Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഡില്‍ ഈസ്റ്റ് സംഘര്‍ഷഭരിതം; ആക്രമണ-പ്രത്യാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും

ടെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍. 320 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഡ്രോണ്‍ ആക്രമണം ഇസ്രായേല്‍ ശനിയാഴ്ചയും തുടര്‍ന്നു. ഇറാനും ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഇറാനിയന്‍ മിസൈലുകളും റോക്കറ്റുകളും ടെല്‍ അവീവില്‍ പതിച്ചു. ജറുസലേമില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

ആണവ കേന്ദ്രങ്ങള്‍, ഉന്നത സൈനിക കമാന്‍ഡര്‍മാര്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഇറാനെതിരെ ഇസ്രായേല്‍ ഇതുവരെയില്ലാത്തത്ര ഏറ്റവും വലിയ ആക്രമണമാണ് ആരംഭിച്ചിരിക്കുന്നത്. തിരിച്ചടിയില്‍ ഇറാന്‍ ഇസ്രായേല്‍ നഗരങ്ങള്‍ക്ക് നേരെ മിസൈലുകള്‍ പ്രയോഗിച്ചു. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ്'' എന്ന് പേരിട്ടിരിക്കുന്ന ഇറാന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു.

Israel

ഇതിന് മറുപടിയായി, ''ഓപ്പറേഷന്‍ റൈസിംഗ് സണ്‍'' എന്ന പേരില്‍ ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. ഇതിലാണ് 78 പേരുടെ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ ആണവ പദ്ധതി തടയാന്‍ ഇസ്രായേല്‍ ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇത്. അതേസമയം ശനിയാഴ്ച പുലര്‍ച്ചെയും ഇറാനും ഇസ്രായേലും പരസ്പരം വ്യോമാക്രമണം നടത്തി.

ആണവ കേന്ദ്രങ്ങള്‍ മാത്രമല്ല, മിസൈല്‍ ഫാക്ടറികള്‍ ആക്രമിച്ചതായും ഇറാനിലെ ഒരു കൂട്ടം സൈനിക കമാന്‍ഡര്‍മാരെ കൊന്നതായും ഇസ്രായേല്‍ പറഞ്ഞു. ഇറാന്റെ അര്‍ദ്ധസൈനിക വിപ്ലവ ഗാര്‍ഡിന്റെ നേതാവ് ജനറല്‍ ഹൊസൈന്‍ സലാമി മരിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ മിസൈലുകള്‍ തടഞ്ഞതോടെ പുലര്‍ച്ചെ ടെല്‍ അവീവിലും ജറുസലേമിലും സൈറണുകള്‍ മുഴങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ഇസ്രായേലിനെതിരെ ഇറാന്‍ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇറാന്റെ സ്റ്റേറ്റ് ടിവി തങ്ങളുടെ വ്യോമ പ്രതിരോധം കുറഞ്ഞത് ഒരു ഇസ്രായേലി യുദ്ധവിമാനമെങ്കിലും വീഴ്ത്തിയതായും പൈലറ്റിനെ പിടികൂടിയതായും അവകാശപ്പെട്ടു.

എന്നാല്‍ ഇസ്രായേലി സൈനിക വക്താവ് ഇത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു. ഇറാനിയന്‍ മിസൈലുകളുടെ ഒരു തരംഗത്തെ തടയുന്നതില്‍ അമേരിക്ക ഇസ്രായേലിനെ സജീവമായി സഹായിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഇറാന്‍ ഒരു കരാറില്‍ ഏര്‍പ്പെടണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് അമേരിക്കയാണെന്നും അവയില്‍ പലതും ഇസ്രായേലിനൊപ്പമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ നിന്നുള്ള ഭീഷണിയെ പരാജയപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ നെതന്യാഹുവിന് ശക്തമായ ഭാഷയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മറുപടി നല്‍കി.

ഇസ്രായേല്‍ അവരുടെ ദുഷ്ടവും രക്തരൂക്ഷിതവുമായ കൈകള്‍ അഴിച്ചുവിട്ടിട്ടുണ്ടെന്നും കയ്‌പേറിയ വിധി അനുഭവിക്കേണ്ടിവരുമെന്നും ആയത്തുള്ള അലി ഖമേനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+