ഗാസയില്‍ ഇസ്രായേലിന്റെ ശക്തമായ കരയുദ്ധം
ഗാസ: ഹമാസിനെതിരെ ഇസ്രായേലിന്റെ കരയുദ്ധവും ശക്തമാക്കി. ആയിരക്കണിക്ക് ഇസ്രായേല്‍ സൈനികരാണ് ഗാസ സ്ട്രിപ്പിലേക്ക് കടന്നിട്ടുള്ളത്. യുദ്ധ ടാങ്കറുകളുടെ ഷെല്‍വര്‍ഷം തുടരുകയാണ്.
ഇസ്രായേലിലേക്ക് തുരങ്കം വഴി നുഴഞ്ഞുകയറി ആക്രമണം നടത്താനുള്ള ഹമാസിന്റെ പദ്ധതികള്‍ തകര്‍ക്കുകയാണ് കരയുദ്ധത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമാക്കി ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ അതിന്റെ ഉത്ഭവത്തില്‍ തന്നെ ഇല്ലാതാക്കാനും ഇസ്രായേല്‍ സൈന്യം ലക്ഷ്യമിടുന്നു.

ഈജിപ്തിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമം ഹമാസ് തളളിയതോടെയാണ് ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം അഞ്ചുമണിക്കൂര്ർ താത്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നെങ്കിലും അതിന് ശേഷം ആക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമായി.
ഇസ്രായേലിലേക്ക് തുരങ്കം തീര്‍ത്ത എട്ട് ഹമാസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. 13 പേരടങ്ങിയ സംഘം 100 മീറ്ററിലധികം നീളത്തില്‍ തുരങ്കം നിര്‍മിച്ചിരുന്നു. തുരങ്കം വഴി അതിര്‍ത്തി കടന്ന് ആക്രമണം നടത്തുകയായിരുന്നു പദ്ധതിയെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു.
കരയുദ്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. കരയുദ്ധത്തിന് ഇസ്രായേല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications