കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസ്നേഹം തന്നെ വലുത്, പലസ്തീന്‍ കുരുന്നുകള്‍ ഇസ്രയേല്‍ തടവറകളില്‍ കഴിയുന്നത് എന്തിനെന്ന് അറിയാമോ?

Google Oneindia Malayalam News

ഗാസ: പലസ്തീനില്‍ നിന്നും ഇസ്രയേല്‍ സൈനികരുടെ പിടിയിലായവരില്‍ ഏറെയും കുട്ടികളെന്ന് പഠന റിപ്പോര്‍ട്ട്. 2015 ല്‍ 1900 പേരാണ് പലസ്തീനിലെ വിവധ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ പിടിയിലായത്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും പ്രായപൂര്‍ത്തിയാകാത്ത 14 വയസിന് താഴെയുള്ള കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. പലസ്തീന്‍ പ്രിസണേഴ്‌സ് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഞായറാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഈസ്റ്റ് അല്‍ ഖുദ്‌സ് (ജറുസലേം) സൈനികരാണ് കുട്ടികളെ തടവിലാക്കിയത്. സ്വരാജ്യ സ്‌നേഹത്തിന്റെ പേരില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പലസ്തീനി കുട്ടികളെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കാന്‍ നിയമഭേദഗതിയ്ക്കും ശ്രമിച്ചിരുന്നു.

ഇങ്ങനെ

ഇങ്ങനെ

2015 ഒക്ടോബര്‍വരെ ഇസ്രയേല്‍ പിടികൂടിയ പലസ്തീനി കുട്ടികളുടെ എണ്ണം 307 ആണ്. സ്വരാജ്യ സ്‌നേഹത്തിന്റെ പേരിലാണ് ഇവരില്‍ ഏറെയും അറസ്റ്റിലായത്. 12 വയസിന് താഴെയുള്ള കുട്ടികളാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പിടിയ്ക്കപ്പെടുന്നതെങ്കില്‍ അവരുടെ കുടുംബത്തേയും വിചാരണ ചെയ്യും.

ഇങ്ങനെ

ഇങ്ങനെ

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കാത്ത് സൂക്ഷിയ്ക്കാത്ത തടവറകളാണ് കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയിരിയ്ക്കുന്നത്. പലര്‍ക്കും ബന്ധുക്കളെ കാണാന്‍ പോലും അനുവാദമില്ല

വീട്ടുതടങ്കലിലും

വീട്ടുതടങ്കലിലും

മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും വീട്ടുതടങ്കിലിലാകുന്ന അവസ്ഥ പലസ്തീനിലുണ്ട്.

വീട്ടുതടങ്കലിലും

മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും വീട്ടുതടങ്കിലിലാകുന്ന അവസ്ഥ പലസ്തീനിലുണ്ട്.

ലോക ശ്രദ്ധയില്‍

ലോക ശ്രദ്ധയില്‍

കുട്ടികളോടുള്ള ഇസ്രയേലിന്റെ ഇത്തരം ക്രൂരതകള്‍ ലോകശ്രദ്ധയിലേയ്ക്ക് എത്തിയ്ക്കാനാണ് പലസ്തീനിയന്‍ പ്രിസണേഴ്‌സ് സെന്റര്‍ ഫോര്‍ സ്റ്റഡീസിന്റെ തീരുമാനം.

English summary
Israel nabbed 100s of kids in 2015: Rights group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X