ഭീകരനെങ്കില്‍ 13 വയസ്സുകാരനെയും തൂക്കിലേറ്റാം, പുതിയ നിയമം വരുന്നു!!!
ജെറുസലേം: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കുട്ടികളെ ജയിലലടക്കാനുള്ള നിയമത്തിന് ഇസ്രായേലി പാര്‍ലമെന്റിന്റെ അംഗീകാരം. തീവ്രവാദക്കുറ്റത്തിന് പിടികൂടുന്ന 13 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളെ ജയിലിലടക്കാനുള്ള നിയമമാണ് ഇതോടെ രാജ്യത്ത് നിലവില്‍ വരിക. ഇസ്രായേലില്‍ പാലസ്തീനികള്‍ ഭീകരാക്രമണങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കുന്നത് കണക്കിലെടുത്ത് രാഷ്ട്രീയ നേതാക്കളാണ് ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്.
രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടിക്കുറ്റവാളികള്‍ക്ക് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇളവുകള്‍ ലഭിക്കില്ല. കത്തിക്കുത്ത് ആക്രമണങ്ങള്‍, വെടിവെപ്പ് എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളാവുന്ന കുട്ടികളുടേയും യുവാക്കളുടേയും എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതാണ് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടും നിയമം പാസാക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതമായിട്ടുള്ളത്.

പുതിയ നിയമം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുവരുത്തുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഐസിസിന്റേതിന് സമാനമായി കുട്ടികളെ തലയറുക്കല്‍ ഉള്‍പ്പെടെയുള്ള ഹീനകൃത്യങ്ങള്‍ക്ക് ഭീകരസംഘടനകള്‍ പരിശീലിപ്പിക്കുന്നത് പതിവായതും സര്‍ക്കാരിനെ നിയമനിര്‍മ്മാണത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. ലോകത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ ഇസ്രായേലിന്റെ വിമര്‍ശിച്ച് ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications