത്.

അതേ സമയം പ്രദേശത്തെ തീവ്രവാദികളെ പുറത്താക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. യുദ്ധനിയമങ്ങൾക്കനുസൃതമായി ഇസ്രായേൽ പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ബൈഡൻ കൂട്ടിച്ചേർത്തു. സമീപ ദിവസങ്ങളിൽ ഇസ്രായേൽ സന്ദർശനം യു എസ് പ്രസിഡന്റിന്റെ പരിഗണനയിൽ ഉണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. സന്ദർശനം സംബന്ധിച്ച തീരുമാനം അന്തിമമായി എടുത്തിട്ടില്ലെങ്കിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബൈഡനെ ക്ഷണിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ഒക്ടോബർ 13 ന് ഇസ്രായേലി വിമാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ലഘുലേഖകൾ ഗാസയിലേക്ക് പതിച്ചിരുന്നു. ഈ ലഘുലേഖകളിൽ ആയിരുന്നു 24 മണിക്കൂറിനകം പൊതു ജനങ്ങൾ ഗാസ വിടണമെന്ന അന്ത്യശാസനമുണ്ടായിരുന്നത്. കരയാക്രമണം തുടങ്ങാൻ പോകുന്നുവെന്നായിരുന്നു ലഘുലേഖയിൽ ഉണ്ടായിരുന്ന പ്രധാന ഉള്ളടക്കം.
അതേ സമയം ഹമാസ് 126 പേരെ ബന്ദികളാക്കിയെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഒക്ടോബർ 7 ന് ഹമാസ് ആക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 150 പേരെ ബന്ദികളാക്കിയിരിക്കാമെന്നായിരുന്നു ഇസ്രായേൽ സൈന്യം കണക്കുകൂട്ടിയിരുന്നത്. എന്നാൽ തെക്കൻ ഇസ്രായേലിലെ ഹമാസിന്റെ ആക്രമണത്തിൽ 3 സ്ഥലങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതോടെ ബന്ദികളുടെ എണ്ണം ഉയർന്നതായി ഇസ്രായേൽ അധികൃതർ പറഞ്ഞു.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മരണസംഖ്യ 4,000 കടന്നു. ഹമാസിന്റെ ആക്രമണത്തിൽ 1,400-ലധികം പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. എന്നാൽ 2,670 പലസ്തീനികൾ കൊല്ലപ്പെട്ടതായും 9,600 പേർക്ക് ഇസ്രായേൽ മിസൈൽ ആക്രമണത്തിലും ഷെല്ലാക്രമണത്തിലും പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.












Click it and Unblock the Notifications