യുദ്ധം അവസാനിക്കുന്നു; ബൈഡന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് യുഎന്നില്‍ അംഗീകാരം, പ്രമേയം പാസാക്കി
ജനീവ: ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിക്കാന്‍ വഴിയൊരുങ്ങുന്നു. ഗാസ മുനമ്പില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നല്കിയ നിര്‍ദ്ദേശത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പിന്തുണച്ചു. എട്ട് മാസം നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കരാര്‍ അംഗീകരിക്കണം എന്ന് ഹമാസിനോട് യുഎന്‍ ആവശ്യപ്പെടുകയും ചെയ്തു.
യുഎസ് തയ്യാറാക്കിയ പ്രമേയം അംഗീകരിച്ചതിനെ ഹമാസ് സ്വാഗതം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും അനുസൃതമായ പദ്ധതിയുടെ തത്വങ്ങള്‍ നടപ്പിലാക്കുന്നതിന് മധ്യസ്ഥരുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം റഷ്യ യുഎന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബാക്കിയുള്ള 14 സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

ഇസ്രായേല്‍ മുന്നോട്ട് വെച്ചത് എന്ന് ബൈഡന് വിശേഷിപ്പിച്ച വെടിനിര്‍ത്തല്‍ വ്യവസ്ഥയെ മറ്റെല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. സമാധാനത്തിനായാണ് വോട്ട് ചെയ്തത് എന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് വോട്ടെടുപ്പിന് ശേഷം കൗണ്‍സിലില്‍ പറഞ്ഞു. പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം. കൗണ്‍സിലിലെ ഏക അറബ് അംഗമായ അള്‍ജീരിയ പ്രമേയത്തെ പിന്തുണച്ചു.
ഇതുവഴി ഉടനടിയുള്ളതും ശാശ്വതവുമായ വെടിനിര്‍ത്തലിലേക്കുള്ള ഒരു ചുവടുവെപ്പിനെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്ന് അള്‍ജീരിയയുടെ യുഎന്‍ അംബാസഡര്‍ അമര്‍ ബെന്‍ഡ്ജാമ കൗണ്‍സിലില്‍ പറഞ്ഞു. പലസ്തീനികള്‍ക്ക് ഇത് പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം കരാറില്‍ അവ്യക്തതയുള്ളത് കൊണ്ടാണ് ഒപ്പ് വെക്കാത്തത് എന്നാണ് റഷ്യയുടെ പ്രതികരണം.
ഇസ്രായേല്‍ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നുവെങ്കിലും കൗണ്‍സിലിനെ അഭിസംബോധന ചെയ്തില്ല. എന്നാല്‍ ഗാസയിലെ ഇസ്രായേലിന്റെ ലക്ഷ്യങ്ങള്‍ എല്ലായ്പ്പോഴും വ്യക്തമായിരുന്നുവെന്ന് മുതിര്‍ന്ന ഇസ്രായേലി യുഎന്‍ നയതന്ത്രജ്ഞന് റൂട്ട് ഷാപ്പിര്‍ ബെന്‍ നഫ്താലി പറഞ്ഞു. എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഹമാസിന്റെ സൈനിക, ഭരണ ശേഷി നശിപ്പിക്കുക, ഭാവിയില്‍ ഗാസ ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുക, എന്നിവയാണ് ഇസ്രായേലിന്റെ വ്യവസ്ഥകള്‍.
ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും നിരുപാധികം മോചിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും മാര്‍ച്ചില്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചര്‍ച്ചകള്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ഇസ്രായേല്‍ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 7 ന് 1200 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 250 ലധികം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. നൂറിലധികം ബന്ദികള്‍ ഗാസയില്‍ ബന്ദികളാക്കപ്പെട്ടതായി കരുതപ്പെടുന്നു. ഇസ്രായേലിന്റെ തിരിച്ചടിയില്‍ 37000 ത്തിലധികം പേര് കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications