കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനും ഗ്വാട്ടിമാലക്കും പിന്നാലെ പത്തു രാജ്യങ്ങളുടെ എംബസികൾ കൂടി ജെറുസലേമിലേയ്ക്ക് !

പത്തു രാജ്യങ്ങൾ ഇതിനായിട്ടുള്ള ചർച്ചയിലാണെന്നു ഇസ്രയേൽ വിദേശകാര്യ സഹമന്ത്രി സിപ്പി ഹൊട്ടോളി അറിയിച്ചു

  • By Ankitha
Google Oneindia Malayalam News

തെൽ അവീവ്: അമേരിയ്ക്ക് പിന്നാലെ കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ എംബസികൾ ജെറുസലേമിലേയ്ക്ക് മാറ്റാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട് . പത്തു രാജ്യങ്ങൾ ഇതിനായിട്ടുള്ള ചർച്ചയിലാണെന്നു ഇസ്രയേൽ വിദേശകാര്യ സഹമന്ത്രി സിപ്പി ഹൊട്ടോളി അറിയിച്ചു. അമേരിക്കയ്ക്ക പിന്നാലെ ഗ്വാട്ടിമാലയും തങ്ങളുടെ എംബസി ജെറുസലേമിലേയ്ക്ക് മാറ്റുന്നുവെന്ന് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതികരണവുമായി സിപ്പി രംഗത്തെത്തിയിരിക്കുന്നത്.

 ജനങ്ങളോട് കാത്തിരിക്കാൻ രജനീ; സസ്പെൻസ് അവസാനിക്കാൻ ഇനി ആറ് നാളുകൾ മാത്രം! ജനങ്ങളോട് കാത്തിരിക്കാൻ രജനീ; സസ്പെൻസ് അവസാനിക്കാൻ ഇനി ആറ് നാളുകൾ മാത്രം!

jerusalem
ഒരു റേഡിയേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള പത്തു രാജ്യങ്ങൾ തങ്ങളുടെ എംബസി ജെറുസലേമിലേയ്ക്ക് മാറ്റാനുളള തയ്യാറെടുപ്പിലാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം പ്രചോദനമായിരുന്നുവെന്നും സിപ്പി കൂട്ടിച്ചേർത്തു. കൂടാതെ ഇതു ചെറിയൊരു തുടക്കം മാത്രമായെ കാണുന്നുള്ളുവെന്നും സിപ്പി പറഞ്ഞു.

 അമേരിക്കയ്ക്ക് പിന്നാലെ പത്തു രാജ്യങ്ങൾ

അമേരിക്കയ്ക്ക് പിന്നാലെ പത്തു രാജ്യങ്ങൾ

ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അമേരിക്ക പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. കൂടാതെ അമേരിക്ക തങ്ങളുടെ എംബസി ജെറുസലേമിലേയ്ക്ക് മാറ്റി സ്ഥാപിക്കുമെന്നും ആ അവസരത്തിൽ പറഞ്ഞിരുന്നു. എന്നാൽ അമേരിക്കയുടെ തീരുമാനത്തെ അംഗീകരിച്ചു കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ എംബസി ജെറുസലേമിലേയ്ക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഗ്വാട്ടിമാല തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കൂടാതെ പത്ത് രാജ്യങ്ങളും തങ്ങളുടെ എംബസി മാറ്റാനുളള തയ്യാറെടുപ്പിലാണ്. എന്നാൽ രാജ്യങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല. ഹൊണ്ടുറാസ്, ഫിലിപ്പൈന്‍സ്, റൊമാനിയ, സൌത്ത് സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേലുമായി നല്ല ബന്ധം

ഇസ്രയേലുമായി നല്ല ബന്ധം

ഇസ്രായേലുമായി അടുത്ത ബന്ധം തുടരുന്ന രാജ്യമാണ് ഗ്വാട്ടിമാല. അതിന്റെ പശ്ചാത്തലിലാണ് രാജ്യത്തിന്റെ തലസ്ഥാനം ജെറൂസലേമിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തതെന്നും പ്രസിഡന്റ് അറിയിച്ചു. ഗ്വാട്ടിമാല പ്രസിഡൻറ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാനം മാറ്റുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ചരിത്രപരമായി എല്ലാ കലാത്തും തന്റെ രാജ്യം ഇസ്രായേല്‍ അനുകൂലമായിരുന്നു. കഴിഞ്ഞ 70 വര്‍ഷമായി ഈ നല്ല ബന്ധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എംബസി മാറ്റുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു

യുഎന്നിൽ ഒറ്റപ്പെട്ട് അമേരിക്ക

യുഎന്നിൽ ഒറ്റപ്പെട്ട് അമേരിക്ക

ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കയ്ക്ക് യുഎന്നിൽ കനത്ത തിരിച്ചടിയായിരുന്നു. യുഎസിന്റെ തീരുമാനത്തിനെതിരായ പ്രമേയം വന്‍ഭൂരിപക്ഷത്തോടെ യു.എന്‍ പൊതുസഭ പാസ്സാക്കി. 193 അംഗ യുഎന്‍ പൊതുസഭയില്‍ 128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയും ഇസ്രായേലുമുള്‍പ്പെടെ 9 രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തിനെതിരേ വോട്ട് ചെയ്തത്. 35 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഭീക്ഷണി

ഭീക്ഷണി

വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപ് അംഗരാജ്യങ്ങൾക്കെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. തങ്ങൾക്കെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങൾക്ക് രാജ്യം നൽകുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ ഭീഷണികളൊക്കെ അവഗണിച്ചായിരുന്നു അംഗരാജ്യങ്ങൾ വോട്ട് ചെയ്തത്. കൂടാതെ തങ്ങളെ പിന്തുണക്കണമെന്ന് അവശ്യപ്പെട്ട് അമേരിക്കയുടെ യുഎൻ നയതന്ത്രജ്ഞ നിക്കി ഹാലെ അംഗരാജ്യങ്ങൾക്ക് കത്തെഴുതിയിരുന്നു.

English summary
"We are in contact with at least 10 countries, some of them in Europe" to discuss the move, deputy foreign minister Tzipi Hotovely told public radio.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X