ഇസ്രായേല്‍ ഒരുങ്ങുന്നു; രോഗികളെ ഭൂഗര്‍ഭ ഷെല്‍ട്ടറിലേക്ക് മാറ്റി ആശുപത്രികള്‍, ഇറാന്‍ മിസൈല്‍ അയക്കുമോ?
ടെല്‍ അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനും തിരഞ്ഞെടുപ്പില്‍ അടിതെറ്റുന്നു എന്ന വിവരം വരുന്ന വേളയില്‍ ഇസ്രായേലില്‍ ചില മാറ്റങ്ങള്‍. യുദ്ധ സാധ്യത മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. ആശുപത്രികള്‍ രോഗികളെ ഭൂമിക്കടിയിലെ ഷെല്‍ട്ടറുകളിലേക്ക് മാറ്റുന്നു എന്ന വിവരമാണ് വന്നിരിക്കുന്നത്.
ഇറാന്‍, യമന്‍, ഖത്തര്‍, സിറിയ, ലബ്‌നാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇസ്രായേല്‍ ആക്രമിച്ചിരുന്നു. ഭരണം നിലനിര്‍ത്താന്‍ വേണ്ടിയാണ് പ്രധാനമന്ത്രി നെതന്യാഹു യുദ്ധം വ്യാപിപ്പിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നെതന്യാഹു ഭയന്നത് സംഭവിച്ചു. തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലിക്കുഡ് പാര്‍ട്ടി സഖ്യത്തിന് ലഭിച്ചില്ല. നെതന്യാഹുവിനെ ഭരണത്തില്‍ പങ്കാളിയാക്കരുത് എന്നാണ് ഇസ്രായേലിലെ ജനവികാരം.

ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക ഇടപേടണ്ടിയിരുന്നില്ല എന്ന വികാരമാണ് അമേരിക്കന്‍ പൗരന്മാര്‍ക്ക്. അനാവശ്യമായ യുദ്ധമാണ് അമേരിക്ക നടത്തുന്നത് എന്നും അവര്‍ കരുതുന്നു. എണ്ണവില കൂടാനും അവശ്യവസ്തുക്കളുടെ വില ഉയരാനുമെല്ലാം ഇത് കാരണമായി. ഈ സാഹചര്യത്തിലാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടന്നതും ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനപിന്തുണ നഷ്ടമായതും.
ഈ വേളയില്‍ പശ്ചിമേഷ്യയില്‍ എന്തു മാറ്റം സംഭവിക്കും എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. കലി തീര്‍ക്കാന്‍ ട്രംപും നെതന്യാഹുവും ഇറാനെതിരെ യുദ്ധം ശക്തമാക്കുമോ, അവസരം മുതലെടുത്ത് ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുമോ തുടങ്ങിയ ചോദ്യങ്ങളെല്ലാം അന്തരീക്ഷത്തിലുണ്ട്. ഇസ്രായേലില്‍ നടക്കുന്ന മുന്നൊരുക്കങ്ങളും ഈ വേളയിലാണ് വാര്‍ത്തയായിരിക്കുന്നത്.
ബോംബ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നു, രോഗികളെ മാറ്റുന്നു
ഇസ്രായേലിലെ ആശുപത്രികളില്‍ നിന്നുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്. കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങളെല്ലാം അത്യാഹിത വിഭാഗമാക്കി മാറ്റിയിരിക്കുകയാണ് ആശുപത്രികള്‍. ചികില്‍സയിലുള്ള രോഗികളെ ഭൂഗര്‍ഭ ഷെല്‍ട്ടറുകളിലേക്ക് മാറ്റി. റിയാന്‍ റുസ്ബിയാനി, ബീം ട്രാക്കര്‍ എന്നീ എക്‌സ് പ്രൊഫൈളുകളാണ് ഇസ്രായേലിലെ ആശുപത്രികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഭൂഗര്‍ഭ ഷെല്‍ട്ടറില്‍ അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കുകയും വൈദ്യുതി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നുണ്ടത്രെ. കൂടാതെ ബോംബ് ഷെല്‍ട്ടറുകള്‍ തുറക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി എന്നും പറയപ്പെടുന്നു. വടക്കന്‍ ഇസ്രായേലിലെ നിരവധി മുന്‍സിപ്പാലിറ്റികള്‍ ബോംബ് ഷെല്‍ട്ടറുകള്‍ തുറന്നു എന്ന് ജറുസലേം ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍, ഹിസ്ബുല്ല എന്നിവരുമായുള്ള യുദ്ധം ശക്തിപ്പെട്ടേക്കാമെന്നാണ് വാര്‍ത്തയിലെ സൂചന.


Click it and Unblock the Notifications
