കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്

Google Oneindia Malayalam News

ടെല്‍ അവീവ്: നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നു. സൗദി അറേബ്യക്ക് മുകളിലൂടെ ആയിരിക്കും യുഎഇയിലേക്ക് വിമാനം എത്തുക. ഇതിന്റെ നടപടികള്‍ തുടങ്ങിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അതിനിടെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രായേല്‍ യുഎഇ ബന്ധത്തെ സൗദി അറേബ്യ പരസ്യമായി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

പലസ്തീന്‍ വിട്ട്, ഇറാന്‍ മാത്രം

പലസ്തീന്‍ വിട്ട്, ഇറാന്‍ മാത്രം

അമേരിക്കന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിച്ചത്. പലസ്തീന്‍ പ്രശ്‌നത്തില്‍ നിന്ന് മാറി ഇറാനെ മാത്രം ശത്രുവാക്കി മാറ്റിയുള്ള കേന്ദ്രീകരണം ആണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യുഎഇ.

 യുഎഇയിലേക്ക് വിമാന സര്‍വീസ്

യുഎഇയിലേക്ക് വിമാന സര്‍വീസ്

യുഎഇയിലേക്ക് വിമാന സര്‍വീസ് നടത്തുന്ന കാര്യം ചര്‍ച്ചയിലാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേലിലെ ടെല്‍ അവീവിലുള്ള ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് യുഎഇയിലേക്ക് വിമാനം പറക്കുക. ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്കായിരിക്കും സര്‍വീസ്.

സൗദി അറേബ്യയ്ക്ക് മുകളിലൂടെ

സൗദി അറേബ്യയ്ക്ക് മുകളിലൂടെ

സൗദി അറേബ്യയ്ക്ക് മുകളിലൂടെ ആയിരിക്കും ഇസ്രായേലില്‍ നിന്നു യുഎഇയിലേക്കുള്ള വിമാനം സര്‍വീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഈ പാതയില്‍ സര്‍വീസ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. റോമിലേക്കുള്ള ദുരം മാത്രമായിരിക്കും ദുബായിലേക്കുമുണ്ടാകുക എന്നും നെതന്യാഹു പറഞ്ഞു.

Recommended Video

cmsvideo
Israel-UAE Deal: Iran Threatens To Launch Attack Against Emirates | Oneindia Malayalam
2018ല്‍ സംഭവിച്ചത്

2018ല്‍ സംഭവിച്ചത്

ഇസ്രായേലിനെ സൗദി അറേബ്യ അംഗീകരിച്ചിട്ടില്ല. ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദിയുടെ ആകാശ പാത തുറന്നുകൊടുത്തിട്ടുമില്ല. എന്നാല്‍ 2018ല്‍ എയര്‍ ഇന്ത്യ വിമാനം ദില്ലിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തിയത് സൗദിക്ക് മുകളിലൂടെ ആയിരുന്നു. ചരിത്ര സംഭവമായിരുന്നു അത്.

ഇസ്രായേല്‍ പ്രതിനിധികള്‍ യുഎഇയിലേക്ക്

ഇസ്രായേല്‍ പ്രതിനിധികള്‍ യുഎഇയിലേക്ക്

എയര്‍ ഇന്ത്യയ്ക്ക് സര്‍വീസിന് അനുമതി നല്‍കിയ പോലെ യുഎഇയിലേക്കുള്ള വിമാനങ്ങള്‍ക്കും സര്‍വീസിന് അനുമതി നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്. അടുത്ത ദിവസം ഇസ്രായേല്‍ പ്രതിനിധി സംഘം യുഎഇയിലെത്തും. ബന്ധം ദൃഢമാക്കുന്ന ചര്‍ച്ചകള്‍ നടത്തും.

ടെലഫോണ്‍ ബന്ധം സ്ഥാപിച്ചു

ടെലഫോണ്‍ ബന്ധം സ്ഥാപിച്ചു

ഇസ്രായേലിലേക്കുള്ള ടെലഫോണ്‍ ബന്ധം യുഎഇ സ്ഥാപിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ സംസാരിച്ചു. അടുത്ത ഘട്ടം വാണിജ്യ മേഖലയിലെ സഹകരണമാണ്. ഇതിന് വേണ്ടിയാണ് ഇസ്രായേല്‍ പ്രതിനിധികള്‍ യുഎഇയിലേക്ക് വരുന്നത്. ഈ വേളയില്‍ വിമാന സര്‍വീസും പ്രധാന ചര്‍ച്ചയാകും.

സൗദിയും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണം

സൗദിയും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണം

അതേസമയം, ഇസ്രായേലുമായി സൗദി അറേബ്യയും ബന്ധം സ്ഥാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജാറദ് കുഷ്‌നറാണ് സൗദിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു, തിരിച്ചും; നിബന്ധനകള്‍ ഇങ്ങനെ...ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു, തിരിച്ചും; നിബന്ധനകള്‍ ഇങ്ങനെ...

English summary
Israel mulls for direct flights to UAE over Saudi Arabia; says Netanyahu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X