Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍: 50 കുട്ടികള്‍ ഉള്‍പ്പെടെ 84 പേർ കൊല്ലപ്പെട്ടു

ടെല്‍അവീവ്: ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ 84 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 50 പേർ കുട്ടികളാണ്. നൂറിലേറെ പേർക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകർന്ന് വീണ് നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഹമാസിന്റെ ശേഷിക്കുന്ന ഉന്നത നേതാക്കളില്‍ ഒരാളായിരുന്നു ഇസ് അൽ ദിൻ കസബ്. ഹമാസിനെ ഗാസയിലെ മറ്റ് സംഘടനകളുമായി ഏകോപിപ്പിക്കുന്നതിന്റെ ചുമതലയായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നതെന്നും സൈന്യം അറിയിക്കുന്നു.മേഖലയിലെ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. വടക്കൻ ഗാസയിലെ ഷലൈൽ, ഘണ്ടൂർ എന്നിവിടങ്ങളിലായി രണ്ട് ആക്രമണങ്ങളാണ് ഇസ്രായേല്‍ സേന നടത്തിയത്.

gaza-

ആക്രമണത്തില്‍ പ്രതികരിച്ചുകൊണ്ട് ഗാസയിലെ ഗാസ സർക്കാർ മീഡിയ ഓഫീസ് രംഗത്ത് വന്നു. സിവിലിയൻമാർ, ആശുപത്രികൾ, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള മാനുഷിക കടമ നിറവേറ്റണമെന്ന് ഗാസ സർക്കാർ മീഡിയ ഓഫീസ് അന്താരാഷ്ട്ര സമൂഹത്തോടും മാനുഷിക സംഘടനകളോടും യുഎൻ ഏജൻസികളോടും ആവശ്യപ്പെട്ടു.

അഞ്ചാം തിയതി നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്‍പായി ഗാസയിലും ലബനനിലും വെടിനിർത്തല്‍ നടപ്പില്‍ വരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇസ്രായേല്‍ വീണ്ടും ആക്രമണം ശക്തമാക്കിയത്. താല്‍ക്കാലികമായ വെടിനിർത്തലിന് ഹമാസ് തയ്യാറല്ലെന്ന റിപ്പോർട്ടുകളും ഇതിനിടയില്‍ തന്നെ പുറത്ത് വന്നിരുന്നു. സ്ഥിരമായ വെടിനിർത്തല്‍ എന്നതാണ് ഹമാസിന്റെ ആവശ്യം.

വർഷങ്ങളായി ഗാസയില്‍ തുടരുന്ന സംഘർഷം അവസാനിപ്പിക്കുക, പാലസ്തീന്‍ മേഖലയില്‍ നിന്നും ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക എന്ന് തുടങ്ങിയ വ്യവസ്ഥകളും ഹമാസ് മുന്നോട്ട് വെച്ചിരുന്നു. ഇതോടെയാണ് താല്‍ക്കാലിക വെടിനിർത്തല്‍ നിർദേശ ചർച്ച പരാജയപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഗാസയ്ക്ക് പുറമെ ലബനനിലെ ബെയ്റൂത്തിലും ഇസ്രായേല്‍ ബോംബാക്രമണം ശക്തമാക്കിയിട്ടുണ്ട്. ബെയ്റൂത്തിന്റെ തെക്കന്‍ മേഖലകളില്‍ ഇന്നലെ പുലർച്ചെ മാത്രം പത്തോളം തവണയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. സംഘർഷം ശക്തമായതോടെ മേഖലയില്‍ നിന്നും പാലായനം ചെയ്ത് പോകുന്നവരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലബനനിലെ ബാൽബെക്ക് പട്ടണത്തിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. യുനെസ്കോ പട്ടികയിലുള്ള പുരാതന നഗരമാണ് ബാല്‍ബെക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+