Get Updates
Get notified of breaking news, exclusive insights, and must-see stories!

അൽ-അഖ്സ പള്ളിയില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രായേല്‍ പൊലീസ്: യഹൂദർക്ക് അനുമതി

ടെല്‍ അവീവ്: വിശ്വാസികള്‍ പവിത്രമായി കാണുന്ന ജെറുസലേമിലെ അൽ-അഖ്സ പള്ളിയില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രായേല്‍ പൊലീസ്. അൽ-അഖ്സ പള്ളി ഇസ്രായേല്‍ സേന അടച്ചുപൂട്ടിയെന്നാണ് ഇസ്ലാമിക് വഖഫ് വകുപ്പിനെ ഉദ്ധരിച്ച് ഫലസ്തീൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി (WAFA) റിപ്പോർട്ട് ചെയ്യുന്നത്. പോലീസ് ഉദ്യോഗസ്ഥർ മതിലുകളുള്ള വളപ്പിലേക്കുള്ള എല്ലാ ഗേറ്റുകളും പെട്ടെന്ന് അടച്ചുപൂട്ടുകയും മുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്നും പള്ളി അടങ്ങുന്ന സമുച്ചയം നിയന്ത്രിക്കുന്ന ജോർദാനിയൻ ഇസ്ലാമിക സംഘടനയായ ഇസ്‌ലാമിക് വഖ്ഫ് പറഞ്ഞു.

മുസ്ലിംങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. യഹൂദ വിശ്വാസികള്‍ക്ക് പതിവുപോലെ അവരുടെ പ്രാർത്ഥന തുടരുന്നതിനുള്ള അനുമതിയുണ്ട്. അവരുടെ പ്രാർത്ഥന നടത്താൻ അനുവദിച്ചു. ദീർഘകാലമായി നിലനില്‍ക്കുന്ന ധാരണ പ്രകാരം അല്‍ അഖ്സ പള്ളിയുടെ കോമ്പൗണ്ടിലേക്ക് അമുസ്ലിങ്ങള്‍ക്കും പ്രവേശിക്കാം. എന്നാൽ മുസ്ലീങ്ങൾക്ക് മാത്രമേ വിശുദ്ധ കോമ്പൗണ്ടിൽ ആരാധന നടത്താനാകൂ. ഇത്തരത്തിലുള്ള ക്രമീകരണം ഉണ്ടായിരുന്നിട്ടും ചില ജൂത സന്ദർശകർ അവിടെ പ്രാർത്ഥിക്കാറുണ്ട്.

al-aqsa

ചൊവ്വാഴ്ച രാവിലെ മുതലാണ് ഇസ്രായേൽ അധികൃതർ പള്ളിയിലേക്കുള്ള പ്രവേശനം നിരോധിച്ചത്. എല്ലാ മുസ്ലീം ആരാധകർക്കും പ്രവേശനം നിഷേധിക്കുന്നതിന് മുമ്പ് അവർ പ്രായമായവരെ പ്രവേശിക്കാൻ അനുവദിച്ചുവെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹമാസ്-ഇസ്രായേൽ യുദ്ധം മൂലം മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അസാധാരണമായ നീക്കമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

മക്കയും മദീനയും കഴിഞ്ഞാല്‍ മുസ്ലിം മതവിശ്വാസികളുടെ മൂന്നാമത്തെ പുണ്യസ്ഥലവും യഹൂദമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലവുമാണ് അൽ-അഖ്സ കോമ്പൗണ്ട്. ജൂതമതത്തില്‍ ഇത് ടെംപിൾ മൗണ്ട് എന്നറിയപ്പെടുന്നു. ഇസ്രായേലികൾക്കും പലസ്തീനികൾക്കും ഇടയിലുള്ള ഉരസലുകള്‍ക്കും അല്‍ അഖ്സ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജൂത വിശ്വാസികളുടെ ആഘോഷമായ സുക്കോട്ടിന്റെ അഞ്ചാം ദിവസം ആഘോഷിക്കാൻ നൂറുകണക്കിന് ഇസ്രായേലികൾ അൽ-അഖ്‌സ പള്ളി സമുച്ചയത്തിലേക്ക് ഇരച്ചു കയറിയിരുന്നു.

ഈജിപ്ത്, യെമൻ, ജോർദാൻ, ജി സിസി രാജ്യങ്ങൾ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ രാ ജ്യങ്ങൾ അൽ-അഖ്‌സ വിശുദ്ധ കോമ്പൗണ്ടിൽ ഇസ്രായേലികള്‍ അതിക്രമിച്ച് കയറുന്നതിനെ അപലപിക്കുന്ന പ്രസ്താവനകൾ പതിവായി പുറപ്പെടുവിക്കാറുണ്ട്. ഇസ്രായേലികള്‍ പലപ്പോഴും ഇസ്രായേൽ പോലീസിന്റെ സംരക്ഷണത്തിൽ സമുച്ചയത്തിൽ പലസ്തീൻകാരുമായി ഏറ്റുമുട്ടാറുമുണ്ട്. അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവർക്കും അല്‍-അഖ്സ പള്ളിയില്‍ പ്രവേശനം അനുവദിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+