കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ക്വാറന്റൈനില്‍... സഹായിക്ക് കൊറോണ സ്ഥിരീകരിച്ചു!!

Google Oneindia Malayalam News

ജറുസലേം: കോവിഡ് ബാധ ഇസ്രയേലിലും പ്രതിസന്ധി തീര്‍ക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ അടുത്ത സഹായിയെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെതന്യാഹുവിന്റെ സ്റ്റാഫംഗത്തിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ശേഷം ഐസൊലേഷനില്‍ പോകുന്ന പ്രമുഖ നേതാവാണ് നെതന്യാഹു. അതേസമയം പരിശോധനകള്‍ കഴിഞ്ഞ് ഫലം വരുന്നത് വരെ ക്വാറന്റൈനില്‍ തുടരാനാണ് നെതന്യാഹുവിന്റെ തീരുമാനം. എന്നാല്‍ തന്റെ സ്റ്റാഫംഗത്തിന് കൊറോണ സ്ഥിരീകരിച്ചത് കൊണ്ടാണ് ഈ തീരുമാനമെന്ന് ഇതുവരെ നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല.

1

കഴിഞ്ഞ ആഴ്ച്ച നെതന്യാഹുവിന്റെ സ്റ്റാഫംഗം പാര്‍ലമെന്റ് സെഷനില്‍ പങ്കെടുത്തിരുന്നു. നെത്യനാഹുവുമായി വളരെ അടുപ്പമുണ്ട് ഇയാള്‍ക്ക്. പ്രതിപക്ഷത്തെ നേതാക്കള്‍ ഇയാളുമായി അടുത്തിടപഴകിയിരുന്നു. കൊറോണവൈറസിനെതിരെ അടിയന്തര സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. അതേസമയം ഒരാഴ്ച്ചത്തേക്കാണ് നെതന്യാഹുവിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതെന്ന വാദങ്ങളെ അദ്ദേഹത്തിന്റെ ഓഫീസ് തള്ളി. കൂടുതല്‍ പേരുമായി ഇടപഴകുന്നത് ഒഴിവാക്കാനാണ് ക്വാറന്റൈനില്‍ പ്രവേശിച്ചതെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം ഇതിലൂടെ സമൂഹ വ്യാപനം തടയാനാവുമെന്നും ഇസ്രയേല്‍ പറഞ്ഞു.

അതേസമയം ആഗോള തലത്തില്‍ കൊറോണ കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്. ഇറാനില്‍ മരണനിരക്ക് 2757 ആയി ഉയര്‍ന്നു. 117 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 812 പേരാണ് മരിച്ച് വീണത്. ഇതുവരെ 7340 പേര്‍ സ്‌പെയിനില്‍ മരിച്ചു. അമേരിക്കയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിര്‍ബബന്ധമായും പാലിക്കണമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം. ഏപ്രില്‍ 30 വരെ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുഎസ്സില്‍ മരണനിരക്ക് ഒരു ലക്ഷം കവിയുമെന്ന് ആരോഗ്യവിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ കര്‍ശനമാക്കിയത്.

ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം ആയിരം പേരാണ് മരിച്ചത്. ഇതുവരെ 1,39000 പേരാണ് യുഎസ്സില്‍ മരിച്ച് വീണത്. ഏറ്റവുമധികം കൊറോണ ബാധിതരുള്ളതും യുഎസ്സിലാണ്. 2400 പേര്‍ ഇതുവരെ മരിച്ചു. ശ്വാസ തടസ്സമാണ് ഇവരില്‍ പലര്‍ക്കും കണ്ടതെന്നാണ് സൂചന. ലോകത്താകമാനം ഇതുവരെ 7,18000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 33000ലധികം പേര്‍ കൊല്ലപ്പെട്ടു. അതേസമയം വികസ്വര രാജ്യങ്ങള്‍ സാമ്പത്തിക തകര്‍ച്ച നേരിടുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. വര്‍ഷങ്ങളെടുക്കും ഇതില്‍ നിന്ന് കരകയറാന്‍. ഈ രാജ്യങ്ങളില്‍ നിന്ന് 220 ബില്യണിന്റെ വരുമാന നഷ്ടമുണ്ടാകും. ആഫ്രിക്കയിലെ പകുതി ജനസംഖ്യക്ക് തൊഴില്‍ നഷ്ടമാകുമെന്നും യുഎന്‍ പറഞ്ഞു.

English summary
israel pm netanyahu and his staff in quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X