കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റവും ശിക്ഷയും അവര്‍ വിധിയ്ക്കും ഇസ്രയേലി തടവറകളില്‍ പലസ്തീനികള്‍ക്ക് കഷ്ടകാലം

Google Oneindia Malayalam News

ഗാസ: ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. 84 പലസ്തീനികളെ ഇസ്രയേല്‍ പിടികൂടി. വിചാരണപോലുമില്ലാതെ കരുതല്‍ തടങ്കലില്‍ ആക്കിയിരിയ്ക്കുകയാണ്. ഒരു പലസ്തീനിയില്‍ എന്‍ജിഒ വിഷയത്തില്‍ ഇടപെട്ടതോടെയാണ് ഇസ്രയേലിന്റെ ക്രൂരതകള്‍ പുറം ലോകം അറിഞ്ഞത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് ഇസ്രയേല്‍ 84 പലസ്തീനികളെ കരുതല്‍ തടങ്കലില്‍ ആക്കിയത്. കേസ് ചാര്‍ജ്ജ് ചെയ്യാതെയാണ് ഇവരെ പിടികൂടിയത്. ഇവരില്‍ 39 ഓളം പേരെ രണ്ട് മുതല്‍ ആറ് മാസം വരെ കരുതല്‍ തടങ്കലില്‍ സൂക്ഷിയ്ക്കാനാണ് തീരുമാനം.

Crime

കരുതല്‍ തടങ്കലില്‍ സൂക്ഷിയ്ക്കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് അല്‍ ഖ്വിക്ക് 94 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഏഴായിരത്തോളം പലസ്തനീകള്‍ വിവിധ കുറ്റങ്ങള്‍ക്ക് ഇസ്രയേലി ജയിലില്‍ കഴിയുകയാണ്. വിചാരണ കൂടാതെ പലസ്തീനികളെ തടവിലാക്കാന്‍ ഇസ്രയേലിന് സഹായകമാകുന്നത് പ്രത്യേക ഉത്തരവിലൂടെയാണ്.

English summary
Israel has over the past 10 days slapped "administrative detention" orders on 84 Palestinians, a controversial procedure under which prisoners can be held without charge, a Palestinian NGO said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X