കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രോണ്‍ വിമാനം: ഇറാനെതിരേ യുദ്ധ ഭീഷണിയുമായി ഇസ്രായേല്‍ പ്രധാമന്ത്രി

  • By Desk
Google Oneindia Malayalam News

മ്യൂണിക്ക്: സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്കെതിരേ മാത്രമല്ല, ഇറാന്‍ രാജ്യത്തെ തന്നെ ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒരാഴ്ച മുമ്പ് ഇസ്രായേല്‍ വെടിവച്ചിട്ട ഇറാനിയന്‍ ഡ്രോണ്‍ വിമാനത്തിന്റെ അവശിഷ്ടമെന്ന് അവകാശപ്പെട്ട് ഒരു ലോഹത്തകിട് ഉയര്‍ത്തിക്കാട്ടിയാണ് ഇറാനെതിരേ യുദ്ധഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി രെഗത്തെത്തിയിരിക്കുന്നത്. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിലാണ് ഇറാനെതിരേ ആക്രമണം നടത്തുമെന്ന് നെതന്യാഹു വെല്ലുവിളി മുഴക്കിയിരിക്കുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി അഴിമതിക്കുരുക്കില്‍; കേസെടുക്കണമെന്ന് പോലിസ്ഇസ്രായേല്‍ പ്രധാനമന്ത്രി അഴിമതിക്കുരുക്കില്‍; കേസെടുക്കണമെന്ന് പോലിസ്

സിറിയയില്‍ നിന്ന് വ്യോമാതിര്‍ത്തി ലംഘിച്ച് ഇസ്രായേലിലേക്ക് കടന്ന ഇറാന്‍ ഡ്രോണ്‍ വിമാനം തങ്ങള്‍ വെടിവച്ചിട്ടതായി ഇസ്രായേല്‍ സൈന്യം കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണവും നടത്തുകയുണ്ടായി. എന്നാല്‍ ആക്രമണത്തിനെത്തിയ ഇസ്രായേല്‍ യുദ്ധവിമാനങ്ങളിലൊന്ന് സിറിയന്‍ സേന വെടിവച്ചിട്ടത് വലിയ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇസ്രായേലിലേക്ക് ഇറാന്‍ ഡ്രോണ്‍ വിമാനം അതിക്രമിച്ചു കടന്ന സാഹചര്യത്തില്‍ സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്കു നേരെ മാത്രമല്ല, ഇറാനു നേരെ തന്നെ ആക്രമണം നടത്താന്‍ ഇസ്രായേല്‍ മടിക്കില്ലെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

benjamin-netanyahu

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെക്കുറിച്ച് നിരീക്ഷണം നടത്താന്‍ സിറിയയില്‍ നിന്ന് പുറപ്പെട്ട ഡ്രോണ്‍ വിമാനമാണ് ഇസ്രായേല്‍ സേന വെടിവച്ചിട്ടതെന്നാണ് ഇറാന്‍ അവകാശവാദം. ഇസ്രായേല്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ഇസ്രായേലിന്റെ വാദം ഇറാന്‍ തള്ളി. അതിനിടെ, സ്വന്തം നാട്ടില്‍ അഴിമതി ആരോപണം നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് ഇസ്രായേല്‍ പാര്‍ലമെന്റംഗം അയിദ തൗമ സലിമാന്‍ കുറ്റപ്പെടുത്തി. തന്റെ രാഷ്ട്രീയ അതിജീവനത്തിനായി ഒരു ജനതയെ മുഴുവന്‍ കഷ്ടപ്പാടുകളിലേക്ക് തള്ളിവിടാനാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

ഇസ്രായേലിന് വീണ്ടും തിരിച്ചടി; നിരീക്ഷണ വിമാനത്തെ തുരത്തിയതായി സിറിയഇസ്രായേലിന് വീണ്ടും തിരിച്ചടി; നിരീക്ഷണ വിമാനത്തെ തുരത്തിയതായി സിറിയ

English summary
Israel’s prime minister has said his regime could “act” directly against Iran, showing off what he called a piece of an Iranian drone which the Israeli military claims to have downed more than a week ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X