Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം തേടിവരുന്നില്ല, അവസാന ലോട്ടറിയെടുക്കാന്‍ തീരുമാനിച്ച ഇസ്രയേലുകാരന്‍ കോടീശ്വരന്‍

ജറുസലേം: ഒട്ടും ഭാഗ്യമില്ലാതിരുന്നതിനെ തുടര്‍ന്ന് ലോട്ടറി എടുക്കുന്നത് തന്നെ അവസാനിപ്പിക്കാനിരുന്ന ഇസ്രയേലുകാരന് കോടികളുടെ സമ്മാനം. 40 മില്യണിന്റെ ജാക്ക്‌പോട്ടാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്. ഇസ്രയേലിലെ മിഫാല്‍ ഹപായിസ് നാഷണല്‍ ലോട്ടറിയിലാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്.സെന്‍ട്രല്‍ ഇസ്രയേലിലെ താമസക്കാരനായ ഇയാള്‍ താന്‍ ലോട്ടറി ഉപേക്ഷിക്കാനിരുന്ന കാര്യം, സമ്മാനം വാങ്ങുന്ന സമയത്താണ് വെളിപ്പെടുത്തിയത്.

'ഇത്തവണത്തേത് അവസാനമായി എടുത്ത ലോട്ടറിയായിരുന്നു. രണ്ടുമാസത്തോളമായി ഞാന്‍ ലോട്ടറിയെടുക്കാറുണ്ടായിരുന്നു. സമ്മാനം തേടി വരാത്ത നിരാശയുണ്ടായിരുന്നുവെന്നും, അതുകൊണ്ടാണ് ലോട്ടറി എടുക്കുന്നത് അവസാനിപ്പിക്കാന്‍' തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.'കഴിഞ്ഞ വാരാന്ത്യത്തിലാണ് ഞാന്‍ ടിക്കറ്റ് എടുക്കാന്‍ തീരുമാനിച്ചത്. ഈ ടിക്കറ്റിന് സമ്മാനം അടിച്ചില്ലെങ്കില്‍, ഇനിയൊരിക്കലും ലോട്ടറി എടുക്കില്ലെന്ന് ' തീരുമാനിച്ചതായും ഇസ്രയേലുകാരന്‍ പറയുന്നു.

us-dollar-money

എന്നാല്‍ അവസാന ടിക്കറ്റായി മാറേണ്ട ലോട്ടറി ഇയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി മാറുകയായിരുന്നു. ബുധനാഴ്ച്ച രാവിലെ ലോട്ടറി വെബ്‌സൈറ്റില്‍ കയറി ഫലം നോക്കിയപ്പോഴാണ് തന്റെ നേട്ടം ഇയാള്‍ തിരിച്ചറിഞ്ഞത്. ഉടനെ തന്നെ മകന്റെ മുറിയിലേക്ക് ഓടിയെത്തി. അവനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. ഞാന്‍ ആ നിമിഷം സമ്മാനമടിച്ചേ എന്ന് പറഞ്ഞ് അലറുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ മകന് ആ സമയം ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലായില്ലെന്നും ഇയാള്‍ പറഞ്ഞു.

ശരിക്കും സന്തോഷിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുകയായിരുന്നു പിതാവെന്ന് മകന്‍ വെളിപ്പെടുത്തി. ഏറ്റവും രസകരമായ കാര്യം, ഇയാള്‍ക്ക് ലോട്ടറിയടിച്ചത് ഇതുവരെ ഭാര്യ അറിഞ്ഞിട്ടില്ല എന്നതാണ്. ഭാര്യ ജോലിക്ക് പോയിരിക്കുകയാണ്. ജോലി തിരക്കുകള്‍ കാരണം അവരെ കാര്യങ്ങള്‍ അറിയിച്ചിട്ടില്ല. എന്നാല്‍ പറയാനായി കാത്തിരിക്കുകയാണെന്ന് ജേതാവ് വ്യക്തമാക്കി.

അതേസമയം ഭാര്യയുടെ ഏതൊരാഗ്രഹവും തനിക്ക് ഇനി നടത്തി കൊടുക്കാന്‍ സാധിക്കും. അവള്‍ക്ക് കഠിനമായി അധ്വാനിക്കേണ്ട അവസ്ഥയുണ്ടാവില്ല. അത്തരം ജോലികള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇനി ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതം മാറിയെന്ന കാര്യത്തില്‍ ഇസ്രയേലുകാരന് സംശയമില്ല. പക്ഷേ ഈ പണം എങ്ങനെ ചെലവാക്കും. അതിനും ഇയാള്‍ക്ക് ഉത്തരമുണ്ട്. ഭാവിയെ മുന്നില്‍ കണ്ട് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറയുന്നു.

തന്റെ മക്കള്‍ക്കായി കുറച്ച് സ്ഥലം വാങ്ങണം. അവര്‍ക്കായിട്ടാണ് ഈ പണം ഉപയോഗിക്കുക. എനിക്കും ഭാര്യക്കും പണം ധൂര്‍ത്തടിക്കരുതെന്ന് നന്നായി അറിയാം. സാമ്പത്തിക അച്ചടക്കം എപ്പോഴും ഞങ്ങളുടെ ജീവിതത്തിലുണ്ട്. ഇതുവരെ ജീവിതത്തിലുണ്ടായ സാമ്പത്തിക കാര്യങ്ങളില്‍ ഞങ്ങള്‍ സംതൃപ്തിയിലാണ്. പണം ലഭിച്ചതോടെ വിദേശത്തൊരു അവധിക്കാല ആഘോഷത്തിന് തയ്യാറെടുക്കുകയാണ്. ഒരുപാട് കാലങ്ങളായി അത് ആഗ്രഹിക്കുന്നുണ്ടെന്നും ഇസ്രയേലുകാരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+