ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടു! സ്ഥിരീകരിച്ച് ഇറാൻ
ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ അതിശക്തമായ സൈനിക ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ അമേരിക്കയുടെയും ഇസ്രായേലിന്റെയും അവകാശവാദങ്ങൾ ഇറാൻ ഭരണകൂടം തള്ളിയിരുന്നു. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വലിയ ഞെട്ടലോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. തസ്നീം, ഫാർ തുടങ്ങിയ ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസികൾ ഈ വിവരം സ്ഥിരീകരിച്ചതോടെ, ഇറാനിലെ അധികാര കേന്ദ്രങ്ങളിൽ വലിയ അനിശ്ചിതത്വവും ആശയക്കുഴപ്പവും ഉടലെടുത്തിരിക്കുകയാണ്.

ആക്രമണത്തിൽ ഖാംനഇയുടെ മകൾ, മരുമകൻ, മരുമകൾ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഖമനേയിയുടെ ഔദ്യോഗിക വസതി, റെവല്യൂഷണറി ഗാർഡ് കമാൻഡർമാരുടെ താവളങ്ങൾ, മുതിർന്ന ആണവ ഉദ്യോഗസ്ഥരുടെ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കിയാണ് ഇസ്രായേൽ-അമേരിക്കൻ സംയുക്ത സേന വ്യോമാക്രമണം നടത്തിയത്. ഇറാന്റെ 24 പ്രവിശ്യകളിലായി നടന്ന ഈ ആക്രമണത്തിൽ 201 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈ സംഭവത്തെ ഇറാൻ ഭരണകൂടം അമേരിക്കയുടെയും ഇസ്രായേലിന്റെയും 'ഭീകരാക്രമണം' എന്നാണ് വിശേഷിപ്പിച്ചത്. ഈ കൊലപാതകത്തിന് ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ പ്രത്യാക്രമണം നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. "ഈ വഞ്ചനയ്ക്ക് പിന്നിലുള്ളവർ വൈകാതെ ഖേദിക്കേണ്ടി വരും" എന്ന് കാബിനറ്റ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘാതമായി കണക്കാക്കപ്പെടുന്ന ഈ സംഭവത്തിൽ, ഇറാൻ സർക്കാർ 40 ദിവസത്തെ ഔദ്യോഗിക ദേശീയ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.
-
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക് -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications