ഇസ്രായേൽ-പലസ്തീൻ യുദ്ധം; കൺട്രോൾ റൂം തുറന്ന് ഇന്ത്യ..ബന്ധപ്പെടാം ഈ നമ്പറിൽ
ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന്‌റെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ തുറന്ന് ഇന്ത്യ. ഇസ്രയേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കാനും പൗരന്മാർക്ക് വിവരങ്ങളും സഹായങ്ങളും നൽകാനും കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
കൺട്രോൾ റൂമിന്റെ ഫോൺ നമ്പറുകൾ- 1800118797 (ടോൾ ഫ്രീ), +91-11 23012113, +91-11-23014104, +91-11-23017905, +919968291988.ഇമെയിൽ ഐഡി situationroom.gov.gov.ടെൽ അവീവിലെ ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ്‌ലൈനും സജ്ജീകരിച്ചിട്ടുണ്ട്. +972-35226748, +972-543278392 എന്നീ നമ്പറുകളിലും [email protected] എന്ന ഇമെയിൽ ഐഡിയിലും ബന്ധപ്പെടാം.റാമല്ലയിലെ ഇന്ത്യയുടെ പ്രതിനിധി ഓഫീസും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ്‌ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ-+970-592916418, ഇമെയിൽ [email protected] .

നേരത്തേ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലുള്ള പൗരൻമാർക്ക് ഇന്ത്യ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക അധികാരികളുടെ നിർദ്ദേശം അനുസരിച്ച് സുരക്ഷ പ്രോട്ടോകോളുകൾ പിന്തുടരണമെന്നുമായിരുന്നു അറിയിപ്പ്.
യുദ്ധത്തിൽ ഇതുവരെ 1200 ഓളം ഇസ്രായേലികൾ കൊല്ലപ്പെടുകയും 2,400 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 950 ഓളം പാലസ്തീനികളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യക്കാർക്ക് വ്യാപകമായ അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരത്തേ മലയാളിയായ നഴ്സിന് മിസൈൽ ആക്രമണത്തിൽ പരിക്കേറ്റുന്നു. മിസൈൽ ആക്രമണത്തിലായിരുന്നു കണ്ണൂർ സ്വദേശീയായ ഷീജ ആനന്ദിന് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
18,000 ഇന്ത്യക്കാരാണ് ഇസ്രായേലിൽ ഉള്ളതെന്നാണ് സർക്കാർ കണക്ക്. ഇതിൽ 900 ഇന്ത്യൻ വിദ്യാർത്ഥികളും മുതിർന്നവരെ പരിചരിക്കുന്നവരും വജ്രവ്യാപാരികളും ഐടി പ്രൊഫഷണലുകളും ഉൾപ്പെടുന്നു. അതേസമയം ആക്രമണം രൂക്ഷമാണെങ്കിലും പൗരൻമാരെ ഒഴിപ്പിക്കാൻ പദ്ധതിയില്ലെന്നും ഇതുവരെ ഇക്കാര്യം ആരും അപേക്ഷിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യുദ്ധത്തിനിടെ കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ത്യ ഇസ്രായേലിന് ഒപ്പമാണെന്ന് പറഞ്ഞ മോദി, രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇന്ത്യ ശക്തമായും അസന്നിഗ്ധമായും അപലപിക്കുന്നുവെന്നും മോദി ട്വിറ്ററിലും കുറിച്ചു.












Click it and Unblock the Notifications