Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ ഞെട്ടി.. മണിക്കൂറുകള്‍ക്കുള്ളില്‍ 200 മിസൈല്‍ തൊടുത്ത് ഇറാന്‍, തിരിച്ചടിക്കാന്‍ യുഎസും

ടെല്‍ അവീവ്: ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഇറാന്‍. മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് മിസൈലുകളാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ടത്. ജോര്‍ദാന്‍ നഗരത്തിന് മുകളിലൂടെയാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. നിരവധി പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ജെറുസലേമിലെ ടെല്‍ അവീവില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇസ്രായേലിന്റെ ഏറ്റവും വലിയ നഗര-സാമ്പത്തിക കേന്ദ്രമായ ടെല്‍ അവീവ് നഗരത്തിലുടനീളം മുന്നറിയിപ്പ് സൈറണുകളും സ്‌ഫോടന ശബ്ദങ്ങളും കേള്‍ക്കുന്നുണ്ട്. ജെറുസലേമിലും ടെല്‍ അവീവിലും റോക്കറ്റുകള്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം അയണ്‍ ഡോം ഉപയോഗിച്ച് മിസൈലുകളെ പ്രതിരോധിക്കാന്‍ ഇസ്രായേലും തയ്യാറായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Iran-Israel Conflict

Image Credit- AFP

ഇതോടെ ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന. നൂറിലധികം മിസൈലുകള്‍ ഇറാന്‍ ഇസ്രായേലിനുനേരെ വിക്ഷേപിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇറാഖ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിമാന യാത്ര നിര്‍ത്തിവച്ചിരിക്കുകയാണ്. ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടേക്ക് ഓഫുകളും ലാന്‍ഡിംഗുകളും നിര്‍ത്തിവച്ചതായി ഇസ്രായേലി ആര്‍മി അറിയിച്ചു.

ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ഇസ്രായേല്‍ സൈന്യം പൂര്‍ണ്ണമായി സജ്ജമാണെന്ന് ഇസ്രായേലി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും വൈറ്റ് ഹൗസില്‍ അടിയന്തര യോഗം ചേര്‍ന്നു. ഇസ്രായേലിനുള്ള പ്രതിരോധ സഹായം നല്‍കുമെന്ന് നേരത്തെ തന്നെ അമേരിക്ക വ്യക്തമാക്കിയിരുന്നു.

അതിനിടെ മേഖലയില്‍ സൈനിക സജ്ജീകരണം നടത്തിയതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ അറിയിച്ചു. ഇറാന്‍ മിസൈല്‍ ആക്രമണത്തിന് പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഹോം ഫ്രണ്ട് കമാന്‍ഡ് പുറപ്പെടുവിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തു.

'നമ്മള്‍ ഒരുമിച്ച് പോരാടും, ഒരുമിച്ച് വിജയിക്കും,' അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ സംഭവവികാസങ്ങളില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. എന്നാല്‍ ഇറാന്‍ സൈനിക നടപടിയെ ഹൂതികള്‍ സ്വാഗതം ചെയ്തു. സയണിസ്റ്റ് അസ്തിത്വത്തെ പിന്തിരിപ്പിക്കുകയും അതിനെ നേരിടുകയും ചെയ്യുക എന്നതാണ് ലെബനീസ്, പലസ്തീന്‍ ജനതയ്ക്കും മറ്റ് പ്രദേശങ്ങള്‍ക്കും എതിരായ ക്രൂരമായ കുറ്റകൃത്യം വര്‍ധിപ്പിക്കുന്നതില്‍ നിന്ന് തടയാനുള്ള ഏക മാര്‍ഗം എന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുള്‍സലാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+