Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കി ഇസ്രായേല്‍ മന്ത്രിസഭ; ബന്ദികളെ നാളെ മോചിപ്പിക്കും

ടെല്‍ അവീവ്: ഗാസ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കി ഇസ്രായേല്‍ മന്ത്രിസഭ. ഇതോടെ നിരവധി ബന്ദികളെ മോചിപ്പിക്കാനും ഹമാസുമായുള്ള 15 മാസത്തെ സംഘര്‍ഷം താല്‍ക്കാലികമായി നിര്‍ത്താനും വഴിയൊരുങ്ങിയിരിക്കുകയാണ്. സുരക്ഷാ കാബിനറ്റ് നല്‍കിയ ശുപാര്‍ശയെ തുടര്‍ന്നാണ് 33 അംഗ മന്ത്രിമാരുടെ സംഘം കരാറിന് അംഗീകാരം നല്‍കിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏഴ് മണിക്കൂറിലധികം നീണ്ടു.

ഖത്തറും യുഎസും ബുധനാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവസാന നിമിഷം ഹമാസുമായുള്ള സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടി കരാര്‍ വൈകിപ്പിക്കുകയായിരുന്നു. ഹമാസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വെടിനിര്‍ത്തലാണ് ഇത്. രണ്ടാം വെടിനിര്‍ത്തല്‍ ഞായറാഴ്ച ആരംഭിക്കും. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കരാറിന്റെ സ്ഥിരീകരണം ലഭിച്ചു.

Israel - Hamas War

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കപ്പെടേണ്ട 700-ലധികം പലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രായേല്‍ നീതിന്യായ മന്ത്രാലയം പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ട്. മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിന് പിന്നാലെ ശനിയാഴ്ച പുലര്‍ച്ചെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിലെ ബന്ദികളെ ഹമാസും മോചിപ്പിക്കും.

അതേസമയം പ്രാരംഭ ഘട്ടത്തില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ച 33 ബന്ദികളുടെ ഐഡന്റിറ്റിയും അവരുടെ ആരോഗ്യസ്ഥിതിയും സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതും ഗുരുതരമായി തകര്‍ന്ന ഗാസ മേഖലയ്ക്ക് മാനുഷിക സഹായം വര്‍ധിപ്പിക്കുന്നതും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ നീതിന്യായ മന്ത്രാലയം 95 പലസ്തീന്‍ തടവുകാരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമായിരിക്കും ബന്ദികളുടെ മോചനം. കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായേല്‍ സൈന്യം ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങും. സൈന്യം ക്രമേണ പിന്‍വാങ്ങുമ്പോള്‍ സൈനിക സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്കോ ഇസ്രായേല്‍-ഗാസ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലേക്കോ താമസക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് സൈന്യം അറിയിച്ചു.

ഇസ്രായേല്‍ സേനയ്ക്കെതിരായ ഭീഷണികള്‍ക്ക് ശക്തമായ പ്രതികരണം ലഭിക്കുമെന്ന മുന്നറിയിപ്പും സൈന്യം നല്‍കി. 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതില്‍ ഏകദേശം 1200 പേര്‍ കൊല്ലപ്പെടുകയും 250 ബന്ദികളാവുകയും ചെയ്തു. ഏകദേശം 100 പേര്‍ ഇപ്പോഴും തടവിലാണ്. ഇസ്രായേലിന്റെ തിരിച്ചടിയില്‍ പലസ്തീനിലും ഗാസയിലുമായി പതിനായിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+