കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലിന് പിന്നാലെ; വിശാല സഖ്യം വരുന്നു, ഇറാനും തുര്‍ക്കിയും ഒറ്റപ്പെടും

Google Oneindia Malayalam News

ദുബായ്: യുഎഇ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്‍ മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നു. ഗള്‍ഫിലേയും ആഫ്രിക്കയിലെയും മുസ്ലിം രാജ്യങ്ങളാണ് ഇനി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുക. ഇസ്രായേല്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി എലി കോഹെന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

യുഎഇ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചതിനെതിരെ തുര്‍ക്കിയും ഇറാനും പലസ്തീന്‍ നേതാക്കളും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങള്‍ മൗനം പാലിക്കുകയാണ് ചെയ്തത്. തൊട്ടുപിന്നാലെയാണ് പുതിയ വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇസ്രായേല്‍ മന്ത്രി പറയുന്നത്

ഇസ്രായേല്‍ മന്ത്രി പറയുന്നത്

ബഹ്‌റൈനും ഒമാനുമായിരിക്കും ഇസ്രായേലുമായി ഗള്‍ഫ് മേഖലയില്‍ നിന്ന് ബന്ധം സ്ഥാപിക്കുന്ന അടുത്ത രാജ്യങ്ങള്‍ എന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ നിന്ന് മാത്രമല്ല, ആഫ്രിക്കയിലെ മുസ്ലിം രാജ്യങ്ങളും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

തൊട്ടുകൂടായ്മ ഇല്ലാതാകുന്നു

തൊട്ടുകൂടായ്മ ഇല്ലാതാകുന്നു

ബഹ്‌റൈനും ഒമാനും ഉറപ്പായും ബന്ധം സ്ഥാപിക്കും. ആഫ്രിക്കയില്‍ നിന്ന് സുഡാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ബന്ധം സ്ഥാപിക്കുക എന്നും ഇസ്രായേല്‍ മന്ത്രി പറഞ്ഞു. ആഫ്രിക്കയിലെ പ്രധാന മുസ്ലിം രാജ്യമാണ് സുഡാന്‍. ഇതോടെ ഇസ്രായേലുമായുള്ള തൊട്ടുകൂടായ്മ അറബ് ലോകത്ത് ഇല്ലാതാകുകയാണ്.

പിന്തുണച്ച് രംഗത്ത്

പിന്തുണച്ച് രംഗത്ത്

യുഎഇയും ഇസ്രായേലും തമ്മിലുണ്ടാക്കിയ കരാറിനെ ബഹ്‌റൈനും ഒമാനും പിന്തുണച്ചിരുന്നു. കൂടാതെ ഈജിപ്തും പിന്തുണയ്ക്കുകയുണ്ടായി. ഈജിപ്ത് ഇസ്രായേലുമായി നേരത്തെ നയതന്ത്ര ബന്ധമുള്ള മുസ്ലിം രാജ്യമാണ്. കൂടാതെ ഇസ്രായേലുമായി ബന്ധമുള്ള മറ്റൊരു രാജ്യം ജോര്‍ദാനാണ്.

ഇസ്രായേല്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ഇസ്രായേല്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ഇസ്രായേല്‍ മന്ത്രിമാര്‍ അറബ് നേതാക്കളുമായി അടുത്ത കാലത്ത് ഇടക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഒമാന്‍ ഭരണകൂടവുമായും സുഡാന്‍ നേതാക്കളുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തിയിരുന്നു. ഇതെല്ലാം പുതിയ ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അമേരിക്ക നടപടികള്‍ വേഗത്തിലാക്കി

അമേരിക്ക നടപടികള്‍ വേഗത്തിലാക്കി

അറബ് മേഖലയിലെ ഒരുപാട് രാജ്യങ്ങളുമായി അമേരിക്ക ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയാണ്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണമെന്നാണ് അറബ് രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെടുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ സാഹചര്യമൊരുക്കാന്‍ ഇത് കാരണമാകും.

1967ലെ യുദ്ധം

1967ലെ യുദ്ധം

1948ലാണ് ഇസ്രായേല്‍ രൂപീകൃതമായത്. 1967ല്‍ അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍ യുദ്ധമുണ്ടായി. പലസ്തീന്റെയും സമീപ രാജ്യങ്ങളുടെയും ഒട്ടേറെ പ്രദേശങ്ങള്‍ ഇസ്രായേല്‍ യുദ്ധത്തില്‍ പിടിച്ചടക്കിയിരുന്നു. പിന്നീട് ഇസ്രായേലുമായി അകന്ന് നില്‍ക്കുകയാണ് അറബ് രാജ്യങ്ങള്‍.

