കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലെറിയുന്നവര്‍ക്ക് 20 വര്‍ഷം തടവ്, ഇസ്രായേല്‍ പുതിയ നിയമം പാസാക്കി

  • By Sruthi K M
Google Oneindia Malayalam News

ഇസ്രായേല്‍: ഇസ്രായേലില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ 20 വര്‍ഷം കഠിന തടവ് അനുഭവിക്കേണ്ടി വരും. വാഹനങ്ങള്‍ക്ക് നേരെയും റോഡിലേക്കും കല്ലെറിയുന്നവര്‍ക്കെതിരെ 20 വര്‍ഷം വരെ തടവുശിക്ഷ നല്‍കാവുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. പലസ്തീന്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമം കൊണ്ടുവരുന്നത്.

പലസ്തീന്റെ ഭാഗത്ത് നിന്നുള്ള ചെറിയ പ്രകോപനങ്ങള്‍ക്ക് പോലും തിരിച്ചടിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഇസ്രായേലിന്റെ പുതിയ നിയമം. പലസ്തീന്റെ തീവ്രവാദത്തെ തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമെന്ന് ഇസ്രായേല്‍ നിയമമന്ത്രി അയലെത് ശാകെദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കിഴക്കന്‍ ജറൂസലേമില്‍ പലസ്തീന്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് കല്ലെറിയുന്നവര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ നല്‍കാന്‍ ഇസ്രായേല്‍ ഭരണകൂടം പാര്‍ലമെന്റിന്റെ അനുമതി തേടിയത്.

israel

കല്ലേറ് നടത്തുന്നവന്‍ ഭീകരവാദിയാണെന്നും അവന് അര്‍ഹമായ ശിക്ഷ അനിവാര്യമാണെന്നും നിയമമന്ത്രി പറഞ്ഞു. പരിക്കേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കല്ലേറിന് 20 വര്‍ഷവും അല്ലാത്തതിന് 10 വര്‍ഷവുമാണ് ശിക്ഷ. നിലവില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പരിക്ക് ചെറുതാണെങ്കില്‍ മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് പരമാവധി നല്‍കിയിരുന്നത്.

2011ല്‍ വാഹനത്തിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഒരു കുഞ്ഞടക്കം മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. കിഴക്കന്‍ ജറുസലേമടക്കമുള്ള പ്രദേശങ്ങളില്‍ നിയമം ബാധകമാണെങ്കിലും വെസ്റ്റ് ബാങ്ക് പ്രദേശത്ത് നിയമം ബാധകമാവില്ല.

English summary
Israel's parliament has imposed tougher penalties of up to 20 years' prison for people throwing stones at vehicles and roads, a move one Palestinian official branded racist and excessive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X