കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ പ്രധാനമന്ത്രി ബഹ്‌റൈനിലേക്ക്; ചരിത്ര മുഹൂര്‍ത്തം ഉടന്‍, പ്രഖ്യാപിച്ച് നെതന്യാഹു

Google Oneindia Malayalam News

ടെല്‍ അവീവ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്രായേലുമായി ആദ്യം ബന്ധം സ്ഥാപിച്ച രാജ്യം യുഎഇയാണ്. തൊട്ടുപിന്നാലെ ബഹ്‌റൈനും നയതന്ത്ര ബന്ധത്തിന് തയ്യാറായി. ഇസ്രായേല്‍-പലസ്തീന്‍ തര്‍ക്കം ചൂണ്ടിക്കാട്ടി പലസ്തീനുള്ള പിന്തുണയുടെ ഭാഗമായിട്ടാണ് ഇതുവരെ ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കാതിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ എല്ലാം അടിമുടി മാറി. ചര്‍ച്ചകള്‍ വേഗത്തിലാകുകയും അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇ-ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ മറ്റൊരു ചരിത്രത്തിനാണ് ഗള്‍ഫ് രാജ്യമായ ബഹ്‌റൈന്‍ സാക്ഷിയാകാന്‍ പോകുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിശദവിവരങ്ങള്‍....

സന്ദര്‍ശനം എപ്പോള്‍

സന്ദര്‍ശനം എപ്പോള്‍

ഉടന്‍ തന്നെ ബഹ്‌റൈന്‍ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ അല്‍ ഖലീഫയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഗള്‍ഫ് രാജ്യത്തെത്തുക. ഇറാനെതിരെ ശക്തമായ സഖ്യം രൂപീകരിക്കുകയാണ് ഇസ്രായേലിന്റെയും ബഹ്‌റൈന്റെയും പൊതുവികാരം.

ഫോണില്‍ വിളിച്ചു

ഫോണില്‍ വിളിച്ചു

ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചതില്‍ വളരെ സന്തോഷമുണ്ട് എന്ന് പറഞ്ഞ നെതന്യാഹു, ഖലീഫയുടെ ക്ഷണം സ്വീകരിച്ച് ബഹ്‌റൈന്‍ സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച ബഹ്‌റൈനില്‍ നിന്നുള്ള പ്രതിനിധികള്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സല്‍മാന്‍ അല്‍ ഖലീഫ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടതും ക്ഷണിച്ചതും.

സൗദി നിഷേധിച്ച സന്ദര്‍ശനം

സൗദി നിഷേധിച്ച സന്ദര്‍ശനം

നെതന്യാഹു രഹസ്യമായി സൗദി അറേബ്യയിലെത്തുകയും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തുകയും ചെയ്തു എന്ന് ഇസ്രായേലി മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം നെതന്യാഹു തള്ളുകയോ ശരിവയ്ക്കുകയോ ചെയ്തില്ല. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും സന്ദര്‍ശനത്തിന്റെ ഭാഗമായി എന്നായിരുന്നു വാര്‍ത്ത. പക്ഷേ, സൗദി നിഷേധിച്ചു.

അഞ്ച് രാജ്യങ്ങള്‍ ഇവയാണ്

അഞ്ച് രാജ്യങ്ങള്‍ ഇവയാണ്

അഞ്ച് അറബ് രാജ്യങ്ങളാണ് ഇതുവരെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത്. ജോര്‍ദാനും ഈജിപ്തുമാണ് ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച ആദ്യ മുസ്ലിം രാജ്യങ്ങള്‍. ഇപ്പോള്‍ യുഎഇയും ബഹ്‌റൈനും ബന്ധം സ്ഥാപിച്ചു. തൊട്ടുപിന്നാലെ സുഡാനും ഇസ്രായേലുമായി അടുത്തു. ഇസ്രായേല്‍ പ്രതിനിധികള്‍ തിങ്കളാഴ്ച സുഡാനിലെത്തി നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തി.

ഇനിയും തയ്യാറായി ചിലര്‍

ഇനിയും തയ്യാറായി ചിലര്‍

ഇസ്രായേലുമായി അടുക്കാന്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട് എന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗദി അറേബ്യ നിലവിലെ സ്ഥിതി തുടരുമെന്നാണ് അറിയിച്ചത്. അതേസമയം, പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍ അറിയിച്ചു.

നൊബേല്‍ പുരസ്‌കാരം

നൊബേല്‍ പുരസ്‌കാരം

യുഎഇ-ഇസ്രായേല്‍ നേതാക്കള്‍ക്ക് സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ക്ക് നൊബേല്‍ നല്‍കണമെന്നാണ് ശുപാര്‍ശ. നോര്‍ത്തേണ്‍ അയര്‍ലാന്റിന്റെ മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ ആയ ലോഡ് ഡേവിഡ് ട്രിമ്പിള്‍ ആണ് ശുപാര്‍ശ ചെയ്തത്.

ട്രംപിനും സമാധാന നൊബേല്‍

ട്രംപിനും സമാധാന നൊബേല്‍

കഴിഞ്ഞ സെപ്തംബര്‍ 15നാണ് യുഎഇയും ഇസ്രായേലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ട്രംപിന്റെ മധ്യസ്ഥതയില്‍ അമേരിക്കയില്‍ വച്ച് കരാര്‍ ഒപ്പുവച്ചു. നേരത്തെ നടത്തിവന്ന ചര്‍ച്ചകളുടെ ഫലമായിരുന്നു ഈ തീരുമാനം. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നത് അമേരിക്കയും ട്രംപുമായിരുന്നു. ട്രംപിന് സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കണമെന്നും ശുപാര്‍ശ ലഭിച്ചിട്ടുണ്ട്.

സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്

English summary
Israel Prime Minister Benjamin Netanyahu will visit Bahrain Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X