Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെയ്റൂട്ടിൽ വീണ്ടും ആക്രമണം; ഹിസ്ബുള്ളയുടെ മീഡിയ റിലേഷൻസ് മേധാവിയെ വധിച്ച് ഇസ്രായേൽ

ബെയ്റൂട്ട്: ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ മീഡിയ റിലേഷൻസ് മേധാവി മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സിറിയൻ ബഅസ് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ബഅസ് പാർട്ടി ലെബനീസ് ബ്രാഞ്ച് സെക്രട്ടറി ജനറൽ അലി ഹിജാസി മുഹമ്മദ് അഫീഫിന്റെ മരണം സ്ഥിരീകരിച്ചു.

ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് അഫീഫ്. വർഷങ്ങളായി ഹിസ്ബുള്ളയുടെ മാധ്യമ വിഭാഗത്തിന്റെ ചുമതല അഫീഫിനായിരുന്നു. ഇദ്ദേഹമാണ് പ്രാദേശിക, വിദേശ മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ നൽകിയിരുന്നത്. വളരെ ചെറുപ്രായത്തിൽ തന്നെ അഫീഫ് ഹിസ്ബുള്ളയിൽ ചേർന്നിരുന്നു. 2006-ൽ ഹിസ്ബുള്ളയുടെ ടെലിവിഷൻ ചാനലായ അൽ-മനാർ എന്ന ചാനലിൻ്റെ ഇൻഫർമേഷൻ ഡയറക്ടറായായിരുന്നു.

hezbulla2-17

നസ്രള്ളയുടെ കൊലയ്ക്ക് ശേഷവും ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ അഫീഫ് നിരവധി പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു, കഴിഞ്ഞ മാസം ഹിസ്ബുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതി ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണത്തെ കുറിച്ച് വിശദീകരിച്ചതും അഫീഫായിരുന്നു. അന്ന് നടത്തിയ പത്രസമ്മേളനം വളരെ പെട്ടെന്ന് തന്നെ അവസാനിപ്പിച്ചിരുന്നു. എത്രയും പെട്ടെന്ന് കെട്ടിടം ഒഴിയണമെന്നും സമീപത്തെ കെട്ടിടത്തിൽ ആക്രമണം നടത്തുമെന്നും ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ടായതോടെയായിരുന്നു ഇത്. ബോംബ് സ്ഫോടനങ്ങൾ ഞങ്ങളെ ഭയപ്പെടുത്തിയിട്ടില്ല,പിന്നെങ്ങനെ ഈ ഭീഷണി ഭയപ്പെടുത്തുമെന്നായിരുന്നു അന്ന് അഫീഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം അഫീഫിന്റ മരണം ഇതുവരെ ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലും ആക്രമണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അതിനിടെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വലിയ നാശമാണ് ഉണ്ടായതെന്ന് ലെബനൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.റാസ് അൽ-നബായിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടിങ്ങിക്കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഫ്രഞ്ച് എംബസിക്കും യൂണിവേഴ്സിറ്റിക്കും സമീപമുള്ള പ്രദേശമാണിത്. എത്രയും പെട്ടെന്ന് കെട്ടിടത്തിൽ നിന്നും ഒഴിയണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും ആളുകൾ ഇത് കാര്യമാക്കിയില്ലെന്നാണ് പ്രദേശത്തുള്ളവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ആക്രമണം

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. നെതന്യാഹുവിന്റെ സിസറിയയിലുള്ള വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് ഫ്ലാഷ് ബോംബുകൾ വസതിക്ക് സമീപം പതിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ഈ സമയം ആരും വസതിയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

നേരത്തേയും സിറിയയിലുള്ള നെതന്യാഹുവിന്റെ വസതിക്ക് നേരേ ആക്രമണം ഉണ്ടായിരുന്നു. ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. അന്നും ആളപായം ഉണ്ടായിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+