Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോലാന്‍ കുന്ന് ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍

ജറുസലേം: ഇറാന്‍ പിന്തുണയുള്ള സായുധ സംഘം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം. ഗോലാന്‍ കുന്നുകളിലെ സൈനിക താവളം ലക്ഷ്യം വെച്ച് ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിക് റെസിസ്റ്റന്‍സ് ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് റെസിസ്റ്റന്‍സ് ഏറ്റെടുത്തിട്ടുണ്ട് എന്നാണ് വിവരം.

ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. അഷ്‌കെലോണില്‍ നിന്നുള്ള ഗോലാനി ബ്രിഗേഡിന്റെ പതിമൂന്നാം ബറ്റാലിയനിലെ സിഗ്‌നല്‍ ഓഫീസര്‍ കേഡറ്റായ ഡാനിയല്‍ അവീവ് ഹൈം സോഫര്‍, ജറുസലേമില്‍ നിന്നുള്ള ഗൊലാനി ബ്രിഗേഡിന്റെ പതിമൂന്നാം ബറ്റാലിയനിലെ ഐടി സ്‌പെഷ്യലിസ്റ്റായ ടാല്‍ ഡ്രോര്‍ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.

Iran-Israel Conflict

ഇറാഖില്‍ നിന്ന് രണ്ട് സ്ഫോടകവസ്തുക്കള്‍ നിറഞ്ഞ ഡ്രോണുകള്‍ വിക്ഷേപിക്കുകയായിരുന്നു എന്ന് ഐഡിഎഫ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിലൊന്ന് ഐഡിഎഫ് വെടിവച്ചു വീഴ്ത്തി. എന്നാല്‍ രണ്ടാമത്തേത് കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം വടക്കന്‍ ഗോലാന്‍ കുന്നുകളിലെ സൈനിക താവളത്തില്‍ പതിക്കുകയായിരുന്നു. ആദ്യത്തെ ആളില്ലാ വിമാനംഇസ്രായേലി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഗോലാന്‍ കമ്മ്യൂണിറ്റികളില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു.

എന്നാല്‍ രണ്ടാമത്തെ ഡ്രോണിനെ യഥാസമയം കണ്ടെത്താനായില്ല. അതിനാല്‍ ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചില്ല. ഇതില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് സൈറണുകള്‍ മുഴങ്ങാത്തതെന്ന് ഐഡിഎഫ് അന്വേഷണം നടത്തുന്നുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരാള്‍ക്ക് സാരമായും മറ്റുള്ളവര്‍ക്ക് നിസാര പരിക്കുമാണ് ഉള്ളത് എന്ന് സൈന്യം വ്യക്തമാക്കി.

അതിനിടെ വെള്ളിയാഴ്ച രാത്രിയില്‍, ബെയ്റ്റ് ഷിയാന്‍ താഴ്വരയില്‍ ഇസ്രായേലി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഡ്രോണ്‍ ഇസ്രായേല്‍ വ്യോമസേന വെടിവച്ചിട്ടതായി ഐഡിഎഫ് പറഞ്ഞു. അതിനിടെ ലെബനനില്‍ കരയുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി ബറ്റാലിയനും കമ്പനി കമാന്‍ഡര്‍മാരും ഉള്‍പ്പെടെ 250 ഓളം ഹിസ്ബുള്ള പോരാളികളെ കൊന്നു എന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

വ്യാഴാഴ്ച രാത്രി തെക്കന്‍ ബെയ്റൂട്ടില്‍ നടന്ന വ്യോമാക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ സൈന്യം ഇപ്പോഴും വിലയിരുത്തുന്നുണ്ടെന്നും ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനം ലക്ഷ്യമാക്കിയുള്ള ആക്രമണം തുടരുമെന്നും ലെഫ്റ്റനന്റ് കേണല്‍ നദവ് ഷോഷാനി പറഞ്ഞു. അതേസമയം ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ ഊര്‍ജ, വാതക സംവിധാനങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അലി ഫദവി മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+