ഇസ്രായേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നു? കരാറിന് ധാരണയായതായി റിപ്പോര്‍ട്ട്
ജറുസലേം: ലെബനന് മിലിറ്റന്റ് ഗ്രൂപ്പായ ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസിന്റെ കൂടി പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ കരാറിലേക്ക് എത്തിയിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങളായ വൈനെറ്റും ഹാരേറ്റ്സും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലെബനനും ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകുന്നതിന് ഇരുപക്ഷവും അന്തിമമായി സമ്മതം നല്‍കേണ്ടതുണ്ട്. ബെയ്റൂട്ടിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതിന് പകരമായി ഹിസ്ബുള്ള ഇസ്രായേലില്‍ ഏറ്റവും വലിയ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.

ഒരു വര്‍ഷത്തോളം നീണ്ട ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം സെപ്തംബറിലാണ് സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങിയത്. ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രതാരം സെപ്തംബറില്‍ യുദ്ധം രൂക്ഷമായതിന് ശേഷം മാത്രം 3000 ത്തിലേറെ പേര് ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ശാശ്വതമായി യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി 60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്നതിലേക്കാണ് ചര്‍ച്ചകള്‍ രൂപപ്പെടുന്നത്.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ എന്നത്തേക്കാളും അടുത്താണെന്നും അതേസമയം പൂര്‍ണ്ണമായി രൂപപ്പെട്ടിട്ടില്ലെന്നും പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഞങ്ങള്‍ വെടിനിര്‍ത്തല്‍ എന്ന ദിശയിലേക്കാണ് നീങ്ങുന്നത്. പക്ഷേ ഇനിയും ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ട്,'' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് സിഎന്‍എന്നിനോട് പറഞ്ഞു.
മധ്യസ്ഥര്‍ക്ക് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് യുഎസ്, ഇസ്രയേലി ഉദ്യോഗസ്ഥര്‍ പറയുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് പ്രതിനിധി ആമോസ് ഹോച്ച്സ്റ്റീന്‍ ഈ ആഴ്ച പ്രാദേശിക ഉദ്യോഗസ്ഥരുമായി ഒരു കരാറിലെത്താന്‍ ശ്രമിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് ഇസ്രായേല്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് പിന്മാറുമെന്ന് വാഷിംഗ്ടണിലെ ഇസ്രായേല്‍ അംബാസഡറോട് ഹോച്ച്സ്റ്റീന്‍ പറഞ്ഞതായാണ് വിവരം.
ഇസ്രായേലിലെ ഹമാസ് ആക്രമണത്തെ പിന്തുണച്ച് കൊണ്ടാണ് ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചത്. മാസങ്ങളോളം നീണ്ട അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ പകുതിയോടെയാണ് ലെബനനില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. പിന്നാലെ കരയുദ്ധത്തിലേക്കും കാര്യങ്ങള്‍ നീങ്ങി. ഹിസ്ബുള്ള സ്ഥാപകരിലൊരാളായ ഹസന് നസ്റല്ല ഉള്‍പ്പെടെയുള്ള ഹിസ്ബുള്ള നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു.
ശനിയാഴ്ച മാത്രം ഇസ്രായേല്‍ ആക്രമണങ്ങളില്‍ ലെബനനില്‍ 84 പേര് കൊല്ലപ്പെടുകയും 213 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. സെന്‍ട്രല്‍ ബെയ്റൂട്ടിലെ ജനസാന്ദ്രതയേറിയ ഒരു ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 30 ഓളം പേര് കൊല്ലപ്പെട്ടു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications