ഇസ്രായേല്‍-ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎന്‍ പൊതുസഭ, ഇന്ത്യ വിട്ടുനിന്നു
ജനീവ: ഇസ്രയേല്‍ - ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കി യുഎന്‍ പൊതുസഭ. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയത്തെ 120 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇസ്രായേല്‍-ഹമാസ യുദ്ധത്തോടുള്ള ഐക്യരാഷ്ട്രസഭയുടെ ആദ്യ പ്രതികരണമാണിത്.
ഒക്ടോബര്‍ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ പ്രമേയം അസന്നിഗ്ദ്ധമായി അപലപിക്കുകയും ഹമാസ് ബന്ദികളാക്കിയവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎന്നിന്റെ 22 രാഷ്ട്ര അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സംസാരിച്ച ജോര്‍ദാനിലെ യുഎന്‍ അംബാസഡര്‍ മഹ്മൂദ് സ്ഥിതിഗതികള്‍ രൂക്ഷമായത് കാരണം പ്രമേയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു.

അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പ്രമേയം അപകീര്‍ത്തികരമെന്നാണ് ഇസ്രയേല്‍ പ്രതികരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് തവണ 15 അംഗ സുരക്ഷാ കൗണ്‍സില്‍ ഒരു പ്രമേയം അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അറബ് ഗ്രൂപ്പ് ജനറല്‍ അസംബ്ലിയിലെത്തിയത്.
കൗണ്‍സില്‍ പ്രമേയങ്ങള്‍ നിയമപരമായി ബാധകമാണെങ്കിലും അസംബ്ലി പ്രമേയങ്ങള്‍ അങ്ങനെയല്ല. എങ്കിലും അവ ലോകരാഷ്ട്രങ്ങളുടെ അഭിപ്രായത്തിന്റെ ബാരോമീറ്ററായി വര്‍ത്തിക്കുന്നു. പലസ്തീന് സിവിലിയന്‍ ജനതയുടെ സംരക്ഷണം ഉറപ്പാക്കാന്‍ അടിയന്തിരമായി ഒരു സംവിധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും പ്രമേയം ഊന്നിപ്പറയുന്നു. ബുധനാഴ്ച ആരംഭിച്ച അസംബ്ലിയുടെ അടിയന്തര പ്രത്യേക സമ്മേളനം വെള്ളിയാഴ്ച രാവിലെയും തുടര്‍ന്നു.
അതേസമയം ഒക്ടോബര്‍ 7-ലെ സംഭവങ്ങള്‍ മറന്നുപോയതായി പ്രമേയത്തില്‍ നിന്ന് വ്യക്തമാണെന്ന് കാനഡയുടെ യു എന്‍ അംബാസഡര്‍ റോബര്‍ട്ട് റേ പ്രതികരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഹമാസിനെ ഈ ഭേദഗതി അപലപിക്കും എന്നും കാനഡ മുന്നോട്ടുവെച്ച ഭേദഗതിയില്‍ പറഞ്ഞു. അറബ് തയ്യാറാക്കിയ പ്രമേയം ബോധപൂര്‍വ്വം ഇസ്രായേലിനെ അപലപിക്കുകയോ പരാമര്‍ശിക്കുകയോ മറ്റേതെങ്കിലും കക്ഷിയുടെ പേര് പറയുകയോ ചെയ്തിട്ടില്ലെന്ന് പാകിസ്ഥാന് യുഎന്‍ അംബാസഡര്‍ മുനീര്‍ അക്രാന്‍ പറഞ്ഞു.
ഹമാസിനെ ഒരിക്കലും പരാമര്‍ശിക്കാത്ത പ്രമേയത്തെ അതിക്രമമാണ് എന്നും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ കാഴ്ചപ്പാടിന് ഇത് ഹാനികരമാണ് എന്നുമായിരുന്നു യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് പറഞ്ഞത്. ഹമാസിന്റെ ഭീകരതക്ക് യാതൊരു ന്യായീകരണവുമില്ലെന്നും പലസ്തീനികളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണെന്നും ലിന്‍ഡ തോമസ് പറഞ്ഞു.
ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സംസാരിച്ച ഒമാന്‍, ഗാസയിലെ ഇസ്രായേലിന്റെ ഉപരോധം, പട്ടിണി എന്നിവയെ അപലപിച്ചു. അതേസമയം ഗാസയില്‍ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേല്‍. ഹമാസ് ആക്രമണത്തില്‍ 1400 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 7000 ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications