Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ ഉത്തരവാദിയെന്ന് ഖത്തര്‍, പലസ്തീനൊപ്പമെന്ന് കുവൈത്തും ഇറാനും; സൗദിയുടെ പ്രതികരണം ഇങ്ങനെ

ഗാസ: പലസ്തീന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ പ്രതികരിച്ച് അറബ് രാഷ്ട്രങ്ങള്‍. ഇസ്രായേല്‍ മാത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം ആരോപിച്ചു. പലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് ഖത്തര്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും ഏറ്റുമുട്ടലില്‍ നിന്ന് പിന്നോട്ട് പോകണം.ഈ അവസരം ഉപയോഗപ്പെടുത്തി ഗാസയിലെ പലസ്തീന്‍ ജനതയ്‌ക്കെതിരെ യുദ്ധം നടത്താനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം തടയണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. അതേസമയം ഇരുന്നൂറിലധികംപേര്‍ യുദ്ധത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

israel-palastine-war

പലസ്തീനും ഇസ്രായേലും അടിയന്തരമായി ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. കൃത്യമായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായി അധിനിവേശങ്ങള്‍ സംഭവിച്ചാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ നല്‍കിയതാണ്.

അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെട്ട് സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കണം. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സൗദി അറേബ്യന്‍ വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. സാധാരണക്കാരായ ജനങ്ങളുടെ ജീവനാണ് സംരക്ഷണം വേണ്ടത്. ഇസ്രായേലിന്റെ അധിനിവേശ ശക്തികളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അല്‍ ബുദൈവി കുറ്റപ്പെടുത്തി.

അതേസമയം ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ഇസ്രായേലിനെതിരെ രംഗത്ത് വന്നു. ഇറാന്‍ പലസ്തീന്‍ ആക്രമണത്തെ പിന്തുണയ്ക്കുന്നതായി ഖമേനി വ്യക്തമാക്കി. പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നു. പല്‌സതീനിന്റെയും, ജറുസലേമിന്റെയും വിമോചനം സാധ്യമാകുന്നത് വരെ പലസ്തീന്‍ പോരാളികള്‍ക്കൊപ്പമുണ്ടാവുമെന്നും ഖമേനിയുടെ ഉപദേഷ്ടാവ് റഹീം സഫാവി പറഞ്ഞു.

ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പലസ്തീന്‍ ജനതയ്ക്ക് ആത്മവിശ്വാസം വന്നുവെന്നും, അതാണ് ഹമാസിന്റെ ആക്രമണം തെളിയിക്കുന്നതെന്നും ഇറാന്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. ഇതില്‍ വളരെയധികം സര്‍പ്രൈസുണ്ടായിരുന്നു. അധിനിവേശക്കാര്‍ക്കെതിരെയുള്ള പോരാട്ടമാണിത്. ഇസ്രായേല്‍ ഭരണകൂടം ദുര്‍ബലമായിരിക്കുകയാണ്. പലസ്തീന്‍ യുവജനതയാണ് പോരാട്ടത്തെ നയിക്കുന്നതെന്നും ഇറാന്‍ സര്‍ക്കാര്‍ വക്താവ് അലി ബഹാദോരി ജഹറോമി പറഞ്ഞു.

ഇരുരാജ്യങ്ങളും സമാധാനം പുലര്‍ത്തണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തരമായി വെടിനിര്‍ത്തലിന് ഇരുവരും തയ്യാറാവണം. ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവും.അത് ഒഴിവാക്കാന്‍ മുന്‍കൈയ്യെടുക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗനും ഇരുരാജ്യങ്ങളും ഏറ്റുമുട്ടലില്‍ നിന്ന് പിന്‍മാറണമെന്നും, സമാധാന പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+