ബോംബ് വർഷിച്ച് ഇസ്രായേല്‍, വിറച്ച് ബെയ്റൂത്ത്: യുഎന്നില്‍ പ്രതിഷേധ ഇറങ്ങിപ്പോക്ക്, നെതന്യാഹുവിന് നാണക്കേട്
ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ലെബനനിലെ തെക്കൻ ബെയ്റൂത്തിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ കഴിഞ്ഞ ദിവസം മുതല്‍ വലിയ തോതിലുള്ള ആക്രമമാണ് നടത്തി വരുന്നത്. ഇതോടെ മിഡില്‍ ഈസ്റ്റില്‍ വീണ്ടും സംഘർഷ സാഹചര്യം രൂക്ഷമായി. ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി സാധാരണ ജനങ്ങള്‍ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഗാസയില്‍ നിന്നും ശ്രദ്ധ ബെയ്റൂത്തിലേക്ക്
തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇസ്രായേലി പ്രതിരോധ സേന (ഐ ഡി എഫ്) ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഗാസയിൽ നിന്നും ലെബനനിലേക്ക് ഇസ്രായേല്‍ തങ്ങളുടെ സൈനിക നീക്കം കൂടുതല്‍ ശക്തമാക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും പുതിയ ആക്രമണങ്ങള്‍. ജനസാന്ദ്രതയുള്ള മേഖലയില്‍ നടത്തുന്ന ആക്രമണങ്ങള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട്.

കെട്ടിടങ്ങള്‍ തകർന്നും മറ്റും നൂറുകണക്കിന് സാധാരണക്കാർ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണം ശക്തമായതിന് പിന്നാലെ പ്രദേശത്ത് നിന്നും കൂട്ട പാലായനവും ആരംഭിച്ചിട്ടുണ്ട്.
ഹസൻ നസ്‌റുള്ള സുരക്ഷിതന്‍
ഇസ്രായേല്‍ ദീർഘകാലമായി ലക്ഷ്യമിടുന്ന ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റുള്ള ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു. നസ്‌റുള്ള ഒളിവിലാണെങ്കിലും സുരക്ഷിതനാണെന്ന് ഹിസ്ബുള്ള വൃത്തങ്ങൾ അവകാശപ്പെടുന്നത്. ലെബനനിൽ, പ്രത്യേകിച്ച് ഷിയാ അനുയായികൾക്കിടയിൽ വലിയ സ്വാധീനമുള്ള നസ്‌റുള്ള , യുദ്ധം ചെയ്യാനോ സമാധാനം സ്ഥാപിക്കാനോ കഴിവുള്ള ഏക വ്യക്തി എന്ന നിലയിലാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.
വ്യോമാക്രമണത്തിൽ ദക്ഷിണ ലെബനനിലെ ഗ്രൂപ്പിൻ്റെ മിസൈൽ യൂണിറ്റ് കമാൻഡർ മുഹമ്മദ് അലി ഇസ്മായിൽ ഉൾപ്പെടെയുള്ള ഉന്നത ഹിസ്ബുള്ള നേതാക്കള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഈ ആക്രമണങ്ങളിലൂടെ ഹിസ്ബുള്ളയുടെ നേതൃത്വ ഘടനയെ തളർത്താന്‍ സാധിച്ചെന്നും ഇസ്രായേൽ അവകാശപ്പെടുന്നു.
തിരിച്ചടി
വ്യോമാക്രമണത്തിന് മറുപടിയായി, ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ ഭാഗത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിലെ സാധാരണക്കാർക്ക് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ അധികാരികളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ സംഘർഷം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചന നല്‍കുന്നു. ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ തകർത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടുവെങ്കിലും ഹിസ്ബുള്ള ഇത് തള്ളി.
പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക്
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎൻ പൊതുസഭയിൽ പ്രസംഗിക്കുന്നതിനിടെയാണ് ബെയ്റൂട്ടിലെ ആക്രമണം ഇസ്രായേല്‍ സേന ശക്തമാക്കിയത് എന്നതാണ് ശ്രദ്ധേയം. ഇസ്രായേല്‍ സേനയുടെ ആക്രമണം ആഗോള ശ്രദ്ധയാകർഷിക്കുകയും നയതന്ത്ര തലത്തിലെ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ച് നിരവധി രാജ്യങ്ങളിലെ നയതന്ത്രജ്ഞർ ഇറങ്ങിപ്പോയി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇസ്രയേലിൻ്റെ നടപടികളെ പ്രതിരോധിക്കാൻ നെതന്യാഹു യു എന്‍ വേദി പതിവുപോലെ ഉപയോഗിക്കുന്നതിനിടയിലാണ് വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ പ്രതിഷേധത്തിന്റെ ഭാഗമായി ഇറങ്ങിപ്പോയത്. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉയർത്തിക്കാട്ടിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക പ്രവർത്തനങ്ങൾ തുടരുമെന്നും യു എന്‍ പൊതുസഭയ്ക്ക് മുമ്പാകെ വ്യക്തമാക്കി.
ഇസ്രായേലിൻ്റെ വടക്കൻ അതിർത്തിയിൽ നിന്നും ഹിസ്ബുള്ളയെ നിർവീര്യമാക്കുന്നത് വരെ ഇസ്രയേലിൻ്റെ സൈനിക നടപടി തുടരും. ഹിസ്ബുള്ളയുടെ പിന്തുണച്ചുകൊണ്ട് ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുകയാണ്. ഈ നടപടിയില്‍ ഇറാന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ പ്രതികരണം
ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ ഇസ്രായേൽ വ്യോമാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇത്തരം ആക്രമണങ്ങളെ യുദ്ധക്കുറ്റങ്ങളായി മുദ്രകുത്തുകയും ചെയ്തു. ആക്രമണങ്ങൾ മേഖലയിൽ കൂടുതൽ സംഘർഷം സൃഷ്ടിച്ചു. നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഇത് വലിയ സംഘർഷങ്ങളിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്‍, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications