ഐസിസിനെതിരെയല്ല, സിറിയക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം... ജൂതസിദ്ധാന്തം ശരിയോ?
ദമാസ്‌കസ്: ഐസിസ് ലോകത്തിന് ഇത്രവലിയ ഭീഷണിയായിട്ടും നേരിട്ട് ഒരു ഇടപെടലും നടത്താത്തവരാണ് ഇസ്രായേലുകാര്‍. അത് മാത്രമല്ല, ഐസിസ് ഇതുവരെ ഇസ്രായേലിനെതിരെ കാര്യമായി ഒരു ആക്രമണവും നടത്തിയിട്ടില്ല.
സിറിയന്‍-ഇസ്രായേല്‍ അതിര്‍ത്തി പ്രദേശമായ ഗോലാന്‍ മേഖലയില്‍ ഇസ്രായേലിന്റെ സഹായം ഐസിസിനാണെന്ന് പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഗോലാന്‍ മേഖലയില്‍ സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണവും നടത്തിയിരിക്കുന്നു.
ഗോലാന്‍ മേഖലയിലെ സിറിയന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് മോര്‍ട്ടാര്‍ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. എന്താണ് ഈ ആക്രമണത്തിന് പിന്നില്‍... ഐസിസിന് പിന്നില്‍ ഉണ്ടെന്ന് പറയുന്ന ആ ജൂത സിദ്ധാന്തം ശരിയാണോ?

ഗോലാന്‍
ഇസ്രായേല്‍-സിറിയ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഗോലാന്‍ മേഖല. ഇവിടെ ഐസിസ് ശക്തമായിരുന്നു. അവര്‍ക്ക് ഇസ്രായേലിന്റെ സഹായം ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഐസിസ് എത്തിയപ്പോള്‍
ഗോലാന്‍ മേഖലയില്‍ ഐസിസ് ശക്തി പ്രാപിച്ചതോടെ എല്ലാം സമാധാനത്തിലായി എന്ന് ഇസ്രായേല്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അതും ഈ സംഭവങ്ങളുമായി ചേര്‍ത്ത് വായിക്കണം.

ആക്രമണം
ഗോലാന്‍ മലനിരകളുടെ വടക്കന്‍ മേഖലയിലെ സിറിയന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്കാണ് ഇസ്രായേല്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആരും മരിച്ചിട്ടില്ല.

പ്രകോപനം
സിറിയന്‍ സൈന്യമാണ് പ്രകോപം ഉണ്ടാക്കിയത് എന്നാണ് ഇസ്രായേല്‍ പറയുന്നത്. എന്നാല്‍ സിറിയ ഇക്കാര്യം നിഷേധിച്ചു. തീവ്രവാദികളെ സഹായിക്കാന്‍ ഇസ്രായേല്‍ ആദ്യം തങ്ങളുടെ നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തി എന്നാണ് സിറിയയുടെ ആക്ഷേപം.

തുടര്‍ന്നാല്‍
വീണ്ടും തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും എന്നാണ് ഇസ്രായേലിന്റെ ഭീഷണി. എന്നാല്‍ ഐസിസിനോട് ഒരു ഭീഷണിയും ഇല്ല.

നിലനിര്‍ത്തണം
ഐസിസിനെ നശിപ്പിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം മണ്ടത്തരമാണെന്നാണ് നേരത്തേ ഒരു ഇസ്രായേല്‍ പഠന കേന്ദ്രം വിലയിരുത്തിയിരുന്നത്. ഇതിനേയും ഇപ്പോഴത്തെ സംഭവവുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്.

ജൂത സിദ്ധാന്തം
ഐസിസിനെ സൃഷ്ടിച്ചത് തന്നെ ഒരു ജൂത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. ഐസിസ് തലവനും അവരുടെ പ്രഖ്യാപിത ഖലീഫയും ആയ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഒരു ജൂതനാണെന്നും ചിലര്‍ സംശയം പ്രകടിപ്പിയ്ക്കുന്നുണ്ട്.

സംശയങ്ങള്‍
അത്തരം സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് അടുത്തിടെയായി ഇസ്രായേല്‍ നടപടികളെല്ലാം. സത്യത്തില്‍ ഐസിസിന് പിന്നില്‍ ഇസ്രായേല്‍ തന്നെയാണോ?












Click it and Unblock the Notifications