Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ക്കെതിരായ ആക്രമണം; ഇസ്രായേലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎന്‍

ജനീവ: ഇസ്രായേലിനെതിരെ കടുത്ത നടപടികളുമായി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കുട്ടികള്‍ക്കെതിരെ ആക്രമണം നടത്തുന്ന ആഗോള കുറ്റവാളികളുടെ പട്ടികയില്‍ ഇസ്രായേല്‍ സൈന്യത്തെ ഉള്‍പ്പെടുത്തി. ഇസ്രായേലിന്റെ യുഎന്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തീരുമാനം ലജ്ജാകരമാണ് എന്നാണ് എര്‍ദാന്‍ വിശേഷിപ്പിച്ചത്.

വെള്ളിയാഴ്ചയാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചതെന്ന് എര്‍ദാന്‍ പറഞ്ഞു. ജൂണ്‍ 14 ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സമര്‍പ്പിക്കാനിരിക്കുന്ന കുട്ടികളെയും സായുധ സംഘട്ടനത്തെയും കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് കരിമ്പട്ടിക ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഈ തീരുമാനം ഐക്യരാഷ്ട്രസഭയുമായുള്ള രാജ്യത്തിന്റെ ബന്ധത്തെ ബാധിക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

Israel Palestine War

ഗുട്ടെറസിന്റെ ചീഫ് ഓഫ് സ്റ്റാഫ് തന്നെ തീരുമാനം അറിയിച്ചതായി എര്‍ദാന്‍ പറഞ്ഞു. സെക്രട്ടറി ജനറലിന്റെ ഈ ലജ്ജാകരമായ തീരുമാനത്തില്‍ താന്‍ ഞെട്ടലും വെറുപ്പും രേഖപ്പെടുത്തി എന്നും എര്‍ദാന്‍ പറഞ്ഞു. ഇസ്രായേല്‍ സൈന്യം ലോകത്തിലെ ഏറ്റവും ധാര്‍മ്മിക സൈന്യമാണ്, അതിനാല്‍ ഈ അധാര്‍മിക തീരുമാനം തീവ്രവാദികളെ സഹായിക്കുകയും ഹമാസിന് അനുകൂലമാകുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.

ഹമാസ് കൊലയാളികളെ പിന്തുണയ്ക്കുന്ന യുഎന്‍ ചരിത്രത്തിന്റെ കരിമ്പട്ടികയില്‍ ഇടംപിടിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

15 അംഗ സെക്യൂരിറ്റി കൗണ്‍സിലിലെ ഗുട്ടെറസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുട്ടികളെ കൊല്ലുക, അംഗഭംഗം വരുത്തുക, ലൈംഗികമായി ദുരുപയോഗം ചെയ്യുക, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ അല്ലെങ്കില്‍ റിക്രൂട്ട് ചെയ്യുക, സഹായം നിഷേധിക്കുക, സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണം എന്നിവ ഉള്‍പ്പെടുന്നതായാണ് വിവരം. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളവരും അല്ലാത്തവരും എന്ന തരത്തിലാണ് പട്ടിക തയ്യാറായിരിക്കുന്നത്.

കുട്ടികളെ സംരക്ഷിക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കാത്ത പാര്‍ട്ടികളുടെ പട്ടികയില്‍ ആണ് ഇസ്രായേലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുട്ടെറസിന്റെ പ്രത്യേക പ്രതിനിധി വിര്‍ജീനിയ ഗാംബയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയാണ് പട്ടിക ലക്ഷ്യമിടുന്നത്. റഷ്യ, ഐ എസ്, അല്‍ ഖ്വയ്ദ, ബോക്കോ ഹറാം എന്നിവക്കൊപ്പമാണ് ഇസ്രായേലിനെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

യുഎന്നിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നത് ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രായേലിന് മേല്‍ ലോകരാജ്യങ്ങള്‍ ആയുധ ഉപരോധം വരെ ഏര്‍പ്പെടുത്തിയേക്കും. ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ 13,800 ഉം വെസ്റ്റ് ബാങ്കില്‍ 113 ഉം കുട്ടികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് കണക്ക്. 13000 ത്തോളം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+