ആദ്യം ബന്ധം സ്ഥാപിച്ചത് ഇവര്‍

ആദ്യം ബന്ധം സ്ഥാപിച്ചത് ഇവര്‍

ഇതിനിടെയാണ് 1979ല്‍ ഈജിപ്തും 1994ല്‍ ജോര്‍ദാനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത്. ഇപ്പോള്‍ യുഎഇയും ബന്ധം സ്ഥാപിച്ചു. ഇതോടെയാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലുമായി ഐക്യപ്പെട്ടു മുന്നോട്ടുപോകാമെന്ന നിലപാട് സ്വീകരിക്കുന്നത്.

സൗദി അറേബ്യയുടെ മൗനം

സൗദി അറേബ്യയുടെ മൗനം

ബഹ്‌റൈനുമായി ഏറെ അടുപ്പമുള്ള രാജ്യമാണ് സൗദി അറേബ്യ. യുഎഇയുടെയും സഖ്യരാജ്യമാണ്. യുഎഇ ഇസ്രായേല്‍ ബന്ധത്തില്‍ സൗദി അറേബ്യ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. അതേസമയം, രണ്ടു മുസ്ലിം രാജ്യങ്ങള്‍ പരസ്യമായി രംഗത്തുവന്നു.

തുര്‍ക്കിയും ഇറാനും മാത്രം

തുര്‍ക്കിയും ഇറാനും മാത്രം

തുര്‍ക്കിയും ഇറാനുമാണ് യുഎഇക്കെതിരെ പരസ്യമായി രംഗത്തുവന്നത്. ഇവരുടെ വിമര്‍ശനങ്ങള്‍ യുഎഇ തള്ളിക്കളഞ്ഞു. തങ്ങളുടെ രാജ്യത്തിന്റെ നിലപാട് മറ്റു രാജ്യങ്ങളെ ബാധിക്കില്ലെന്നാണ് യുഎഇയുടെ പ്രതികരണം. അതേസമയം, പലസ്തീന്‍കാരുടെ ലക്ഷ്യത്തോടൊപ്പം നില്‍ക്കുമെന്ന് കുവൈത്ത് പ്രതികരിച്ചു.

ബഹ്‌റൈനിലെ സമ്മേളനം

ബഹ്‌റൈനിലെ സമ്മേളനം

ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം സുരക്ഷാ സമ്മേളനം നടന്നിരുന്നു. ഇതില്‍ ഇസ്രായേല്‍ പ്രതിനിധിയും പങ്കെടുത്തു. അമേരിക്ക മുന്‍കൈ എടുത്തായിരുന്നു സമ്മേളനം. ട്രംപ് മുന്നോട്ടുവയ്ക്കുന്ന പശ്ചമേഷ്യ സമാധാന ദൗത്യത്തിന്റെ ഭാഗമായി പലസ്തീന്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തലും സമ്മേളന വിഷയമായിരുന്നു.

ബന്ധം അവസാനിപ്പിച്ചേക്കും

ബന്ധം അവസാനിപ്പിച്ചേക്കും

ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച യുഎഇയില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിക്കുമെന്ന സൂചനയാണ് തുര്‍ക്കി നല്‍കിയത്. യുഎഇയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന സൂചനയും തുര്‍ക്കി നല്‍കി. ഇറാന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ഇറാന്‍ അംബാസഡറെ യുഎഇ ഭരണകൂടം വിളിച്ചുവരുത്തിയിരുന്നു. യുഎഇ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തത് എന്നായിരുന്നു പലസ്തീന്‍ നേതാക്കളുടെ പ്രതികരണം.

ചൈനയില്‍ മുസ്ലിം പള്ളി തകര്‍ത്ത് സര്‍ക്കാര്‍ കക്കൂസ് പണിതു; മദ്യഷാപ്പും അടിവസ്ത്ര ഫാക്ടറിയുംചൈനയില്‍ മുസ്ലിം പള്ളി തകര്‍ത്ത് സര്‍ക്കാര്‍ കക്കൂസ് പണിതു; മദ്യഷാപ്പും അടിവസ്ത്ര ഫാക്ടറിയും

English summary
Israel Minister says two Gulf Countries will follow UAE in Normalizing relation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X