• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഴിമതിക്കേസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെയും ഭാര്യയെയും പോലിസ് ചോദ്യം ചെയ്തു

  • By desk

ജെറൂസലേം: ഇസ്രായേല്‍ ടെലികോം കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഭാര്യ സാറയെയും ഇസ്രായേല്‍ പോലിസ് ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ വീട്ടില്‍ പോലിസ് സംഘം പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ 10 ടിവിയാണ് പുറത്തുവിട്ടത്.

ഈജിപ്തിലെ സൈനിക പീഡനത്തെക്കുറിച്ച് ബിബിസിയോട് സംസാരിച്ച സ്ത്രീ അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം വരെ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിച്ചിരുന്ന നെതന്യാഹു, ബെസെക് ടെലകോം കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ ലാഭമുണ്ടാക്കാനുതകുന്ന രീതിയില്‍ നിയമങ്ങളുണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍. പകരമായി കമ്പനിയുടെ വെബ്‌സൈറ്റായ വല്ല, നെതന്യാഹുവിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മുതിര്‍ന്ന രണ്ട് സഹായികളെ കഴിഞ്ഞ മാസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് 4000 എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പോലിസ് ചോദ്യം ചെയ്യല്‍ നെതന്യാഹു അടുത്തയാഴ്ച നടത്താനിരിക്കുന്ന മേരിക്കന്‍ സന്ദര്‍ശനത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മറ്റ് രണ്ട് കേസുകളില്‍ നെതന്യാഹുവിനെതിരേ അഴിമതിക്ക് കേസെടുക്കണമെന്ന് കഴിഞ്ഞ മാസം പോലിസ് ശുപാര്‍ശ ചെയ്തിരുന്നു. കൈക്കൂലി സ്വീകരിച്ചതിനും തട്ടിപ്പുകള്‍ നടത്തിയതിനും വിശ്വാസലംഘനത്തിനും പ്രധാനമന്ത്രിക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇസ്രായേലി പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. കേസ് 1000 എന്നറിയപ്പെടുന്ന ഒന്നാമത്തെ കേസ്, രാഷ്ട്രീയ ഉപകാരങ്ങള്‍ക്കു പകരമായി ഇസ്രായേലി ബിസിനസുകാരനില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടതാണ്.

വ്യവസായിയില്‍ നിന്ന് ഷാംപെയിന്‍, സിഗരറ്റുകള്‍, ആഭണങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍ തുടങ്ങി 2.8 ലക്ഷം ഡോളറിന്റെ സമ്മാനങ്ങള്‍ പ്രധാനമന്ത്രി കൈക്കലാക്കിയെന്ന് ഹാരെറ്റ്‌സ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പകരം പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് നിരവധി സേവനങ്ങള്‍ വഴിവിട്ട രീതിയില്‍ ഇയാള്‍ക്ക് ചെയ്തുകൊടുക്കുകയുണ്ടായി.

തനിക്ക് അനുകൂലമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു ദിനപ്പത്രവുമായി പ്രധാനമന്ത്രി ധാരണയുണ്ടാക്കിയെന്നതാണ് കേസ് 2000 എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ കേസ്. ഇസ്രായേലി ദിനപ്പത്രമായ യെദിനോത്ത് അഹ്‌റൊണോത്തുമായാണ് പ്രധാനമന്ത്രി ധാരണയിലെത്തിയത്. തനിക്ക് നല്ല വാര്‍ത്താപ്രാധാന്യം നല്‍കുന്നതിന് പകരം ഈ ദിനപ്പത്രത്തിന്റെ മുഖ്യ എതിരാളിയ ഇസ്രായേല്‍ ഹയോം ദിനപ്പത്രത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തളര്‍ത്താമെന്നതാണ് നെതന്യാഹു നല്‍കിയ വാഗ്ദാനം.

കിഴക്കന്‍ ഗൗത്തയില്‍ നടക്കുന്നത് യുദ്ധക്കുറ്റമെന്ന് യുഎന്‍

ത്രിപുരയിലും നാഗാലാൻഡിലും മേഘാലയയിലും ഇന്ന് വോട്ടെണ്ണൽ... ത്രിപുരയിൽ സിപിഎമ്മിന് അഗ്നിപരീക്ഷ

English summary
Israeli police were questioning Benjamin Netanyahu and his wife on Friday as part of an investigation into a corruption case involving the country’s telecom giant, Israeli media reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more